ഡബ്ലിന്‍: അയര്‍ലണ്ടില്‍ വൈദ്യുതി,പാചകവാതക വിലകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതലാണ് വില വര്‍ധിപ്പിക്കുകയെന്ന് എസ് എസ് ഇ എയര്‍ട്രിസിറ്റി അറിയിച്ചു.രാജ്യത്തെ ഏറ്റവും കൂടിയ വര്‍ധനവാണിതെന്നാണ് കരുതുന്നത്.രണ്ടരലക്ഷം വരുന്ന വൈദ്യുതി ഉപയോക്താക്കളെയും 85,000 ഗ്യാസ് ഉപഭോക്താക്കളെയും ബാധിക്കുന്നതാണ് ഈ നീക്കം. ഇവരുടെ ഒരു വര്‍ഷത്തെ വൈദ്യുതി ബില്ലില്‍ ഏതാണ്ട് 600 യൂറോയുടെയും ഗ്യാസ് ബില്ലില്‍ 500 യൂറോയുടെയും ശരാശരി വര്‍ധനവുണ്ടാക്കും.
/sathyam/media/post_attachments/W8eFOWBpakd4HKRXnUo5.jpg)
മെയ് മാസത്തില്‍ എസ് എസ് ഇ ഗ്യാസിന്റെ വിലയും (39%),വൈദ്യുതി നിരക്കും(30%) വര്‍ധിപ്പിച്ചിരുന്നു.2021ല്‍ മൂന്നുതവണയാണ് വില വര്‍ധിപ്പിച്ചത്.
വൈദ്യുതി ബില്‍ 35%വും ഗ്യാസ് വില 39%വുമാണ് ഇത്തവണ വര്‍ധിപ്പിച്ചത്.ഇതനുസരിച്ച് വൈദ്യുതിയുടെ വില യൂണിറ്റിന് 1.62 യൂറോ(45.2%)യും ഗ്യാസിന്റെ വില 1.40യൂറോ (46.3%)യുമാകും.രണ്ട് ഇന്ധനങ്ങളും ഉപയോഗിക്കുന്ന വീടുകളിലെ ബില്ലുകളില്‍ ശരാശരി പ്രതിദിനം 3.02 യൂറോ(37%) വര്‍ധിക്കും.
ഉക്രൈയ്നിലെ യുദ്ധവും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ഈ വര്‍ധനവിന് കാരണമായതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.ഈ നടപടി വീടുകളില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ക്ലെയര്‍ നീല്‍ പറഞ്ഞു.
അര്‍ഹതപ്പെട്ട ഏതാണ്ട് 60,000 ഉപഭോക്താക്കളെ സഹായിക്കുന്നതിന് 25 മില്യണ്‍ യൂറോയുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്.ഈ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുമെന്നും കമ്പനി വ്യക്തമാക്കി. എനര്‍ജി ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഫ്ളെക്‌സിബിള്‍ പേയ്‌മെന്റ് പ്ലാനുകള്‍ ലഭ്യമാണെന്ന് എയര്‍ട്രിസിറ്റി അറിയിച്ചു