Current Politics
റോഡ് പശവച്ചാണോ ഒട്ടിക്കുന്നതെന്നും ലോകത്തെല്ലായിടത്തും മഴയും റോഡുമുണ്ടല്ലോയെന്നും ഹൈക്കോടതി. കൊള്ളരുതാത്ത റോഡുകളിൽ നമ്പർ വൺ ആകാനാണോ കേരളത്തിന്റെ ശ്രമം. കുഴിയുള്ളിടത്ത് മുന്നറിയിപ്പ് ബോർഡെങ്കിലും വയ്ക്കണ്ടേ. റോഡിലെ കുഴികൾക്ക് എൻജിനിയർമാർ വ്യക്തിപരമായി ഉത്തരവാദികളാകണമെന്നും ഹൈക്കോടതി. ഭൂരിഭാഗം റോഡുകളും മികച്ചതെന്ന ന്യായീകരണവുമായി സർക്കാർ. റോഡിലെ മരണക്കുഴിക്ക് മഴയെ പഴിച്ച് സർക്കാർ
തൃശൂര്‍ ഒഴികെ 13 ഡിസിസികളും പുനസംഘടിപ്പിക്കാനുറച്ച് കെപിസിസി. യുവാക്കള്‍ക്ക് പരിഗണനയെന്ന് പറയുമ്പോഴും പ്രവര്‍ത്തനം നിര്‍ത്തി വീട്ടില്‍ കയറിയ ഓടിത്തളര്‍ന്ന 'പടക്കുതിരകളെ' തിരഞ്ഞുപിടിച്ച് ലിസ്റ്റില്‍ കയറ്റിയതിനെതിരെയും പ്രതിഷേധം. പാര്‍ട്ടിയില്‍ സജീവമായിട്ടില്ലാത്ത 'പാര്‍ട്ടിക്കാരും' ലിസ്റ്റില്‍. ഡിസിസി പ്രസിഡന്റുമാരാകാന്‍ പരിഗണിക്കപ്പെടുന്നവര്‍ ഇവരൊക്കെ...
വിഡി സതീശന് എസ്എന്‍ഡിപിയെ രക്ഷിക്കുമോ ? വെള്ളാപ്പള്ളി ഈഴവനെ ഇനിയും ശിക്ഷിക്കുമോ ? എന്നതാണ് 2026 ല്‍ കാണാന്‍ പോകുന്ന പൂരം. സത്യത്തില്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റിന്റെ മേലെയെന്നപോലിപ്പോള് സതീശന്റെ മേലെയും മലപ്പുറത്തുകാരുടെ മേലെയും ഒക്കെ 'തൂറി മെഴുകുക'യാണ്. പക്ഷേ തെരെഞ്ഞെടുപ്പുകളില്‍ വെള്ളാപ്പള്ളിയുടെ ഫത്വയൊന്നും ഈഴവര്‍ അനുസരിക്കാറില്ല. അവരെ സതീശന് രക്ഷിക്കട്ടെ - ദാസനും വിജയനും
'വിശ്വപൗരന്റെ വിക്രിയകൾ'. അമിത് ഷായുടെ പാർലമെന്റിലെ പ്രസംഗത്തിന് കൈയ്യടിച്ച് ശശി തരൂർ എംപി. പ്രതിപക്ഷ കക്ഷികളെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി. പി ചിദംബരം, അഖിലേഷ് യാദവ് എന്നിവർക്കെതിരെ രൂക്ഷ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചതിനും സ്ഥിരീകരണം
ബൈബിളുണ്ടോ അടിച്ചിരിക്കും. ഛത്തീഗഡിലെ ക്രൈസ്തവ വേട്ട ഒറ്റപ്പെട്ടതല്ലെന്ന് ക്രിസ്ത്യൻ കൗൺസിൽ. ക്രൈസ്തവർക്ക് പൊതുഗതാഗതം ഉപയോഗിക്കാനാവാത്ത അവസ്ഥ. ബൈബിളുമായി പുറത്തിറങ്ങിയാൽ അടിയും തൊഴിയും ഉറപ്പ്. സുവേിശേഷ പ്രഘോഷണങ്ങൾ തടസപ്പെടുത്തുന്നത് സർക്കാരിന്റെ അനുമതിയോടെ. പൊലീസിനെ നിയന്ത്രിക്കുന്നത് ക്രൈസ്തവ വിരോധികൾ
കൊല്ലത്തിന് പുറമേ ആൻഡമാനിലും എണ്ണ തേടി പര്യവേഷണം. ആൻഡമാൻ കടലിൽ 184,440 കോടി ലിറ്റർ അസംസ്കൃത എണ്ണ നിക്ഷേപം കണ്ടെത്തിയെന്ന് സൂചന. പാർലമെന്റിൽ വിവരങ്ങൾ വെളിപ്പെടുത്താതെ കേന്ദ്രം. ആൻഡമാനിലെ എണ്ണ കണ്ടെത്തിയാൽ ഇറക്കുമതി കാര്യമായി കുറയ്ക്കാം. കൊല്ലത്തും എണ്ണ തേടി കടൽ കുഴിക്കും. കൊച്ചിയിൽ എണ്ണയ്ക്കായി തിരഞ്ഞെങ്കിലും ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിച്ചു. ഇന്ത്യയിൽ പലേടത്തും ഇന്ധന നിക്ഷേപം. കണ്ടെത്തിയാൽ സമ്പദ് വ്യവസ്ഥ വളരും
ഹൈടെക്ക് എന്ന് അഭിമാനിച്ചിരുന്ന കേരളത്തിൽ 272 സ്കൂളുകൾ ബലക്ഷയമുള്ളവ. 95 സ്കൂളുകൾക്ക് രണ്ടുവർഷമായുള്ളത് അൺഫിറ്റ് സർട്ടിഫിക്കറ്റ്. ബലക്ഷയമുള്ള കെട്ടിടങ്ങൾ ഉടൻ പൊളിച്ചു കളയണമെന്ന് തദ്ദേശ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളുടെയും സുരക്ഷ പരിശോധിക്കാൻ കേന്ദ്രസർക്കാർ. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ക്ലാസ് മുറികൾക്ക് പകരം സ്റ്റോർ റൂം, പാചകപ്പുര എന്നിങ്ങനെയാക്കിയും തട്ടിപ്പ്. സ്കൂൾ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുമ്പോൾ
വയനാട്ടിലെ ഉരുൾ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും ടൗൺഷിപ്പിലെ ഒരു വീട് പോലും പൂർത്തിയായില്ല. മേൽനോട്ടത്തിന് മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയുമെല്ലാം സമിതികളുണ്ടെങ്കിലും നിർമ്മാണത്തിൽ ഇഴച്ചിൽ. ടൗൺഷിപ്പിൽ നിർമ്മിക്കേണ്ടത് അഞ്ച് സോണുകളിലായി 410വീടുകൾ. ചെലവ് 351.48 കോടി. നൂറിലധികം വീടുകൾ വാഗ്ദാനം ചെയ്ത 38 സ്പോൺസർമാർ. നിർമ്മാണം ഇഴയ്ക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കിയോ