പ്രതികരണം
ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി മുല്ലപ്പെരിയാറിന്റെ പഴക്കം; ലൈം സ്റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്; ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്; ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല; ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്; തിരുമേനി എഴുതുന്നു
ചാനല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ അന്തി ചര്‍ച്ചകളില്‍ നിറയുന്നതിലേറെയും തോന്ന്യാസങ്ങള്. ഏത് പുരുഷന്റെ കൂടെ ശയിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്, ഭര്‍ത്താവായാലും ആ അവകാശം നിഷേധിക്കരുതെന്നു വരെ ഒരു മഹതി അടുത്തിടെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞുവച്ചു ! കേരള സമൂഹത്തെ അവഹേളിക്കുന്ന ഇത്തരം ആഭാസങ്ങള്‍ തുടരണോ ? - തിരുമേനിയുടെ പ്രതികരണം
പിതാക്കൻമാരോട് ഒരു അഭ്യർത്ഥന... കഴിയുന്നതും കാപട്യക്കാരായ രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമല്ലാത്ത വിഷയങ്ങൾ സംസാരിക്കുവാൻ അരമനകളിൽ കയറ്റാതിരിക്കുക. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഏതായാലും ഇതിൽപ്പെട്ട തീവ്രവാദികളെപ്പറ്റി പറഞ്ഞാൽ ഇവിടുത്തെ മതസൗഹാർദ്ദത്തിന് ഒരു കുഴപ്പവും വരില്ല. ഇവിടെ തീവ്രവാദ പ്രവർത്തനമല്ല വേണ്ടത് സമാധാന ജീവിതമാണ്... പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു