Recommended
കാശ്മീരിലെ ആക്രമണങ്ങൾ തടയാൻ കഴിയാത്തതിന് ബി.എസ്.എഫ് മേധാവിയുടെ തൊപ്പി തെറിച്ച നിതിൻ അഗർവാളിന് കേരളാ പോലീസിൽ എന്ത് കസേര നൽകും. ഏറ്റവും സീനിയറായ ഐ.പി.എസുകാരന് എക്സൈസ്, ജയിൽ, വിജിലൻസ് മേധാവി കസേര നൽകാനാവുമോ. കേന്ദ്രം തഴഞ്ഞ ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിയമിക്കുന്നതെങ്ങനെ. ആശയക്കുഴപ്പത്തിൽ സർക്കാർ
നൂറുകണക്കിനാളുകളും നൂറിലേറെ വീടുകളും ഒരു നാടു മുഴുവനും ഒലിച്ചുപോയ വയനാട് ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ മധ്യകേരളത്തിലെ 'ജനപ്രിയ' എംഎല്‍എ നാട്ടിലേയ്ക്ക് മടങ്ങാന്‍ കൂട്ടാക്കാതെ മൂന്നാം ആഴ്ചയും ആഘോഷ പരിപാടികളുമായി യുഎസില്‍ ! മടങ്ങിയെത്താനുള്ള പാര്‍ട്ടി നിര്‍ദേശവും മറികടന്ന് 14 വരെ എംഎല്‍എ യുഎസിലെ ആഘോഷ പരിപാടികളില്‍ തുടരുമെന്ന് സൂചന !
1.80 കോടി വാഹനങ്ങളുള്ള കേരളത്തിലെ അതിസുരക്ഷാ നമ്പർപ്ലേറ്റ് കരാർ നേടാൻ വട്ടമിട്ട് പറന്ന് ഉത്തരേന്ത്യൻ കമ്പനികൾ. വമ്പൻ ഓഫറുകൾ. പ്രിന്റിംഗ് യൂണിറ്റ് തുടങ്ങാതെ ഉഴപ്പി സംസ്ഥാനം. ആഗോള ടെൻഡർ വിളിക്കാനുറച്ച് മന്ത്രി ഗണേഷ്. പറ്റില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത്. ഗതാഗത വകുപ്പിൽ മന്ത്രിയും കമ്മീഷണറുമായി വമ്പൻ പോര്
വയനാട്ടിലെ ഉരുൾപൊട്ടലിൽ മൃതദേഹ വാഹിനിയായി മലപ്പുറത്തെ ചാലിയാർ പുഴ. ചാലിയാറിൽ ഇതുവരെ കിട്ടിയത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും. തിരിച്ചറിഞ്ഞത് മൂന്നെണ്ണം മാത്രം. ചാലിയാറിന്റെ കൈവഴികളിലും പോലീസ് നിർദ്ദേശപ്രകാരം അരിച്ചുപെറുക്കുന്നു. വയനാട്ടിലെ ഉരുളിന്റെയും കുത്തൊഴുക്കിന്റെയും തീവ്രത വ്യക്തമാകുന്നത് ചാലിയാറിലെ ഈ കാഴ്ചയിൽ. ശവശരീരങ്ങൾ നിറഞ്ഞ് കലങ്ങിയൊഴുകി ചാലിയാർ
രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും മാത്രമായൊരു സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി. ഭൂമിയുടെ സ്വഭാവം മാറുന്നതും ദുരന്തമേഖലകൾ വ്യാപിക്കുന്നതും അറിയുന്നതേയില്ല. ആശ്രയിക്കുന്നത് 2021ൽ തയ്യാറാക്കിയ ദുരന്തനിവാരണ പദ്ധതി. തലവൻ മിക്കപ്പോഴും വിദേശത്ത്. വിദഗ്ദ്ധരുമില്ല, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രം. വലിയ തമാശയായി ദുരന്തനിവാരണ കൈപ്പുസ്തകം. ഇങ്ങനെ മതിയോ കാര്യങ്ങൾ ?
കൊല്ലത്തെ അതിസമർത്ഥയായ ഡോക്ടർ, തലസ്ഥാനത്തെ വീട്ടമ്മയെ വെടിവച്ചത് കാമുകൻ ഉപേക്ഷിച്ച പ്രണയനൈരാശ്യം കാരണം. കാമുകന്റെ ഭാര്യയെ വെടിവച്ച് താൻ അനുഭവിച്ച യാതനകൾ അയാളെയും അറിയിക്കാൻ ഉറപ്പിച്ചു. ഓൺലൈനിൽ തോക്ക് വാങ്ങി ഭർതൃപിതാവിന്റെ കാറുമെടുത്ത് ട്രയൽ റണ്ണും നടത്തി കൊറിയർ ഏജന്റായി വന്ന് വെടിവച്ചു. ഇപ്പോൾ വധശ്രമക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ. കോട്ടയം സ്വദേശി ഡോക്ടർ ദീപ്തിയുടെ കഥ
സ്കൂളുകളിൽ ശനിയാഴ്ചത്തെ ക്ലാസിന് സർക്കാർ വാശിപിടിക്കുന്നതിനിടെ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറ്റണമെന്ന് ശുപാർശ. +2 വരെ പരമാവധി 35 കുട്ടികൾ. ക്ലാസ് സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കണമെന്നും ശുപാർശ. സ്കൂൾ വിദ്യാഭ്യാസത്തിൽ അടിമുടി പൊളിച്ചെഴുത്ത് വരുന്നു
കാലാവസ്ഥാ മുന്നറിയിപ്പിനെച്ചൊല്ലി അമിത് ഷായുമായി കൊമ്പുകോർത്ത് പിണറായി. കേരളത്തിന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയെന്ന് അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധം. പ്രശ്നം ഉണ്ടാകുമ്പോൾ ആരുടെയെങ്കിലും പെടലിക്കിട്ട് അതിൻറെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നെന്ന് വിമർശനം. രേഖകൾ സഹിതം അമിത്ഷായ്ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി