വാണീ ജയറാം എന്ന എക്കാലത്തെയും മികച്ച ഉന്നത ഗായികമാരിലൊരാള്‍ വിടവാങ്ങി. 78 -ാമത്തെ വയസില്‍. മലയാളികള്‍ക്ക് ആ ഗായികയെ മറക്കാനാവില്ല. ഒരുപിടി ഗാനങ്ങള്‍ എന്നും നിലനില്ക്കുന്നതായുണ്ട്. ഏതോ...
എണ്ണവില കുറക്കും എന്നു പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. എന്നാല്‍ പിന്നെ ഇലക്ട്രിക് വാഹനം വാങ്ങാം എന്നുവച്ചാല്‍ അതിന്റെ നികുതിയും കൂട്ടി. പോരാഞ്ഞ് കറണ്ട് ചാര്‍ജും...
കേരളത്തില്‍ ലഹരി പതയുകയാണെന്നെല്ലാവര്ക്കും അറിയാം. എം.ഡി.എം.എ കഴിച്ചു വിദ്യാര്‍ത്ഥികള്‍ തലകുത്തി മറിയുന്നതുനോക്കി നിസ്സഹായരായി നില്ക്കുകയാണു രക്ഷകര്‍ത്താക്കളും അധ്യാപകരും. എന്തുചെയ്യണമെന്നവര്‍ക്കറിയില്ല. ലഹരിക്കടിമയായ വിദ്യാര്‍ത്ഥി സ്വന്തം ജീവിതം തുലച്ചുകളയാന്‍ കച്ചകെട്ടിയവനേപ്പോലെയാണ്....
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യപ്രശ്നമെന്ത് ? അദ്ദേഹത്തിനു വേണ്ട ആധുനിക ചികിത്സ നല്കുന്നുണ്ടോ ? അതോ വിശ്വാസത്തിന്റെ പേരില്‍ അദ്ദേഹത്തിന് ആരെങ്കിലും ചികിത്സ നിഷേധിക്കുന്നുണ്ടോ ? ഉമ്മന്‍ ചാണ്ടിയുടെ തൊണ്ടയില്‍ വോക്കല്‍ കോര്ഡിനാണ് അസുഖം. അതു കാന്‍സറാണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച വിദഗ്ദ്ധ ഡോക്ടര്മാര്ക്കൊക്കെയും അഭിപ്രായം. ശസ്ത്രക്രിയ വേണമെന്നും അതിനുശേഷം കീമോ തെറാപ്പി നടത്തണമെന്നും ആദ്യഘട്ടത്തില്‍ത്തന്നെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതാണ്. കുടുംബാംഗങ്ങള്‍ അതിനോടു യോജിച്ചില്ല. അദ്ദേഹത്തിന് കാന്‍സറില്ലെന്നും ആയുര്‍വേദ ചികിത്സകൊണ്ട് മാറ്റാവുന്ന രോഗമേയുള്ളു എന്നുമാണ് കുടുംബാംഗങ്ങള്‍ വിശ്വസിച്ചത്. അലോപ്പതി […]
കടക്കെണിയിലായ കേരളത്തെ അതില്‍നിന്നു രക്ഷിക്കാന്‍ അധിക വിഭവസമാഹരണം വേണം. കേരള മാതൃക എന്നു പേരുകേട്ട സാമൂഹ്യ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ട വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്കു വലിയ തുക ചെലവാക്കണം. ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും വര്‍ഷംതോറും അതതു ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഒരു വാര്‍ഷിക വെല്ലുവിളി തന്നെയാണ്. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കുമെന്ന് പൊതുവായ വിലയിരുത്തല്‍. വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയ ധനകാര്യമന്ത്രി വിമര്‍ശനം മുഴുവന്‍ ഏറ്റുവാങ്ങുന്നത് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയുടെ പേരിലാണ്. പെട്രോള്‍-ഡീസല്‍ […]
രണ്ട് വലിയ വെല്ലുവിളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടത്. 2002 -ല്‍ നടന്ന ഗുജറാത്ത് കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നരേന്ദ്ര മോദിക്കുമേല്‍ ഉറപ്പിച്ച് ബി.ബി.സി സംപ്രേഷണം ചെയ്ത “ഇന്ത്യ; ദ മോദി ക്വസ്റ്റ്യന്‍” എന്ന ടെലിവിഷന്‍ ഡോക്യുമെന്ററിയാണ് ആദ്യത്തേത്. രണ്ടാമത്തേത് നരേന്ദ്ര മോദിയോടും ബി.ജെ.പി സര്‍ക്കാരിനോടും വളരെ അടുപ്പം പുലര്‍ത്തുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ തിരിമറികളെപ്പറ്റി അമേരിക്കന്‍ ധനകാര്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ടും ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് […]
ലോകത്തിലെ മുന്‍നിര കോടീശ്വരന്മാരിലൊരാളായ ഗൗതം അദാനിയുടെ ഓഹരികള്‍ ഓഹരിവിപണിയില്‍ കൂപ്പുകുത്തുന്നു. കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരം നടക്കുന്നതെന്ന അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് ഈ വന്‍ തകര്‍ച്ചയ്ക്ക് കാരണം. പ്രഗത്ഭരായ ഗവേഷകര്‍ ഏറെ സമയമെടുത്ത് വിശദമായി പഠനം നടത്തിയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരിവില കൃത്രിമമായി ഉണ്ടാക്കിയതെന്നു തെളിയിച്ചിരിക്കുന്നതെന്ന് ഹിന്‍ഡന്‍ ബര്‍ഗ് അധികൃതര്‍ പറയുന്നു. റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടുമെന്ന് അദാനി ഗ്രൂപ്പ് പറയുമ്പോള്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ […]
എ.കെ ആന്റണി അറിഞ്ഞുതന്നെയാണോ വിവാദമായ ബി.ബി.സി ഡോക്യുമെന്ററിയെക്കുറിച്ച് മകന് അനില്‍ ആന്റണിയുടെ നിലപാടും ? കാര്യം വിവാദമായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പദവികളൊക്കെയും രാജിവെച്ചത് ? എന്തായാലും ആന്റണി ഒന്നും മിണ്ടുന്നില്ല. ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ഇന്ത്യയൊട്ടാകെ വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും കോണ്‍ഗ്രസും അതിന്റെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഈ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഇതിനെതിരെ ട്വിറ്റര്‍ സന്ദേശവുമായി അനില്‍ ആന്റണി രംഗത്തു വന്നത്. നാട്ടിലെങ്ങും കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ […]
അസംബന്ധ നാടകങ്ങളാല്‍ നമ്മുടെ സാമൂഹിക ശരീരം ആഭാസകരവും അശ്ലീലവുമായി പോകുന്നതില്‍ പരിതപിക്കുക. മോഡിക്കെതിരെ ബി.ബി.സി. ഗുജറാത്ത് കൂട്ടക്കൊല ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് – ഡി.വൈ.എഫ്.ഐക്കാരും തടയാന്‍ ബി.ജെ.പി.ക്കാരും. സംഘര്‍ഷവും ജലപീരങ്കിയും. പ്രദര്‍ശനവും വായനയും തടഞ്ഞു നിരോധിച്ച എന്തെങ്കിലും കലാരൂപം ഹിറ്റാകാതിരുന്നിട്ടുണ്ടോ ? സല്മാന് റുഷ്ദിയുടെ സാത്താനിക് വേഴ്സസ് പലയിടത്തും നിരോധിച്ചു, ഇന്ത്യയിലും. പക്ഷേ അതു വായിക്കാത്തവര്‍ വിരളം. സിനിമയില്‍ കട്ട് ചെയ്ത സീനുകള്‍ കാണാനാണ് ആള്ക്കാര്ക്കാവേശം, സിനിമ കണ്ടില്ലെങ്കിലും. അതിനാല്‍ ഡോക്യുമെന്ററി നാട്ടുകാര്‍ കാണട്ടെ. അതിനെതിരെ […]
ഒമ്പതു സംസ്ഥാനങ്ങളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു വരുന്ന നേരം. ജി-20 അദ്ധ്യക്ഷനെന്ന നിലയ്ക്ക് ലോകമെങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി പേരും പെരുമയും നേടിയ സമയം. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി പ്രചാരണം തുടങ്ങാനുള്ള സമയം അടുത്തിരിക്കുന്ന ഘട്ടം. ബി.ബി.സി എന്ന ലോകപ്രശസ്ത വാര്‍ത്താമാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുകയാണ്. 2002 -ലെ ഗുജറാത്ത് കലാപത്തെപ്പറ്റി വളരെ ആഴത്തില്‍ പഠിച്ച് ബി.ബി.സിയുടെ മുതിര്‍ന്ന ലേഖകര്‍ തയ്യാറാക്കിയ രണ്ട് എപ്പിസോഡ് വരുന്ന പരിപാടി കുറ്റക്കാരനാക്കുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി […]
തോമസ് മാഷിനെക്കൊണ്ട് ഇടതു മുന്നണിക്ക് എന്തു പ്രയോജനം ? കോണ്‍ഗ്രസ് വിട്ട് ഇടതു ചേരിയിലെത്തിയ പ്രൊഫ. കെ.വി തോമസ് ഇനി ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി. ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കുന്ന സംസ്ഥാന പദ്ധതികള്‍ക്ക് വേഗം അനുമതി വാങ്ങുക എന്നതായിരിക്കും കെ.വി. തോമസിന്റെ പ്രധാന ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി മുന്‍ നയതന്ത്ര പ്രതിനിധി വേണു രാജാമണിയെ നേരത്തെ നിയമിച്ചിരുന്നു. റെസിഡന്റ് […]
മുന്നണികളും വ്യക്തികളും മറുകണ്ടം ചാടുമ്പോള്‍ സ്ഥിരമായി ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. എന്ത് രാഷ്ട്രീയ പ്രശ്നത്തിന്റെ പുറത്താണ് ഈ മാറ്റം ? മുമ്പൊക്കെ അങ്ങിനെ ഒന്ന് ഒപ്പിച്ചെടുക്കേണ്ടതുണ്ടായിരുന്നു. കാലം മാറി. കഥ മാറി. അധികാരത്തിന്റെ എല്ലിന് കഷണത്തിനു വേണ്ടി ആര്‍ക്കും കാലുമാറാവുന്ന സാഹചര്യമാണിപ്പോള്‍. പ്രൊഫ. കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ പ്രതിനിധിയായി നിയമിച്ചതോടെ ഇവിടുത്തെ സി.പി.എം കോണ്‍ഗ്രസിനേക്കാള്‍ കഷ്ടമായിരിക്കുന്നു. ജനപ്രിയനായ കോണ്ഗ്രസുകാരന് ശശി തരൂരിനെ അവിടെ അവര്‍ തട്ടിക്കളിക്കുന്നതു കാണുന്നില്ലേ ? മുഖ്യമന്ത്രി സ്ഥാനത്തേക്കു വരാതിരിക്കാനാണ് […]