നിലപാട്
അടുത്തിടെ ഒരു പോക്സോ കേസിൽ ഇരയുടെ അഭിഭാഷകൻ പ്രതിയുമായുള്ള ബന്ധം പറഞ്ഞു അവസാന നിമിഷം കേസിൽ നിന്നും പിന്മാറി. അതിനു മുൻപ് ഈ വിരുതൻ സംഭവത്തിലെ പ്രധാന സാക്ഷിയെ കേസിൽ നിന്നും ഒഴിവാക്കി. പിന്നെ വിസ്താരം വൈകിപ്പിക്കലായിരുന്നു പരിപാടി. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു പ്രതി- ബന്ധം ചൂണ്ടിക്കാട്ടിയുള്ള പിൻവാങ്ങൽ. ഇതാണ് പല കേസുകളിലും സംഭവിക്കുന്നത്. പോക്സോ പ്രതികളെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംരക്ഷകര്‍ - നിലപാടിൽ ഓണററി എഡിറ്റർ ആര്. അജിത് കുമാര്‍
ടാഗോറിനെക്കുറിച്ച് പ്രസംഗിച്ച് ഐഎഎസ് നേടി, മദര്‍ തെരേസയെ ആരാധിച്ച ആനന്ദബോസിപ്പോള് ബംഗാള്‍ ഗവര്‍ണര്‍. ഗുജറാത്തിന് പാര്‍പ്പിട പദ്ധതിയൊരുക്കി മോഡിയുടെ മനസിലിടം നേടി. പിന്നീട് മോഡി പ്രധാനമന്ത്രിയായപ്പോള്‍ വിശ്വസ്തനായി. ബോസിനെ ബിജെപിയാക്കുന്നതില് കണ്ണന്താനത്തിനുമുണ്ട് പങ്ക്. പക്ഷേ കെ കരുണാകരനു ശേഷം കേരളം എക്കാലവും ബോസിനെ അവഗണിച്ചു; മാറ്റിനിര്‍ത്തി. ആ നന്ദികേടിന് ക്ഷമ ചോദിക്കാം, ഈ വൈകിയ വേളയിലെങ്കിലും - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ആനാവൂരും ആര്യയും എന്തൊക്കെ പറഞ്ഞാലും സി.പി.എമ്മുകാര്‍ ഒരാള്‍പോലും ആ കത്തുകള്‍ വ്യാജമെന്നു കരുതുന്നില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്; സി.പി.എം സെക്രട്ടറിമാരുടെ മുഖ്യ ജോലിതന്നെ കത്തെഴുത്താണ്; അണികള്‍ക്കു വേണ്ടതും കത്തുകളാണ്; കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ ചട്ടി ! ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്താണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ആയുധം; ഈ നാടകങ്ങള്‍ കൊണ്ടൊന്നും സര്‍ക്കാരിനു മുഖം രക്ഷിക്കാനാകുമെന്നു തോന്നുന്നില്ല; നഷ്ടപ്പെടാനുള്ളത് സി.പി.എമ്മിനാണ്, ഗവര്‍ണര്‍ക്കല്ല-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
തങ്ങളൊന്നും ഒരിക്കലും നേരെയാവില്ലെന്ന് യൂത്തു കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തെളിയിച്ചു; തരൂര്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പ്രാദേശികമായി പങ്കെടുക്കുമ്പോള്‍ അതിന്റെ നേട്ടം കോണ്‍ഗ്രസിനാണെന്നു തിരിച്ചറിയാനുള്ള ബോധം ഷാഫി പറമ്പിലിനും പ്രവീണ്‍ കുമാറിനുമൊന്നും ഇല്ലാതെ പോയല്ലോ ? ഇവിടെയാണ് എം.കെ രാഘവന് എം.പിയേയും കെ.എസ് ശബരിനാഥനേയും റിജില്‍ മാക്കുറ്റിയെയും കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നുന്നത് ! അവര്‍ ചങ്കൂറ്റത്തോടെ നിലപാടെടുത്തു-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
മനുഷ്യജീവനും സ്വന്തം ഭാവിക്കും മൊബൈലിന്റെ വില മാത്രം കല്പിക്കുന്ന 22കാരന്, മണ്ണുമാഫിയക്കെതിരെ നടപടിയെടുക്കാത്ത പൊലീസ്, കൈക്കൂലി വാങ്ങുന്ന പഞ്ചായത്ത് സെക്രട്ടറി, പൊലീസ് നടത്തിയ കൊള്ളയെ വെള്ളപൂശുന്ന പൊലീസ്, ഇതിനൊക്കെ പുറമെ കൊച്ചിയിലെ കൂട്ടബലാത്സംഗക്കേസും; അങ്ങനെ എത്രയെത്ര വാര്‍ത്തകള്‍! പത്രം വായിക്കാന്‍ ഭയമാണിപ്പോള്‍-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
യു.ഡി.എഫ് അടുത്ത തവണ അധികാരത്തിലേറാനാണ് സാധ്യത, യു.ഡി.എഫിന്റെ ഗുണംകൊണ്ടല്ല, സര്‍ക്കാര്‍ സൃഷ്ടിക്കുന്ന നാറ്റത്തില്‍ മനംപുരട്ടിയ ജനം മറുപക്ഷത്തിനു കുത്തും; തരൂര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതാണ് ഉത്തമമായ മാര്‍ഗം, കേരളത്തിന്റെ മുഖ്യമന്ത്രിയാവുക! പണ്ട് ഡല്‍ഹി നായരെന്നു പറഞ്ഞു തരൂരിനെ പുഛിച്ചയാളാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, അദ്ദേഹത്തിനു മാനസാന്തരം വന്നിരിക്കുന്നു; ലീഗിനും പ്രിയം തരൂരിനോട്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ബന്ധുനിയമനങ്ങള്‍ സി.പി.എമ്മിനു വരുത്തുന്ന പ്രതിഛായ നഷ്ടത്തെക്കുറിച്ച് എന്താണ് നേതൃത്വം വ്യാകുലപ്പെടാത്തത് ? പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനേറ്റ മുഖത്തടിയാണ്! ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച സമാശ്വാസ സമ്മാനമാണ് ഈ വിധി; കോടതിയുടെ ഉത്തരവിലെ തീര്‍പ്പുകള്‍ സൃഷ്ടിക്കുന്ന നാറ്റം മാറണമെങ്കില്‍ സി.പി.എമ്മിനെ എത്രകുളത്തിലാണ് കഴുകിയെടുക്കേണ്ടതെന്നാരും ചോദിച്ചുപോകും-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ഗവര്‍ണറുടെ നിലപാടുകളെ ശരിവയ്ക്കുന്നതാണ് എന്ന് പറയാനാവില്ലെന്നാണ് മന്ത്രി ബിന്ദു പറഞ്ഞത്; അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം ബിന്ദുവല്ല ഗവര്‍ണറാണു ശരിയെന്ന്! ഇടതുപക്ഷവുമായി ഒരു ബന്ധവുമില്ലാത്തവര്‍ എങ്ങനെ വി.സിയായി? മറിഞ്ഞത് 50 ലക്ഷമാണെന്നാണ് കേഴ്വി! ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വി.സി സ്ഥാനത്തേക്കു ക്ഷണിച്ച നാടാണ് ഇപ്പോള്‍ കുറ്റിച്ചൂലുകളെ ഇരുത്തിയിരിക്കുന്നതെന്നോര്ക്കുമ്പോള് അഭിമാന പുളകിതമാകുന്നു അന്തരംഗം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
മുമ്പ് സംഘടനാ കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ കുത്തേറ്റ് വീണ ആര്.എസ്.എസുകാരുടെ ജീവന് രക്ഷിച്ചിട്ടുണ്ടെന്ന സുധാകരന്റെ വാക്കുകളെയാണ് മാധ്യമങ്ങളും ചില കക്ഷികളും കൊത്തിപ്പറിച്ചത്; മുറിവേറ്റു വീണവനെ കൊല്ലുകയല്ല മനുഷ്യത്വം, സുധാകരനും അതേ ചെയ്തുള്ളൂ! അവന് ആര്.എസ്.എസ് ആയിപ്പോയതുകൊണ്ടു കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കണമായിരുന്നോ? രാഷ്ട്രീയം നോക്കേണ്ടത് ഇത്തരം കാര്യങ്ങളിലല്ല; സുധാകരന് ഒരു കൈയ്യടി, ഇങ്ങനെയാവണം നേതാവ്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍