കോടതി ശിക്ഷ വിധിച്ചശേഷം ഒളിവില്‍പോയി; പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍
സ്വന്തം ജീവൻ വകവയ്ക്കാതെ പോലീസ് ജനങ്ങളെ രക്ഷിക്കണമെന്ന ചട്ടം മറന്നു. അക്രമാസക്തനായ പ്രതി ഡോക്ടർക്കു നേരേ കത്തിയുമായി കുതിച്ചപ്പോൾ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയി. കൊട്ടാരക്കര ആശുപത്രിയിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷിക്കാതിരുന്ന 2എ.എസ്.ഐമാർക്കെതിരേ വകുപ്പുതല നടപടി വരുന്നു. അക്രമിയെ കീഴ്പ്പെടുത്താൻ പോലീസിന് ഏതറ്റം വരെയും പോവാം. വെടിവച്ചാലും വിചാരണയില്ല.