Current Politics
മീനച്ചിലിനെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിച്ച് ജനകീയ പ്രസിഡന്റ് പടിയിറങ്ങി. സാജോ ജോണ്‍ പൂവത്താനിയുടെ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്കു മാതൃക. കേരളത്തിലാദ്യമായി കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി മുതല്‍ പാലിയേറ്റീവ് പരിചരണം വരെ നടപ്പാക്കിയതു സമഗ്രവികസന പദ്ധതികള്‍. പല പദ്ധതികളും കേരളത്തിലും ജില്ലയിലും ആദ്യത്തേതായി
മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ പുറത്താക്കാൻ ഉറച്ച് സിപിഎം. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത് മധുവിന് വിനയായി. മുതലാളിമാരുമായി ചങ്ങാത്തമുളള മധു സാധാരണ പ്രവർത്തകർക്ക് അപ്രാപ്യനെന്നും വിലയിരുത്തൽ. തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ മധുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.ജോയി
ഭർത്താവ് ബി.ജെ.പിയിൽ ചേർന്നത് കേക്ക് മുറിച്ച് ആഘോഷിച്ച് വാശിതീർത്ത് സി.പി.എം പ്രവർത്തകയായ ഭാര്യ ! ബിജെപിയിൽ ചേക്കേറിയ ബിപിൻ സി. ബാബുവിനെ പരനാറിയെന്ന് വിളിച്ചുകൊണ്ടായിരുന്നു ജന്മനാട്ടിലെ സഖാക്കളുടെ കേക്ക് മുറി ആഘോഷം. ഏരിയ കമ്മിറ്റിയിൽ നിന്നും ബിപിൻ തെറിച്ചത് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ മിനിസ ജബ്ബാർ പാർട്ടിക്ക് നൽകിയ പരാതിയെ തുടർന്ന്
കീഴ് ഘടകത്തിലെ വിഭാഗീയത ഓടിനടന്ന് പരിഹരിക്കേണ്ട ഗതികേടിൽ സിപിഎം സംസ്ഥാന നേതൃത്വം. തിരുവല്ലയിലെ പ്രശ്നം പരിഹരിച്ചത് ലോക്കൽ സെക്രട്ടറിയെ മാറ്റിക്കൊണ്ട്. സമ്മേളനകാലത്തെ തമ്മിലടി വെച്ചു പൊറുപ്പിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി എം വി ഗോവിന്ദൻ. ആളെ മാറ്റിയാൽ തീരുമോ ഈ വിഭാഗീയത ?
ലീഗും സമസ്തയും തുറന്ന പോരിലേക്ക് ! മഹലുകളുടെ ഖാസിയാകാൻ പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പരോക്ഷ പരമാർശത്തിൽ കലിപൂണ്ട് ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധ നീക്കം തടയാൻ രൂപംകൊണ്ട ആദർശ സംരക്ഷണ സമിതിയോട് സമസ്ത പുറംതിരിഞ്ഞതോടെ ഭിന്നതയും രൂക്ഷം. സമ്മർദ്ദ തന്ത്രം വിജയിച്ചില്ലെങ്കിൽ സമസ്തയെ പിളർത്തുമെന്നും ലീഗിന്റെ മുന്നറിയിപ്പ്
സംസ്ഥാന സമ്മേളനത്തിന് മൂന്ന് മാസം മാത്രം അവശേഷിക്കെ കീഴ് ഘടകങ്ങളിലെ സമ്മേളനം പോലും മര്യാദയ്ക്ക് നടത്താൻ കഴിയാതെ സിപിഎം. മിക്ക സമ്മേളനങ്ങളും കലാശിക്കുന്നത് കൂട്ടത്തല്ലിൽ. ഒടുവിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെവരെ പൂട്ടിയിട്ടെന്ന നാണക്കേടും ബാക്കി. ഈ പൊട്ടിത്തെറി സിപിഎമ്മിന്റെ അടിത്തറ ഇളകുന്നതിന്റെ സൂചന ! മറ്റൊരു 'ബംഗാൾ' ആവർത്തിക്കുമോ ?