പ്രതികരണം
തൃക്കാക്കരയെ സിംഗപ്പൂരോ സ്വിറ്റ്സര്‍ലന്‍ഡോ ദുബായിയോ പോലെയാക്കുമെന്ന് സ്വപ്നം കാണാനെങ്കിലും അവിടുത്തെ ജനപ്രതിനിധിക്ക് കഴിയുമോ ? തെരഞ്ഞെടുപ്പായാല്‍ ഒരാള്‍ എംഎല്‍എ ആകും അയാള്‍ക്ക് ശമ്പളവും പെന്‍ഷനും ലഭിക്കും എന്നതിനപ്പുറം നാടിനെ മാറ്റാനും നിയമസഭയില്‍ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും അയാള്‍ക്ക് കഴിയുമോ എന്നതാണ് പ്രധാനം. അപഹാസ്യതയുടെ അപാരതകള്‍ തേടാനാണെങ്കില്‍ എന്തിന് ജനത്തെ ബുദ്ധിമുട്ടിക്കണം
അടുക്കളയിൽനിന്നും ആമാശയത്തിലേക്ക്... കഴിഞ്ഞ 18 മാസത്തിനുള്ളിൽ പാചകവാതകവില വർദ്ധിച്ചത് 400 രൂപയിൽ അധികം ! കോവിഡ് മഹാമാരിയുടെ മറവിൽ സബ്സിഡിയും എടുത്തുകളഞ്ഞു. മറ്റൊന്നും തന്നില്ലെങ്കിലും കുറഞ്ഞപക്ഷം കാലാകാലങ്ങളായി നിൽനിന്നുവന്ന സബ്സിഡിയെങ്കിലും തുടർന്ന് നൽകാനുള്ള ദയ സർക്കാർ കാണിച്ചിരുന്നെങ്കിൽ...
കോവിഡ് മഹാമാരി വിതച്ച ദുരന്തം സർവ്വത്ര മേഘലയെയും തകർത്തിരിക്കുന്ന ഒരു സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ചും, ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് സംബന്ധിച്ചുമുള്ള ഫീസില്‍ ഭീമമായ വർദ്ധവ് ! ഇത്രയും ജനദ്രോഹ നയം ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല (പ്രതികരണം)