ജയേട്ടന്റെ ഗാനങ്ങളിൽ അച്ഛന്റെ താരാട്ടുപാട്ട് പോലെ സ്നേഹം തുളുമ്പിയിരുന്നു. പ്രണയഗാനങ്ങളിൽ ആ ശബ്ദ ഗരിമ പൂത്തുലയും. "ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്വൂ നീ" എന്ന് ചോദിച്ച യുവകാമുകൻ തലമുറകൾ പിന്നിട്ടപ്പോൾ "ഏകാന്തസന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ല" എന്നുപാടി പരിഭവിച്ചു. അന്നും ഇന്നും എന്നും ഭാവഗായകൻ ജനഹൃദയങ്ങളിൽ അനശ്വരൻ - എഡിറ്റോറിയൽ
മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന ഈ സമൂഹത്തിൽ ശരീരവടിവ് വെളിവാക്കുന്ന വസ്ത്രങ്ങൾ എത്ര വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത് ? നടികള്‍ സിനിമയില്‍ ധരിക്കുന്നവിധം വസ്ത്രങ്ങള്‍തന്നെ പൊതുവേദിയിലും ഉപയോഗിക്കണമെന്ന് വാശി പിടിച്ചാല്‍ കഷ്ടമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കല്‍ സിനിമാ താരങ്ങള്‍ക്കും ബാധകമാകട്ടെ - എഡിറ്റോറിയല്‍
എം ടി സൃഷ്ടിച്ച കഥാലോകം തന്റേതെന്ന് ഓരോ വായനക്കാരനെയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനയ്ക്കും. സേതുവിലും, വേലായുധനിലും, വിമലദേവിയിലും രണ്ടാമൂഴത്തിലെ ഭീമനില്‍ വരെയും നമുക്ക് നമ്മെ കാണാന്‍ കഴിയും. എം.ടിയില്ലാത്ത കാലം ഇനി പുതു തലമുറ വായിച്ചറിയും, മലയാള ഭാഷ ഉള്ളിടത്തോളം കാലം- എഡിറ്റോറിയൽ
ചോദ്യ പേപ്പറുകൾ ചോർത്തുന്നത് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ. പിന്നിൽ പ്രവർത്തിക്കുന്നത് അധ്യാപക ഉദ്യോഗസ്ഥത തലത്തിലെ വലിയ മാഫിയ. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ തടയാൻ കർശന പരിശോധന വേണം. കുറ്റവാളികൾക്ക് കർശന ശിക്ഷയും ഉറപ്പാക്കണം - എഡിറ്റോറിയല്‍
കോടികള്‍ മുടക്കി എഐ ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടും സംസ്ഥാനത്തെ റോഡുകള്‍ വീണ്ടും കുരുതിക്കളമാവുന്നത് എന്ത് കൊണ്ട് ? ഒരേ സ്ഥലത്ത് അപകടം പതിവായിട്ടും നടപടി എടുക്കാതെ അധികൃതർ. അശ്രദ്ധയും ആവേശവും ലഹരി ഉപയോഗവും തടയനാകാതെ വരുമ്പോൾ റോഡിൽ ചിതറുന്നത് നിരവധി ജീവനുകൾ. അനാഥമാക്കപ്പെടുന്നത് നിരവധി ജീവിതങ്ങളും - എഡിറ്റോറിയൽ
കല അഭ്യസിപ്പിക്കാൻ സെലിബ്രിറ്റികളെ തേടുമ്പോൾ അവർ പ്രതിഫലം ചോദിക്കുന്നത് സ്വാഭാവികം. സർക്കാർ കേസ് വാദിക്കാൻ സര്‍ക്കാര്‍ അഭിഭാഷകരെ മാറ്റിനിര്‍ത്തി പുറത്തുനിന്നുള്ള പ്രമുഖ അഭിഭാഷകർക്ക് ലക്ഷങ്ങൾ മുടക്കാൻ മടിയില്ലാത്ത സർക്കാറിന് കലാകാരന്മാർ സൗജന്യ സേവനം നടത്തണം എന്ന് ആവശ്യപ്പെടാന്‍ എന്തവകാശം. കലാകാരന്മാരോട് മന്ത്രിക്കും അല്പം സഹൃദയത്വം ആകാം - മുഖപ്രസംഗം
ജീവനക്കാരുടെ മരണം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്ന കുടുംബങ്ങളെ സഹായിക്കാനായിരുന്നു അച്യുതമേനോൻ സർക്കാർ ആശ്രിത നിയമനം കൊണ്ടുവന്നത്. ഇവിടെയിപ്പോൾ കടക്കെണിയിലായ ഒരു സർക്കാരാണ് പാർട്ടിയുടെ ആശ്രിതർക്കായി പുതിയ നിയമനവഴി തേടുന്നത്. മുൻ എംഎൽഎമാരുടെ ആശ്രിതർക്ക് സർക്കാർ നിയമനം കൂടി നൽകിയാൽ കുശാലായി - മുഖപ്രസംഗം