നിലപാട്
വാര്‍ധക്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കു കിട്ടിയ ഒരു സമാശ്വാസ സമ്മാനമാണ് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്; ശിവരാജന് റിപ്പോര്‍ട്ട് തിന്നു തീര്‍ത്തത് 8.20 കോടിയാണ്! എന്തിനായിരുന്നു ഈ റിപ്പോര്‍ട്ട് ? അതെന്തു സംഭാവനയാണ് പൊതുപ്രവര്‍ത്തന രംഗത്തെ ശുദ്ധീകരണത്തിനു നല്‍കിയത് ? ഇതുകൊണ്ടുണ്ടായ നേട്ടം ആര്‍ക്ക് ? സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സി.ബി.ഐ കൊട്ടയില്‍ തള്ളുന്നതോടെ ചോദ്യങ്ങള്‍ ഉയരുന്നു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
വീടില്ലാത്ത പി.കെ ഗുരുദാസനും അഞ്ചുപൈസ ഉണ്ടാകാത്ത ജി. സുധാകരനും ഒക്കെ പുട്ടിനു പീരപോലെ വെക്കാനേ ഇപ്പോള്‍ കൊള്ളൂ; തിന്നും കുടിച്ചും ദുര്‍മ്മേദസു മുറ്റിയ മൂരിക്കുട്ടന്മാരാണ് നിറയെ, മുമ്പ് എല്ലും തോലും ആയ വണ്ടിക്കാളകളായിരുന്നു! സ്വന്തമായി മുന്തിയ കാറും സ്പോണ്സര് ചെയ്യാന്‍ നാലഞ്ചു കള്ളക്കച്ചവടക്കാരും ഇല്ലാത്ത എത്ര ഏരിയ സെക്രട്ടറിമാരുണ്ടിവിടെ? പിണറായി ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് നോക്കി ബേല താര് പറഞ്ഞതാണ് ശരി-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ഇ.പി ജയരാജന് പണക്കാരനായത് കഴിഞ്ഞ ദിവസം നേരം ഇരുട്ടിവെളുത്തപ്പോഴാണോ സിപിഎം അറിയുന്നത് ? സംസ്ഥാനമൊട്ടുക്കും സ്വന്തമായി കാല്‍കാശിന് വരുമാനമില്ലാത്ത സഖാക്കള്‍ വന്‍ സ്വത്തുക്കളുടെ ഉടമകളായി മാറുന്നത് പുതിയ അറിവുകളാണോ ? സഖാക്കള്‍ അനങ്ങിയാല്‍ അറിയുന്ന വിധം ഇരുമ്പുമറയും അന്വേഷണസംവിധാനവും ഉള്ള പാര്‍ട്ടിയല്ലേ സിപിഎം ? തെറ്റു തിരുത്തല്‍ രേഖ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല, തിരിച്ചറിയാനും തിരുത്തപ്പെടാനുമുള്ളതാണ്. അല്ലെങ്കില്‍ രേഖ ഒരിടത്തു കിടക്കും, നേതാക്കളും മക്കളും നടന്ന് കക്കും - നിലപാടില്‍ ആര് അജിത്കുമാര്‍
വി.എസ് പക്ഷത്തെ അരിഞ്ഞു വീഴ്ത്തി പിണറായിയെ ഏക ഛത്രാധിപതിയാക്കുന്നതില് എല്ലാ ജയരാജന്മാരും ഒറ്റക്കെട്ടായിരുന്നു; പിണറായിയുടെയും കോടിയേരിയുടെയും മുഖത്തുനോക്കി എന്തും പറയാനുള്ള ചങ്കൂറ്റമുണ്ടായിരുന്ന പി. ജയരാജന് ഒറ്റപ്പെട്ട് തുടങ്ങിയത് 'പി.ജെ. ആര്‍മി' വന്നത് മുതലാണ് ! അതിനിടയിലാണ് ഇ.പി- പി.ജെ പോരു കടുക്കുന്നത്; കണ്ണൂരില്‍ പാര്‍ട്ടി രണ്ടു ഗ്രൂപ്പുകളായി പിളരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ ഗ്രൂപ്പ് പോര്; സംസ്ഥാന തലത്തിലേക്കും പടരുമോ ഈ ഉള്‍പ്പാര്‍ട്ടി പോര്?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
സി.പി.എം ലീഗിനെ ചങ്ങാത്തത്തിലെടുക്കുന്നത് സൂക്ഷിച്ചുവേണം; ലീഗ് അണികള്‍ സി.പി.എമ്മിനെ രണ്ടുംകൈയും നീട്ടി സ്വീകരിക്കില്ല; കുഞ്ഞാലിക്കുട്ടിയും പിണറായിയും എത്ര ഭായ് ഭായ് കളിച്ചാലും ഭൂരിപക്ഷം അണികളും വര്‍ഗ ശത്രുക്കളെപ്പോലെ നിലനില്ക്കും ! ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സി.പി.എം ഓര്‍ക്കണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
കേരളത്തില്‍ പിഎസ്സി റാങ്ക് പട്ടികയുടെ വിലനിലവാരം പണ്ടേ ഇടിഞ്ഞതാണ്. ഇപ്പോഴിതാ ഡോക്ടര്‍ ഡിഗ്രിയും. ആയുര്‍വേദ കോളജില്‍ വെള്ളമടിച്ചും നാറ്റക്കേസുകള്‍ കാണിച്ചും മുട്ടനാടുകളായി വിലസിയ വിദ്വാന്മാരാണ് ജയിക്കാതെ 'ഡോക്ടര്‍' ഡിഗ്രി കൈപ്പറ്റിയത്. വിസിയുടെയും പ്രിന്‍സിപ്പാളിന്റെയുമൊക്കെ വിശദീകരണങ്ങള്‍ അടിപൊളി ! പോരാത്തതിന് മേയറുടെ കത്തിന്റെ മോഡല്‍ അന്വേഷണവും - പോയി ചത്തൂടെ ജനരക്ഷകരേ... നിലപാടില്‍ ആര് അജിത് കുമാര്‍
ലോകക്കപ്പ് ലഹരിയിൽ അര്‍ജന്റീനയുടെയും ഫ്രാൻസിന്റെയുമൊക്കെ പേരിൽ ഗുണ്ടാപ്പിരിവും അഴിഞ്ഞാട്ടവും നടത്താനും പോലീസിന്റെ തോൾ തല്ലിയൊടിക്കാനും മലയാളിക്കല്ലാതെ വേറെയാർക്ക് കഴിയും. പലയിടത്തും മുക്കിനു മുക്കിനു ഫ്ലക്സുകള്‍ വച്ചതും 56 കോടിയ്ക്ക് കുടിച്ചു തീർത്തതും ഇവരാരും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടല്ല, ഭീക്ഷണി പിരിവ് നടത്തിയാണ്. കൊടുത്തില്ലേൽ 'പണി' വേറെയും. ആ 'കളി'ക്ക് കൊള്ളില്ലേലും മലയാളിക്ക് ഈ 'കളി' നല്ല വശം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
താരങ്ങളുടെ അടിവസ്ത്രത്തിന്റെ കളറിൽ അഴിഞ്ഞുപോകുന്നതാണോ വിശ്വാസങ്ങള്‍. കാവിയെ ഹൈന്ദവരും ചുവപ്പിനെ കമ്മ്യൂണിസ്റ്റുകാരും വെള്ളയെ ക്രൈസ്തവരും പച്ചയെ മുസ്ലിങ്ങളും സ്വന്തം നിറമായി മാറ്റിയാല്‍ ജനം കുഴഞ്ഞതു തന്നെ. ഖാദികൊണ്ട് അടിവസ്ത്രം ഉപയോഗിച്ചാല്‍ ഗാന്ധിജിയെ അപമാനിക്കലാണോ ? ദീപിക ഏതടിവസ്ത്രം ധരിച്ചാലെന്താ ? -നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍
ശരി അത്തിനേക്കുറിച്ച് അന്ന് ഇ.എം.എസ് പറഞ്ഞത് തെറ്റായിരുന്നോ ? ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് പിണറായി മുൻപ് പറഞ്ഞതോ, ഇപ്പോൾ ഗോവിന്ദൻ പറയുന്നതോ ? അന്ന് അതും ഇന്ന് ഇതും ആണു ശരിയെന്നു പറഞ്ഞു തടിതപ്പാം. പക്ഷേ അണികളില്‍ പൊട്ടന്മാര് കുറഞ്ഞുവരികയാണെന്നോര്ക്കണം - ഗോവിന്ദന് മാഷും ലീഗിന്റെ വര്‍ഗീയതയും പിന്നെ പിണറായിയും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ