ശശി തരൂരിനെ കെ.പി.സി.സിയും തള്ളിക്കളഞ്ഞിരിക്കുന്നു; ഏതു നീക്കത്തിലൂടെയാണെങ്കിലും തരൂരിനെ അധ്യക്ഷനാക്കരുതെന്നാണ് ഹൈക്കമാന്‍റിനോടു ചേര്‍ന്നു നില്‍ക്കുന്ന നേതാക്കളുടെയൊക്കെയും തീരുമാനം; നല്ലൊരു ഗ്രന്ധകര്‍ത്താവായ തരൂര്‍ നരേന്ദ്ര മോദിയുടെ വിമര്‍ശകനും സംഘപരിവാറിനെതിരെ ഉറച്ച നിലപാടുകള്‍ ഉള്ള നേതാവുമാണ്; ഒരു വിശ്വപൗരന്‍ തന്നെയാണദ്ദേഹം! ഇതൊക്കെയാണ് ഹൈക്കമാന്‍റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ അലട്ടുന്നതും; തരൂര്‍ അധ്യക്ഷനായാല്‍ തങ്ങളുടെ സ്ഥാനം എവിടെപ്പോകുമെന്നാണ് ചിലരുടെ ആശങ്ക-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പ്രസിഡന്‍റായി ചൊല്‍പ്പടിക്ക് നില്‍ക്കുന്ന നേതാവിനെ ഹൈക്കമാന്‍റ് കണ്ടെത്തിക്കഴിഞ്ഞു; ഹൈക്കമാന്‍റ് എന്നാല്‍ അമ്മയും രണ്ടു മക്കളും എന്നു മാത്രം അര്‍ത്ഥം; ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റത്! കേരളത്തില്‍ തരൂരിനു വോട്ടു ചെയ്യുമെന്നു പറയുന്നവര്‍ വളരെ കുറവ്, ജി - 23യും ഒപ്പമില്ല; ഹൈക്കമാന്‍റിന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി ഖാര്‍ഗെ അംഗീകാരം നേടുന്നു; എല്ലാം ഹൈക്കമാന്റ് പറയുന്നതു പോലെയെന്ന മട്ടില്‍ പ്രമുഖ നേതാക്കളും; തരൂരിനെ ആർക്കാണ് പേടി?-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്ന പാര്‍ട്ടിയിലെ കരുത്തന്; ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അതിന്റെ അമരക്കാരന് പിണറായി വിജയനും ഗംഭീര ഭരണത്തുര്‍ച്ച വാങ്ങിക്കൊടുക്കാന്‍ സ്വന്തം രോഗാവസ്ഥയെയും അതിന്റെ പീഡകളെയും വേദനകളെയും മറന്ന് അഹോരാത്രം പ്രയത്നിച്ച നേതാവ്; സൗമ്യതയുടെയും സമചിത്തതയുടെയും സമവായത്തിന്റെയും ആള്‍രൂപമായിരുന്നു കോടിയേരി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആധുനികതയുടെ കൊമ്പത്തെത്തിയ അമേരിക്കന്‍ സമൂഹത്തില്‍ ലൈംഗിക സ്വാതന്ത്ര്യം ജീവിതത്തിന്‍റെ തന്നെ ഭാഗമാണെങ്കിലും അവിടെ പല സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം നിയമവിധേയമല്ല; അമേരിക്കന്‍ സമൂഹത്തിലെ ഒരു വലിയ വൈരുദ്ധ്യവും ഇത് തന്നെ ! അമേരിക്കന്‍ സ്ത്രീക്കു ലഭ്യമല്ലാത്ത ഒരു വലിയ അവകാശമാണ് ഇന്ത്യന്‍ സ്ത്രീക്ക് സുപ്രീം കോടതി നല്‍കിയത്; ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ മുന്നേറ്റത്തില്‍ വലിയൊരു ഏടുതന്നെയായിരിക്കും ഇത്; ഈ വിധി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
അഭിമന്യുവിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലൂടെ കേരളത്തെ ഏറെ ഞെട്ടിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തികള്‍; ഒടുവില്‍ ഹര്‍ത്താലില്‍ നടത്തിയ അക്രമങ്ങളും സംഘടനയെ ഒറ്റപ്പെടുത്തി! ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കാനാകാത്തതും പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായി; ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമിടുന്നതെന്ന ഇഎംഎസിന്റെ പ്രസ്താവന ഇപ്പോഴും പ്രസക്തം തന്നെ! ഒരിക്കലും തിരിച്ചുവരാത്ത സിമിയുടെ അനുഭവം തന്നെ പോപ്പുലര്‍ ഫ്രണ്ടിനും- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
വിജ്ഞാന ദാഹത്തിലൂടെയും, അറിവു നേടാന്‍ നടത്തിയ ശ്രമങ്ങളിലൂടെയും കേരളത്തിലെ പൊതു രാഷ്ട്രീയ നേതാക്കന്മാരുടെ മുന്‍നിരയിലെത്തിയ വ്യക്തി; സാധാരണക്കാരായ രാഷ്ട്രീയക്കാരുടെയിടയില്‍ അസാധാരണക്കാരനാവാന്‍ ശ്രമിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്! മുസ്ലീം ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കാനും, പാണക്കാട്ടു മുഹമ്മദലി ശിഹാബ് തങ്ങളെ വിമര്‍ശിക്കാനും തന്റേടം കാണിച്ച നേതാവ്; തികഞ്ഞ മതേതരവാദി; കേരള രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു ആര്യാടന്‍-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവവും, പ്രതികള്‍ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ക്യാമറകള്‍ക്കു മുന്നില്‍ ഒന്നും സംഭവിക്കാത്തതുപോലെ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങളും കേരളത്തെയാകെ ഞെട്ടിച്ചിരുന്നു; മതതീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വളര്‍ന്നുകൊണ്ടേയിരുന്നു; അക്രമണങ്ങളിലൂടെ അവര്‍ സാന്നിധ്യമറിയിച്ചു ! മത തീവ്രവാദവും മതരാഷ്ട്രവാദവുംആപത്തു തന്നെ; അതു ഭൂരിപക്ഷ മതവിഭാഗത്തിന്‍റേതായാലും ന്യൂനപക്ഷ വിഭാഗത്തിന്‍റേതായാലും; ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയത്തിനാവണം സ്ഥാനം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കളമൊരുക്കി മുഖ്യമന്ത്രി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഇതിന് മുഖ്യമന്ത്രിയെ സഹായിച്ചത് ഗവര്‍ണര്‍ തന്നെ! കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ട് വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് തിരിഞ്ഞു; ഇപ്പോഴിതാ രാഷ്ട്രീയ കൗശലത്തോടെ മറ്റു ലക്ഷ്യങ്ങളുമായും പിണറായി നീങ്ങുന്നു; സുധാകരനും സതീശനും ഇതുകാണുന്നുണ്ടോ ?- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ബിജെപി പരാജയപ്പെട്ട രാഷ്ട്രീയ ഗോദയില്‍ പകരക്കാരന്റെ റോളിലാണോ ഗവര്‍ണര്‍ ? കേരളത്തില്‍ പുത്തന്‍ രാഷ്ട്രീയവുമായി ജനങ്ങളെ അഭിമുഖീകരിക്കുമോ ആരിഫ് മുഹമ്മദ് ഖാന് ? ആര്‍എസ്എസ് നേതാവുമായുണ്ടായ കൂടിക്കാഴ്ചയും അജണ്ടയുടെ പുറത്തോ ? ഗവര്‍ണര്‍ക്ക് ഇങ്ങനെയൊക്കെ ആകാമോ ? - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/ZE5PlO9tDz2IUtQyIzhF.jpg)
/sathyam/media/post_banners/BDH7CpI9JJbGR4mhJAVM.webp)
/sathyam/media/post_banners/9aoZGMOqOJ88HMDrmHYV.jpg)
/sathyam/media/post_banners/RDAG2D99FeLdj5S8sIl6.jpg)
/sathyam/media/post_banners/ACXgT9A6phfoZ4QoBHos.jpg)
/sathyam/media/post_banners/UE712zc9zhosOaQ7KfIt.jpg)
/sathyam/media/post_banners/FEAN54GWrrCO53T4Bf2p.jpg)
/sathyam/media/post_banners/bjFvmai20CuUfXHFRu5L.jpg)
/sathyam/media/post_banners/Pxun0zgD44zMFXScWZvB.jpg)
/sathyam/media/post_banners/g5hIwn2xE7jbmlF75fzI.jpg)