നിലപാട്
ഇടതുപക്ഷമെങ്കിലും ചാൻസലറായി മല്ലികാ സാരാഭായിയുടെ തുടക്കം കൊള്ളാം. ബാക്കി ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനിന്റെ 'പിന്മുറക്കാരായി' വിസിമാരായവരെപ്പോലാകാതിരുന്നാൽ മതി ! ഇന്ത്യയിലെ ഇടതു ബുദ്ധിജീവികളൊക്കെ കണ്ണുംനട്ടിരിക്കുകയാണ്. ഗവര്‍ണറെ തല്ലാന്‍ വേച്ചുവേച്ചടുത്ത ചരിത്രപണ്ഡിതന്‍ മുതല്‍ ബന്ധു പ്രണോയ് റോയ് വരെ വേലയും കൂലിയുമില്ലാതായുണ്ട്. ആദ്യം ഇവരെ നോക്കും, പിന്നെ ആനാവൂര്‍ നാഗപ്പനുവരെ സാധ്യതയുണ്ട് - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
പ്രൊഫസര്‍ നിയമനത്തിന് വഴിവിട്ട മാനദണ്ഡങ്ങള്‍ തട്ടിക്കൂട്ടി ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സര്‍ട്ടിഫിക്കറ്റ്. ഭാര്യയുടെ ഗവേഷണ പ്രബന്ധങ്ങളും ഭര്‍ത്താവുമൊത്തുള്ള ജോയിന്റ് വെന്‍ച്വര്‍ ! ഒന്നിച്ചൊരു വീട്ടില്‍ കഴിയുന്നു - പ്രൊഫസറാകാന്‍ ഇനിയെന്ത് വേണം ? നമ്മുടെ സര്‍വ്വകലാശാലകള്‍ തൊഴുത്തുകളേക്കാള്‍ കഷ്ടമാകുന്നു - കേട്ട ആരോപണങ്ങളേക്കാള്‍ ഇമ്പമുള്ളതാണ് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
കരുവന്നൂര്‍ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടത് ജനങ്ങളുടെ പണം, അടിച്ചുമാറ്റിയത് ഒരു പാർട്ടി ? നക്കാപ്പിച്ച കിട്ടിയ ആ പാവം 5 ജീവനക്കാരാണോ പ്രതികൾ ? ഈ കീഴ് ജീവനക്കാരാണോ 117 കോടി കൊണ്ടുപോയത് ? ആരോടാണീ കള്ളക്കഥ വിളമ്പുന്നത് ? ഡയറക്റ്റർ ബോർഡ് ഒന്നും അറിഞ്ഞില്ല, സഹകരണ വകുപ്പ് മേധാവികൾ അറിഞ്ഞില്ല, പാർട്ടിയുടെ ഏരിയ ചുമതലയുള്ള നേതാവ് അറിഞ്ഞില്ല, ജില്ലാ കമ്മിറ്റിയും ഒന്നും അറിഞ്ഞില്ല. കഷ്ടം ! കരുവന്നൂര്‍ ഉയര്‍ത്തുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ബാലാവകാശങ്ങള്‍ എവിടെവരെയാകാം എന്നതിലാവണം കമ്മീഷന്റെ പരിഗണന. കുട്ടികളോട് വാല്‍സല്യത്തോടെയുള്ള ശിക്ഷണവും പാടില്ലെന്ന് പറഞ്ഞാല്‍ കോട്ടം കുട്ടിയ്ക്കാണോ ? അദ്ധ്യാപകനാണോ ? എന്ന് ചിന്തിക്കണം. നാം നമ്മുടെ കുഞ്ഞുങ്ങളെ അവിശ്വസിക്കൂ - എന്നൊരു അദ്ധ്യാപിക പറഞ്ഞ് വൈറലായ ആഹ്വാനം സ്വീകരിച്ചവരാണീ സമൂഹം. എങ്കിലേ കുഞ്ഞുങ്ങളുടെ കടിഞ്ഞാണ്‍ രക്ഷിതാക്കളുടെ പക്കലുണ്ടാകൂ; അല്ലെങ്കില്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
അച്ചടക്ക നടപടിയെന്ന വാള് സ്വന്തം തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുകയാണെന്ന് തരൂരിനറിയാം; അതിന്റെ മുന തലയില്‍ പതിക്കാതെ തന്ത്രപൂര്‍വമായ നീക്കങ്ങളാണ് തരൂര്‍ നടത്തുന്നത്; എം.കെ രാഘവന്, കെ.എസ് ശബരീനാഥ് തുടങ്ങിയവരുടെ ഒരു നിര പിന്നിലുണ്ട്; പാര്‍ട്ടിയുടെ പോക്കിലും സ്വന്തം പദവികളിലും അസംതൃപ്തരായവരെ ഇനിയും തരൂരിന് കിട്ടും; നിരവധി പ്ലസ് പോയിന്റുകള്‍ ഉണ്ടെങ്കിലും, ഒരുപാട് കടമ്പകളും തരൂരിന് മറികടക്കേണ്ടതുണ്ട്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
വലിയ എഴുത്തുകാര്‍ എന്തേ ചെറിയ മനസുള്ളവരായി മാറുന്നത് ? മാധവന്റെ കഥയല്ലല്ലോ ഹേമന്തിന്റെ സിനിമ ? അതിന്റെ തലക്കെട്ട് മാത്രമാണ്. ഒരു തലക്കെട്ടും ആരുടെയും സ്വകാര്യ സ്വത്തല്ല, അങ്ങനൊരു പേറ്റന്റുമില്ല. മാധവന് കഥയ്ക്ക് പേരിട്ടത് കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയുടെ അനന്തരാവകാശികളുടെ അനുവാദം വാങ്ങിയിട്ടാണോ ? ഹിഗ്വിറ്റയിലെ അനാവശ്യ കലഹങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന പോര്‍ട്ട് വകുപ്പിലോ സെക്രട്ടറിയേറ്റിലെ സെക്ഷനിലോ അന്താരാഷ്ട്ര രംഗത്ത് മികച്ച തുറമുഖങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാള്‍ പോലുമില്ല; ഗൂഗിള്‍ നോക്കി പുസ്തകം എഴുതുന്ന വിദഗ്ദ്ധന്മാരാണ് കേരളത്തിലെ മാരിടൈം നിയമവിദഗ്ദ്ധരില്‍ ഭൂരിപക്ഷവും; മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കുമ്പോള്‍ വിമര്‍ശകരെ ചീത്ത പറഞ്ഞിട്ടു കാര്യമില്ല-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്ലട പദ്ധതിയിൽ 1000 കോടിയാണ് തിന്നുതീര്‍ത്തത്. ഒരു മണി അരി അവിടെങ്ങും പുതിയതായി ഉണ്ടായോ. വിഴിഞ്ഞത്ത് സഭയെ മുട്ടുകുത്തിക്കാന്‍ കേരള പോലീസല്ല പട്ടാളമിറങ്ങിയാലും പറ്റില്ല. വിഴിഞ്ഞം ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല ? നിലപാടിൽ ആർ അജിത്കുമാർ
കിളികൊല്ലൂരിലെ പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസ് നടപടിയും കണ്ടാല്‍ ഇക്കൂട്ടര്‍ ഒരിക്കലും നന്നാവില്ലെന്നു തോന്നും ! സ്റ്റേഷനു മുമ്പിലിട്ട് ഒരു പട്ടാളക്കാരനെ തല്ലിച്ചതച്ചിട്ട് തല്ലുകാരെ പോലീസിനറിയില്ലത്രെ ! പട്ടാളക്കാരനെ തല്ലിയതാരാണെന്നറിയില്ലെന്ന് റിപ്പോര്‍ട്ട് കൊടുത്ത ഐപിഎസ് ഓഫീസര്‍ പട്ടാള നിയമങ്ങള്‍ ഒന്നു മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും. കിളികൊല്ലൂരും കേരളത്തില്‍ തന്നെയാണ് - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍