പൊളിറ്റിക്സ്
അന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്റെ പിതാവിനെ പോലെയെന്ന്; ഇന്ന് പിണറായി കെട്ടുപോയ സൂര്യന് ! മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ പരസ്യമായ പോര്‍മുഖം തുറന്ന് അന്‍വര്‍, നിലമ്പൂര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റിയാസിനെതിരെയും 'ഒളിയമ്പ്'. പരസ്യമായ 'യുദ്ധപ്രഖ്യാപന'ത്തിലും പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കാനും നീക്കം. അന്‍വറിന്റെ ലക്ഷ്യമെന്ത് ?
തനിക്ക് വേണ്ടത് ചാമുണ്ടേശ്വരി മണ്ഡലമെന്ന് സിദ്ധരാമയ്യ, അവിടെ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് കെ.സി. വേണുഗോപാല്‍; ഒടുവില്‍ ഫലം വന്നപ്പോള്‍ 'കെ.സി. ജയിച്ചു, സിദ്ധരാമയ്യ തോറ്റു' ! സിദ്ധരാമയ്യയെ രാഷ്ട്രീയ 'വനവാസ'ത്തില്‍ നിന്ന് രക്ഷിച്ചത് കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍; ജീവിതത്തിലെ ടേണിംഗ് പോയിന്റില്‍ കെ.സി വഹിച്ച പങ്ക് ഓര്‍ത്തെടുത്ത് കര്‍ണാടക മുഖ്യമന്ത്രി
പുതുപ്പള്ളി മിനി സിവില്‍ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്കുമെന്നു മന്ത്രി എം.ബി. രാജേഷ്. കമ്യൂണിറ്റി ഹാളിന് ഇ.എം.സിന്റെ പേര് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദം താത്കാലികമായി അവസാനിപ്പിച്ചതായും മന്ത്രി. പ്രതിഷേധത്തില്‍ നിന്നു പിന്നാക്കം പോയില്ലെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തിന് കൈയടിച്ചു കോണ്‍ഗ്രസ്
അൻവറിന്റെ ഫോൺ ചോർത്തൽ അന്വേഷിച്ചാൽ പോലീസ് അനധികൃതമായി ഫോൺ ചോർത്തുന്നതും പുറത്തുവരും. ഗവർണർ ആവശ്യപ്പെട്ടിട്ടും ഫോൺചോർത്തലിൽ അന്വേഷണമില്ല. ഗവർണർക്ക് മറുപടിയുമില്ല. അൻവറിന്റേത് വെറും ആരോപണം മാത്രമെന്നും വീരവാദം മുഴക്കുകയാണെന്നും പോലീസ്. വാട്സ്ആപ്പിലെ വിളികൾ മറ്റൊരു ഫോണിൽ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടെന്നും അനുമാനം.
ഇൻഡിഗോ വിമാനക്കമ്പനിയോടുളള പിണക്കം മാറ്റിയതിന് പിന്നാലെ പാർട്ടിയോടുളള പിണക്കവും അവസാനിപ്പിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പിണക്കം മാറ്റി വെച്ച് ഇന്ന് പാർട്ടി പരിപാടിയിൽ പങ്കെടുത്തേക്കും. 23 ദിവസത്തെ ഇടവേളക്ക് ശേഷം ഇ.പി എത്തുന്ന ആദ്യ പരിപാടി അഴീക്കോടൻ രാഘവൻ അനുസ്മരണം. പാർട്ടിയിൽ സജീവമാകുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമെന്ന് സൂചന