Voices
കുഞ്ഞുങ്ങൾ രാധാകൃഷ്ണൻമാരായി വേഷപ്പകർച്ച നടത്തുന്ന ജന്മാഷ്ടമി നാളിലെ പോക്കുവെയിലിനും ഉണ്ട് പൂനിലാവിൻ കുളിര്. കായാമ്പൂ വർണന്റെ കഥകളാടി ക്ഷീണിതരായി അമ്മമാരുടെ മടിയിൽ മയങ്ങുന്ന ചെറു ബാല്യങ്ങളുടെ കിനാവിൽ നിറയുന്നത് യമുനയോ കാളിന്ദിയോ കാർവർണ്ണനോ... ഉണ്ണിക്കണ്ണൻമാരുടെയും രാധികമാരുടെയും കൃഷ്ണലീലകൾ രാജ്യമെങ്ങുമുള്ള വീഥികളെ കോരിത്തരിപ്പിക്കുന്ന ജന്മാഷ്ടമി ദിനം - സുബാഷ് ടി ആർ എഴുതുന്നു
ബെല്‍ഫാസ്റ്റ് തുറമുഖത്തെ ടൈറ്റാനിക് മ്യുസിയത്തിൽ നിന്നും പുറത്തുവരുന്നവരുടെ മുഖഭാവം തന്നെ ദുഃഖം ഘനീഭവിച്ച തരത്തിലായിരുന്നു. അത്ര ഹൃദയഭേദകമായിരുന്നു ആ കാഴ്ചകൾ. മുങ്ങുന്ന കപ്പലിൽ നിന്നും അനന്തതയിലേക്ക് നോക്കി അലറിക്കരഞ്ഞ നൂറുകണക്കിനാൾക്കാരും അവരുടെ മരണം കാണേണ്ടിവന്ന സഹയാത്രികരുടെയും മാനസിക വ്യഥ ഓർത്തപ്പോൾ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു - പ്രകാശ് നായര്‍ മേലില എഴുതുന്നു
കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ ?
മാസങ്ങളിൽ നല്ല മാസം ചിങ്ങ മാസമാണോ ? നിറങ്ങൾ കേരളത്തിലെ ഭവനങ്ങളുടെ തിരുമുറ്റത്ത് നൃത്തം വെയ്ക്കുന്ന, അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ. ഇളവെയിൽ പരക്കുന്നതോടെ കോടിയുടുത്ത്, പൂക്കളം കാണാൻ തുള്ളി പറന്ന് വരുന്ന ഓണത്തുമ്പികളുടെ കേളീനടനം... നിറമുള്ള ഓർമ്മകൾ നൃത്തം വെയ്ക്കുന്ന തിരുമുറ്റങ്ങൾ - സുബാഷ് ടി.ആര് എഴുതുന്നു