ടെഹ്റാൻ: 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ കുലുങ്ങി വടക്കൻ ഇറാനിലെ സെംനാൻ പ്രദേശം. റിപ്പോർട്ടുകൾ പ്രകാരം സെംനാനിൽ നിന്ന് 27 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂകമ്പം ഉണ്ടായത്.
10 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം നടന്നത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമേയുള്ളൂവെന്നും ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
ആണവായുധം ഉണ്ടാക്കുന്നു എന്ന ആരോപണമുന്നയിച്ച് ഇസ്രയേൽ ഇറാനെ ആക്രമിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനും ഇടയിലാണ് ഭൂകമ്പം ഉണ്ടായത്.
ഇത് ടെഹ്‌റാൻ ആണവായുധം പരീക്ഷിച്ചത് കൊണ്ട് സംഭവിച്ചതാണോ എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇറാന്‍റെ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള സെംനാൻ ബഹിരാകാശ കേന്ദ്രവും സെംനാൻ മിസൈൽ സമുച്ചയവും ഈ പ്രദേശത്തായിട്ടാണ് സ്ഥിതി ചെയ്യുന്നതെന്നത്, ഊഹോപോഹങ്ങൾക്ക് കൂടുതൽ ബലം നൽകുന്ന കാരണങ്ങളായി.