തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]
കൊച്ചി; മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ […]
2021ലെ യുഎസ് ഓപൺ ടെന്നിസ് ടൂർണമെന്റിനിടെ തന്നോട് സെൽഫി ചോദിച്ച ആരാധകനെ വിവാഹം കഴിക്കാനൊരുങ്ങി മുൻ വിംബിൾഡൻ ചാമ്പ്യൻ ഗർബിനെ മുഗുരുസ. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് വിവാഹ നിശ്ചയ വിശേഷം പങ്കുവച്ചത്. യു ഹാഡ് മി അറ്റ് ഹലോ എന്ന തലക്കെട്ടാണ് ചിത്രത്തിന് താരം നൽകിയത്. മോഡലായ ആർതർ ബോർഗസ് ആണ് വരൻ. സ്പാനിഷ് മാധ്യമമായ ഹോലയോട് തന്റെ പ്രണയത്തെ കുറിച്ച് മുഗുരുസ പറയുന്നതിങ്ങനെ; ‘സെൻട്രൽ പാർക്കിനോട് (ന്യൂയോർക്ക് സിറ്റി) അടുത്തായിരുന്നു എന്റെ ഹോട്ടൽ. മുറിയിലിരുന്ന് […]
കോഴിക്കോട്: കോഴിക്കോട് കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. മാവൂർ കുറ്റിക്കടവ് സ്വദേശി അബ്ദുൽ ലത്തീഫിന്റെ പറമ്പിലെ കിണറില്‍ ഇറങ്ങിയ അബ്ദുൽ സലീമിനെ (48) ആണ് രക്ഷപ്പെടുത്തിയത്. വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയുള്ള കിണറിലാണ് അപകടം വന്നത്. വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസറായ എം.ടി.റാഷിദ്, ചെയർ നോട്ടിന്റെ സഹായത്തോടെ കിണറിൽ ഇറങ്ങിയാണ് റെസ്ക്യു നെറ്റിൽ അബ്ദുൽ സലീമിനെ പുറത്തെത്തിച്ചത്. സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് […]
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്തിച്ചത്. വിഷയത്തിൽ ഉത്തരമേഖല ഐജി ഉടൻ മാധ്യമങ്ങളെ കാണും. ഇന്നലെ പുലർച്ചെ 1.25ന്, റെയിൽവേ ജീവനക്കാരനാണു […]
ന്യൂഡൽഹി: ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരവേ, ബ്രിജ് ഭൂഷനെതിരെ നിലപാടെടുത്ത് ബിജെപിയുടെ വനിതാ എംപി. മഹാരാഷ്ട്ര എംപി പ്രീതം മുണ്ടെയാണു വിഷയത്തിൽ പാർട്ടിയുടെ പൊതുവായ മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. ‘‘ഒരു എംപി എന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണു ഞാനിതു പറയുന്നത്. ഏതു സ്ത്രീയിൽനിന്നും ഇത്തരമൊരു പരാതി കിട്ടിയാൽ, ശ്രദ്ധയോടെയുള്ള നടപടി തീർച്ചയായും എടുക്കേണ്ടതാണ്. അത് ഉറപ്പാക്കേണ്ടതുമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ജനാധിപത്യത്തിൽ സ്വീകാര്യമാവില്ല’’– വാർത്താ ഏജൻസി പിടിഐയോടു പ്രീതം മുണ്ടെ […]