''ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടിയത് എറിഞ്ഞു പൊട്ടിക്കുന്ന ശീലമുണ്ടെനിക്ക്, ഫോണും ഐ പാഡുമൊക്കെ പൊട്ടിച്ചതില്‍ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്, അതുകാരണം ഇപ്പോള്‍ അത്തരം സാധനങ്ങളൊക്കെ ദേഷ്യം വരാനുള്ള സാഹചര്യത്തില്‍ മാറ്റി വയ്ക്കും, ഇതുവരെ വലിയ പ്രണയാഭ്യര്‍ത്ഥനകള്‍ ഒന്നുമുണ്ടായിട്ടില്ല, എനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയാല്‍ പോയി പറയും, പറഞ്ഞിട്ടുമുണ്ട്''
'' ശരീരം പല ലക്ഷണങ്ങളും കാണിച്ചെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല, പേടിയും സമയമില്ലായ്മയും പൈസയൊക്കെയോര്ത്താണ് ചികിത്സ നീണ്ടുപോയത്, ഒന്നര മാസത്തോളമൊക്കെ ആര്‍ത്തവം നീണ്ടുനില്‍ക്കുമായിരുന്നു, പരിശോധനയില്‍ ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി, വീണ്ടും സ്കാന്‍ ചെയ്തപ്പോള്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു, വലിയ വിഷമം തോന്നി''
ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെ പറയുന്നത് എനിക്ക് വയ്യ, പാര്‍ട്ണറുമായി ജീവിക്കുമ്പോഴും ഇവര്‍ വേറെ ആരേലും കണ്ടുപിടിച്ചു ജീവിക്കട്ടെ, ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് ചിന്തിച്ചത്, എന്നാല്‍, ആനന്ദിന് അത് പെയിന്‍ഫുള്ളായി, പല പങ്കാളികള്‍ വേണമെന്ന് അവന് നിര്‍ബന്ധമില്ല, അവന് അവന് ഇഷ്ടമുള്ളയാളെ കണ്ടുപിടിച്ചു, അവര്‍ ഓക്കെയാണ്; പങ്കാളിയുമായി വേര്‍പിരിഞ്ഞെന്ന് വെളിപ്പെടുത്തി കനി കുസൃതി
'' തെരെഞ്ഞെടുപ്പില്‍ പരാജപ്പെട്ടകൊണ്ടല്ല, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് ജനം മനസിലാക്കി തന്നു, ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു, ഇപ്പോള്‍ ഞാന്‍ നൂറു ശതമാനം രാഷ്ട്രീയം ഉപേക്ഷിച്ചു, രമയ്ക്കും കുട്ടികള്‍ക്കും ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ലായിരുന്നു, ആ ഉപദേശം കേള്‍ക്കാഞ്ഞതിന്റെ തിക്തഫലം ഞാന്‍ അനുഭവിച്ചു''
'' ഞാനും എന്റെ ഭാര്യയും കൂടി ശാരീരിക ബന്ധം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ വന്ന് കോളിങ് ബെല്‍ അടിച്ചാലോ, അതാ പറഞ്ഞത് നിങ്ങളോട് വരല്ലെന്ന്, ഒരു മനുഷ്യന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കാണിക്കേണ്ട മര്യാദയുണ്ട്, അത് നിങ്ങള്‍ കാണിച്ചില്ല, എന്റെ ഭാര്യ എട്ടൊമ്പത് മാസം ജോലി കഴിഞ്ഞ തിരിച്ച് വന്നിരിക്കുന്ന ദിവസമാണ്, എനിക്കെന്റെ ഭാര്യയുടെ കൂടെ നില്‍ക്കണം, അപ്പോള്‍ നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? ഇതാണ് മര്യാദയില്ലാത്ത സമൂഹം''
'' ഒരു ജീവിതച്ചെലവും ഞാന്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ല, ഇപ്പോഴും വാടകവീട്ടിലാണ്, സഹായം തരാമെന്ന് പറഞ്ഞ വീട് ഞാന്‍ വാങ്ങിയിട്ടില്ല, നീ ചിരിക്കരുത്, നിന്റെ ചിരി ഭംഗിയില്ലെന്ന് ചിലര്‍ പറയുന്നു, പഴയ ജോലിയാണ് ചേരുന്നത് വന്നവഴി തിരിഞ്ഞ് നടക്കുന്നത് നല്ലതാണെന്ന് ഉപദേശിക്കുന്നു, ഇങ്ങനെയുള്ള കുത്തുവാക്കുകള്‍ ഞാന്‍ സഹിക്കേണ്ടി വരുന്നു''
''പിരിയാന്‍ ഞാനും ലാലും ഒരുമിച്ചാണ് തീരുമാനിച്ചത്, പരമ രഹസ്യമായിരിക്കണം, ഭാര്യമാരോട് പോലും പറയാന്‍ പാടില്ലെന്നും ഞങ്ങള്‍ ഉറപ്പിച്ചു, ആ സമയത്ത് അഭിമുഖീകരിച്ച ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു, പല അഭ്യൂഹങ്ങളുമുണ്ടായി, ഒന്നിനും മറുപടിയോ വിശദീകരണമോ ഞങ്ങള്‍ കൊടുത്തില്ല, ആ തീരുമാനം നല്ലതാണെന്ന് കാലം തെളിയിച്ചതുമാണ്''