Current Politics
ആശങ്ക പരത്തി അമീബിക്ക് മസ്തിഷ്ക ജ്വരം. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 5 പേർ. സംസ്ഥാനത്ത് നിന്നും നിർമാർജ്ജനം ചെയ്ത കോളറ ബാധിച്ചും മരണം. ചികിത്സാ രംഗത്തും പലതരം വീഴ്ച്ചകൾ. എങ്ങുമെത്താതെ മന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങളും. പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങളും ഉയർന്നു. ഇരുട്ടിൽതപ്പി ആരോഗ്യ വകുപ്പ്
വോട്ട് കൊള്ളയും വിശ്വാസ്യതയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തോടുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെ വിമര്‍ശിച്ച് മുന്‍ കമ്മീഷണര്‍മാര്‍. രാഹുലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയര്‍ത്താന്‍ കാരണമായി. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനമെന്നും വിമര്‍ശനം
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
സർക്കാരിൻ്റെ കാലാവധി കഴിയും മുൻപ് വേണ്ടപ്പെട്ടവർക്കെല്ലാം പുനർ നിയമനം. ടെക്നോളജി യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാറുടെയും പരീക്ഷാ കൺട്രോളറുടെയും പുനർ നിയമനങ്ങൾ ചട്ടവിരുദ്ധം. വീണ്ടും നിയമിച്ചത് ആറുമാസം മുമ്പ് കാലാവധി അവസാനിച്ച് സർവീസിൽ നിന്നും പിരിഞ്ഞു പോയ രജിസ്ട്രാറെ. സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയിട്ടും പാഠം പദ്ധിക്കാതെ സര്‍ക്കാർ
ഓരോ ഫയലും ഓരോ ജീവിതം എന്ന പഞ്ച് ഡയലോഗ് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിക്കുമെന്ന് ഭയം. കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാൻ കടുത്ത നടപടികളുമായി സര്‍ക്കാർ. ഫയൽ നീക്കം ജനങ്ങൾക്ക് കാണാവുന്ന തരത്തിലാക്കി. ജനങ്ങളുടെ പരാതികളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം പരാതിക്കാരനെ അറിയിക്കും. ഭരണം ജനപ്രിയമാക്കാൻ നടപടികളുമായി പിണറായി സര്‍ക്കാർ