02
Sunday October 2022

സ്ഥലം മാറ്റത്തിന് കൈക്കൂലി പരക്കെ ഉയർന്നുകേൾക്കുന്ന ആരോപണമാണ്. എന്നാൽ സ്ഥലം മാറ്റത്തിനുപകരം കിസ്സ് ആവശ്യപ്പെട്ട വിഷയം ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ബീഹാറിലെ കട്ടിഹാർ ജില്ലയിലുള്ള 'സമേലി' പ്രാഥമിക...

- മുബാറക്ക്‌ കാമ്പ്രത്ത്‌   ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌, സമയബന്ധിത ഇടപെടലിനു ഉപകാരസ്മരണ, ബിഡിജെസ്‌ നേതാവും എസ്‌എൻഡിപി യൂണിയൻ വൈസ്‌ പ്രസിഡന്റും ആയ ശ്രീ തുഷാർ വെള്ളപ്പള്ളി...

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക് ഒരു തുറന്ന കത്ത്, സർ, ജനുവരി ഒന്നിന് സമുദായ സംഘടനകളെ ചേർത്തു വച്ചുകൊണ്ട് #വനിതാ_മതിൽ എന്നൊരു പരുപാടി...

താലിബാൻ അധികാരം കയ്യാളിയതോടെ അഫ്‌ഗാനിസ്ഥാനെ ലോകരാജ്യങ്ങൾ ഒന്നാകെ കൈവിട്ടു എന്നുതന്നെ പറയാം. ഒപ്പം നിന്ന പാക്കിസ്ഥാനും ഖത്തറും വരെ പിന്നോക്കം പോയിരിക്കുന്നു. കാരണം അവർക്ക് തനിയേ ഒന്നും...

വിശ്വവിഖ്യാത ഇസ്ലാമിക പണ്ഡിതൻ ഡോക്ടർ യൂസുഫുൽ ഹറാമിയുടെ വിയോഗം ഇസ്ലാമിക ജ്ഞാനലോകത്തിന് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹം കൈവെക്കാത്ത അറിവിന്റെ മേഖലകളില്ല.ഇസ്ലാം കേവലം അനുഷ്ഠാനങ്ങളുടെ പാരമ്പര്യ വൃത്തങ്ങൾക്കപ്പുറത്ത്...

അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസിനെ മതനിരപേക്ഷ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കേരളത്തില്‍ ഏറ്റവും പ്രയത്‌നിച്ച നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. അന്ത്യാഞ്ജലിയേകാന്‍ ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകൾ തന്നെ മതിയാവും...

More News

പോലീസിന്റെ നിഷ്ക്രിയത്വത്തിന്റെ സൂചനയെന്താണ് ? വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേരളത്തിൽ നടന്നത് വ്യാപകമായ അക്രമ പരമ്പരയായിരുന്നു. ഏകദേശം 70 ളം കെ.എസ്.ആർ.ടി.സി. ബസുകൾ നശിപ്പിക്കപ്പെട്ടു. അനവധി സ്വകാര്യ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടന്നു. പോലീസുകാർ ഉൾപ്പടെ അനവധി പേർക്ക് പരിക്കേറ്റു. കല്ലും വടിയും ഇരുമ്പ് ദണ്ഡുകളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. സമാനതകളില്ലാത്ത ഈ അക്രമ സംഭവങ്ങൾ അരങ്ങേറുമ്പോൾ കേരള പോലീസ് നിർവീര്യരായി നിഷ്ക്രിയത്വത്തോടെ നോക്കി നിൽക്കുന്നത് നാം […]

2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവുക. അതേ വ‍ർഷം ഹിന്ദിയിൽ ഇറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ബ്ലാക്ക്, 2013 ലെ മായി തുടങ്ങി നിരവധി സിനിമകളിൽ ഡിമൻഷ്യ പ്രമേയമായിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഓൾഡ് ഏജ് ഹോം എന്ന ഹ്രസ്വ ചിത്രത്തിൽ വരെ. അൽഷിമേഴ്സ് എന്തെന്ന് അറിയണമെങ്കിൽ ഡിമൻഷ്യയെ കുറിച്ചും […]

കെഎസ്ആർടിസി ബസുകളിൽ മകൾക്ക് കൺസഷൻ ലഭിക്കുന്നതിനുവേണ്ടി മകളെ കൂട്ടി കെഎസ്ആർടിസി ഡിപ്പോയിൽ പോയ അച്ഛനും മകൾക്കുമുണ്ടായ ദുര അനുഭവങ്ങളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതും തിരിച്ച് വീട്ടിലേക്ക് വരുന്നതും. ഇവർക്കെല്ലാം അവർ പഠിച്ചുകൊണ്ടിരിക്കുന്ന സർക്കാർ /സർക്കാർ എയിഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നൽകുന്ന ഒരു അധ്യായന വർഷത്തേക്കുള്ള കാർഡുകളോ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളുടെ അപേക്ഷ പരിഗണിച്ച് ആർടിഒ മാർ […]

സംവിധായകൻ വിനയൻ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുതിയ ചിത്രത്തിലൂടെ നങ്ങേലിയുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്. നങ്ങേലിയുടെ ചരിത്രം വെറും നുണകഥയെന്ന് ആരോപിക്കുന്നവർക്ക് മറുപടി പറയുകയാണ് നങ്ങേലിയുടെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച യുവസംവിധായകനും, നങ്ങേലിയുടെ നാട്ടുകാരനുമായ സംവിധായകൻ അഭിലാഷ് കോടവേലി. ‘നങ്ങേലിയുടെ ചരിത്രം വീണ്ടും ഉയർന്നു വന്നതിൽ ഏറെ സന്തോഷമുണ്ട്. നങ്ങേലിയുടെ കഥ വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഞാൻ എഴുതിയത്.അന്ന് തന്നെ നങ്ങേലി ഒരു നുണ കഥയെന്ന് പലരും പറഞ്ഞിരുന്നു.എന്നെ പലരും പിൻതിരിയാൻ പ്രേരിപ്പിച്ചു. […]

ചെന്നൈ നിവാസിയായ ഒരു മുസ്ലീം ഭക്തൻ തിരുപ്പതി ബാലാജി ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നൽകിയത് ഇന്റർനെറ്റ് മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നു. ചെന്നൈ സ്വാദേശിയായ വ്യവസായി അബ്ദുൽ ഗനിയും ഭാര്യ സുബീനാ ബാനുവും കഴിഞ്ഞ ചൊവ്വാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം തിരുപ്പതി തിരുമല ദേവസ്ഥാനത്തെത്തിയത് 1.02 കോടി രൂപയുടെ സംഭവനയുമായാണ്. പുതുതായി അവിടെ പണികഴി പ്പിച്ചിരിക്കുന്ന ഗസ്റ്റ് ഹൗസിന് 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും ഒപ്പം ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രൂസ്റ്റിന് 15 ലക്ഷം രൂപയുടെ ചെക്കും […]

നിയമസഭ പാസ്സാക്കുന്ന എല്ലാ ബില്ലുകളും ഗവർണർ ഒപ്പിട്ടേ തീരു എന്നത് ശുദ്ധ അസംബന്ധമാണ്. പി.ഡി.കെ ആചാരിയെപ്പോലുള്ളവർ ഇത്തരം അഭിപ്രായങ്ങൾ പറയുന്നതെന്തിന് എന്ന് മനസ്സിലാകുന്നില്ല. ഗവർണറുടേതായ ചില വിവേചന അധികാരങ്ങൾ ഭരണഘടന അനുവദിച്ച് നൽകിയിട്ടുണ്ട്. ഒരു പുതിയ ബിൽ നിയമസഭ പാസ്സാക്കുന്ന സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാനുള്ള വിവേചന അധികാരം ഗവർണർക്കുണ്ട്. ഉദാഹരണം. ഇപ്പോൾ പാസ്സാക്കിയ ലോകായുക്ത ദേദഗതി ബിൽ. ഇപ്പോഴത്തെ നിയമം അനുസരിച്ച് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ എതിരെ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ അവർ രാജിവച്ചേ മതിയാകു. രാജിവച്ചതിന്‌ ശേഷമേ […]

ടെലിവിഷൻ പ്രേക്ഷകരെ ഒന്നാകെ വിഡ്ഢികളാക്കുന്ന ഒരു പരിപാടിയാണ് ചാനൽ ചർച്ച. അജൻഡ സെറ്റ് ചെയ്തതിനു ശേഷം ഏതെല്ലാം രീതിയിൽ ചർച്ച മുന്നേറണമെന്ന് അവതാരകൻ / അവതാരിക തീരുമാനിക്കും. പിന്നീട് അവതാരകരുടെ അജൻഡക്കനുസരിച്ച് അതിഥികൾ മൊഴിയണം. സെറ്റ് ചെയ്ത അജൻഡക്ക് എതിരായി എന്തെങ്കിലും ഒരു വാക്ക് അതിഥിയുടെ നാവിൽ നിന്ന് വീണാൽ ആ വാചകം മുഴുമിപ്പിക്കാൻ അതിഥിയെ സമ്മതിക്കാതെ അവതാരകർ കേറി ഇടപെടും. നട്ടെല്ലുള്ള ചിലർ കയർക്കുമ്പോൾ മാത്രം കുറച്ച് വഴങ്ങും. ഈ പേക്കൂത്തിനെതിരെയാണ് സുപ്രീം കോടതി ഇന്ന് […]

കെഎസ്ആര്‍ടിസി പൊതുജന സ്വത്താണ്. ജനങ്ങളുടെ നികുതിപ്പണമാണ്. കെടുകാര്യസ്ഥതയും ട്രേഡ് യൂണിയനിസവും കളിച്ച് ആ പ്രസ്ഥാനം തന്നെ ആരൊക്കെയോ ചേർന്ന് നശിപ്പിച്ചു. എന്നിട്ടിപ്പോൾ ശമ്പളമില്ലെന്ന നിലവിളിയാണ്. കൃത്യമായി ദൂരത്തിനു കണക്കുപറഞ്ഞു കാശുവാങ്ങുന്നവർക്ക് മാസാമാസം ഖജനാവിലെ പണം വാരിക്കോരി നൽകാൻ ഭരണകർത്താക്കളും തയ്യാറാണ്. കാരണം അവരുടെയൊക്കെ അനുചരരാണല്ലോ ഒരു ജോലിയും ചെയ്യാതെ ഇവരുടെയൊക്കെ യൂണിയനുകളുടെ തലപ്പത്തിരിക്കുന്നത്. കാട്ടിലെ തടി തേവരുടെ ആന എന്ന അവസ്ഥയിലാണിപ്പോൾ. മാസാമാസം നഷ്ടം നികത്തി ഇതെന്തിനാണ് നടത്തികൊണ്ടുപോകുന്നത് ? ബുദ്ധിമാന്മാരും സംഘനാപാടവവുമുള്ള ട്രേഡ് യൂണിയൻ നേതാക്കളെ […]

കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നടത്തിയ പത്രസമ്മേളനത്തിൽ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിന്റെ ചടങ്ങിലെ ചില ദൃശ്യങ്ങൾ കാണിക്കുകയുണ്ടായി. ഇതിൽ നിന്നും വ്യക്തമാകുന്നത് ഗവർണർക്ക് നേരെ നടന്ന പ്രതിഷേധവും ആക്രമണവും മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ് എന്നതാണ്. അല്ലെങ്കിലും ഗവർണർ അങ്ങനെ ധരിക്കുന്നു. ഈ സംഭവത്തിലെ പ്രധാന വില്ലൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് തന്നെയാണ്. വീഡിയോ ദൃശ്യങ്ങളും രാജേഷിനെതിരാണ്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചില വിദ്യാർത്ഥിനികളെ ഇതിന് വേണ്ടി മാത്രം ഡൽഹിയിൽ നിന്നും […]

error: Content is protected !!