ന്യൂസ്
കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടവും പരിസ്ഥിതി നാശത്തിന്റെ നഷ്ടപരിഹാരവുമെല്ലാം സ്വാഹ...! കേരളം ആവശ്യപ്പെട്ട 9531 കോടി നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. എണ്ണച്ചോര്‍ച്ച ഉണ്ടായത് പേരിനുമാത്രം. മത്സ്യബന്ധനം നിരോധിക്കേണ്ട സാഹചര്യമുണ്ടായില്ല. ആളുകള്‍ പേടികൊണ്ട് മീന്‍ വാങ്ങാതിരുന്നതിന് നഷ്ടപരിഹാരം നല്‍കാനാവില്ല. നഷ്ടപരിഹാരം തരാതിരിക്കാന്‍ അടവുകളുമായി കമ്പനി