Recommended
ശൈലജ ടീച്ചർക്ക് പകരം മട്ടന്നൂരിൽ മത്സരിപ്പിക്കാൻ കണ്ടുവച്ച നേതാവ്. കണ്ണൂരിലെ പാർട്ടിയുടെ ഭാവിമുഖമാകേണ്ടിയിരുന്ന 'വനിതാ രത്നം'. അഴിമതിക്കാരനെന്ന് ശത്രുക്കൾ പോലും പറയാത്ത ഉദ്യോഗസ്ഥനെ, വിളിക്കാത്ത യാത്ര അയപ്പ് ചടങ്ങിനെത്തി അപമാനിച്ചു. നിയമസംവിധാനങ്ങളെ മറികടന്ന് സ്വന്തമായി കോടതി ചമഞ്ഞ് പി.പി. ദിവ്യ. തള്ളിപ്പറയാതെ പാർട്ടിക്ക് വഴിയില്ല. ക്രിമിനൽ കേസിന് സാദ്ധ്യത
മദ്രസകൾ പൂട്ടണമെന്ന നിർദ്ദേശം തള്ളി കേരളം. സംസ്ഥാനത്ത് ഒറ്റ മദ്രസ പോലും പൂട്ടില്ല. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമെന്ന് സർക്കാർ. കേരളത്തിൽ മദ്രസകളിലെ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്ന റിപ്പോർട്ട് കള്ളം. മദ്രസകൾക്ക് പണം നൽകുന്നില്ലെന്ന് കേരളം കള്ളം പറയുകയാണെന്ന വാദം വസ്തുതാ വിരുദ്ധം. മദ്രസ വിഷയത്തിൽ ന്യൂനപക്ഷ വോട്ട് സമാഹരണത്തിന് വഴി തേടി സിപിഎം
പാലക്കാട്, ചേലക്കര സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ആശങ്ക ബാക്കി. സാധ്യത രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും ആണെങ്കിലും പാലക്കാടിന്റെ കാര്യത്തില്‍ സന്ദേഹം തുടരുന്നു. കെപിസിസി തിരഞ്ഞെടുപ്പ് സമിതി 'കൂടിയത്' സാങ്കേതികമായി മാത്രം. നടന്നത് കൂടിക്കാഴ്ചകള്‍. രാവിലെ ചാനലുകളില്‍ വാര്‍ത്ത ചോര്‍ത്തിയതും നിയുക്ത സ്ഥാനാര്‍ഥി തന്നെ
ശബരിമല വെർച്വൽ ക്യൂവിൽ കൈപൊളളി സർക്കാർ. തീരുമാനത്തിൽ ഭരണ മുന്നണിയിൽ തന്നെ എതിർപ്പ്. സ്പോട്ട് ബുക്കിങ്ങ് കൂടിയേ തീരുവെന്ന് സിപിഐ. നേരിട്ട് ദർശനത്തിന് എത്തുന്നവർക്കും അവസരം നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധി. വെർച്വൽ ക്യു തുടർന്നാലും 15000 പേർക്ക് ദർശനത്തിന് അവസരം നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ