'' മാറ്റി നിര്‍ത്തപ്പെട്ടത് എന്റെ കൈയ്യിലിരുപ്പ് കൊണ്ടാണ്, പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്സ് സംഭവിക്കുന്നത്, അതിന് ശേഷം മെന്റലി ഭയങ്കര ഡൗണ്‍ ആയിരുന്നു, ഞാന്‍ കള്ളു കുടിക്കാത്ത ഒരാളായിരുന്നു, പിന്നെ കള്ളു കുടിയായി, ഇപ്പോള്‍ മൂന്ന് വര്‍ഷമായി മദ്യപാനമില്ല, അലമ്പായി നടക്കുന്ന ഒരുത്തനെ ഫ്രണ്ടാണെന്ന് പറയാനോ, മറ്റൊരാളുടെ അടുത്ത് റെക്കമന്‍ഡ് ചെയ്യാനോ ആര്‍ക്കും തോന്നില്ല, പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്..''
''എന്റെ പാട്ടുകള്‍ പലതും ചിത്ര, വാണി ജയറാം തുടങ്ങിയ എന്നേക്കാള്‍ പ്രശസ്തരായ ഗായികമാരുടെ പേരില്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചു, ചെന്നൈയിലായിരുന്ന ഞാന്‍ ഇതൊന്നും അറിഞ്ഞില്ല''; വന്ദനത്തിലെ ലാലാ...ലാലാ.. ലലലാ, ചിത്രം, താളവട്ടം തുടങ്ങി എണ്‍പതുകളിലെ ചിത്രങ്ങളിലെ ഹൃദയസ്പര്‍ശിയായ ഹമ്മിങ്ങുകള്‍, കാതോടു കാതോരം, ദേവദൂതര്‍ പാടി, നീയെന്‍ സര്‍ഗസൗന്ദര്യമേ, താരും തളിരും തുടങ്ങി പ്രശ്സ്ത പാട്ടുകള്‍; ഗായിക ലതിക പിന്നണി ഗാനരംഗത്ത് പിന്തള്ളപ്പെട്ടത് ഇങ്ങനെ....
''കലാഭവന്‍ മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്, മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബീയറാണ്, മരിക്കുന്നതിന്റെ തലേദിവസമായ നാലിനും അതിന്റെ തലേന്ന് മൂന്നിനും മരിക്കുന്നതിന്റെ അന്ന് അഞ്ചിനും ബീയര്‍ ഉപയോഗിച്ചിരുന്നു, നാലിന് 12 കുപ്പി ബീയര്‍ കുടിച്ചിട്ടുണ്ടാകും, തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും അഡിക്റ്റ് ആയതുകൊണ്ടാണോയെന്നറിയില്ല, കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു, മണി രക്തം ഛര്‍ദിക്കുമായിരുന്നെങ്കിലും ബീയര്‍ കഴിക്കുമായിരുന്നു''
ഒരു താടി വച്ച പയ്യന് രാവിലെ വന്ന് ഒരു കസേരയില്‍ ഇരിക്കും, സാധാരണ റിഹേഴ്സല്‍ ക്യാമ്പില്‍ പരിചയമില്ലാത്തവര്‍ ഇരിക്കില്ല, രണ്ടു മൂന്നു ദിവസമായപ്പോള്‍ ഞാന്‍ തിരക്കി ആരാണതെന്ന്, അപ്പോള്‍ ഓര്‍ണര്‍ ചാച്ചപ്പന് പറഞ്ഞു: അയ്യോ അറിയില്ലേ, കെ.ജി. ജോര്‍ജാണ്, പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമാ സംവിധാനത്തിന് സ്വര്‍ണമെഡല്‍ വാങ്ങിയ ആളാണ്; മരണവും ഒരേ മാസം, ഒരേ ദിവസം: തങ്ങള്‍ക്കിടയിലെ അപൂര്‍വ്വ സൗഹൃദം തിലകന് അന്നു പറഞ്ഞത്
വഴിയില്‍ കണ്ടപ്പോള്‍ പാട്ടു പാടാന്‍ ഒരു അവസരം തരാമോയെന്ന് ചോദിച്ച ഗായികയെ തേടിയെത്തിയത് വിവാഹാലോചന, ജോര്‍ജ് കല്യാണം കഴിക്കുവാണെങ്കില്‍ ജോര്‍ജിന്റെ പടത്തിലെങ്കിലും നിനക്ക് പാടാമല്ലോയെന്ന് അമ്മയുടെ സപ്പോര്‍ട്ടും; കെ.ജി. ജോര്‍ജ് സല്‍മയെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയതിങ്ങനെ...
'' എനിക്ക് ആളുകളുടെ സഹതാപം വേണ്ടായിരുന്നു, ഇന്ഡസ്ട്രിക്കുള്ളില്നിന്ന് എനിക്ക് യാതൊരു പിന്തുണയുമില്ലാത്ത സഹതാപം ലഭിച്ചു, എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ അനുമാനങ്ങളുടെ പേരില്‍ ഞാന്‍ അവഗണിക്കപ്പെട്ട സന്ദര്‍ഭങ്ങളുണ്ട്, അത്തരം സംസാരങ്ങള്‍ എന്നെ തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തി, വീണ്ടും രോഗം വന്നപ്പോള്‍ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി, ഇനി ഇതിനോട് പോരാടേണ്ടതില്ലെന്നും കീഴടങ്ങാമെന്നും ഞാന്‍ കരുതി''