Editorial
ദാരിദ്ര്യമായിരുന്നു കുന്നപ്പള്ളിയുടെ ബ്രാന്‍ഡ് ! അല്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കു മാത്രമല്ല വെളുപ്പാന്‍ കാലത്തും കുടപിടിക്കുമെന്ന് തെളിയിച്ച എംഎല്‍എ. ഇരയും ധീര വനിതയാണ്. നാലോ അഞ്ചോ വിവാഹം; അതവരുടെ സ്വാതന്ത്ര്യം. എന്നാല്‍ കെട്ടിയിടങ്ങളിലൊക്കെ സ്ത്രീധന - സ്ത്രീപിഡന പരാതികള്‍. ആകെ 19 കേസുകള്‍. ഇതില്‍ പലതിലും ഇരയ്ക്ക് രക്ഷകനായതും കുന്നപ്പള്ളി എല്‍ദോസ്. നമ്മെ ഭരിക്കുന്ന, നമുക്ക് മാതൃകയാകേണ്ട ജനപ്രതിനിധി ഇങ്ങനെയൊക്കെ ആയാല്‍ ? ഇര വിന്യാസവും അധികപ്പറ്റായാൽ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
നരബലി നടന്ന ഇലന്തൂരില്‍ നിന്ന് 'വാസന്തി മഠം' സ്ഥിതിചെയ്യുന്ന മലയാലപ്പുഴയിലേയ്ക്ക് അത്ര ദൂരമില്ല. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലുമെല്ലാം മുന്‍പന്തിയില്‍ നില്ക്കുന്ന പത്തനംതിട്ട ജില്ലയിലാണ് ഈ രണ്ടു ഗ്രാമങ്ങളും. എത്ര മോശമാണത് ? മന്ത്രവാദത്തിനും ആഭിചാരത്തിനുമെതിരെ ഒരു നിയമമുണ്ടാക്കാന്‍ പറ്റിയ അവസരമാണിത്. ചുട്ട കോഴിയെ പറപ്പിക്കുന്ന ദുര്മന്ത്രവാദികള് ഇനി കേരളത്തിലുണ്ടാകരുത് ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
ഒരു വശത്ത് വലിയ സമൃദ്ധി സ്വപ്നം കണ്ട ഭഗവല്‍ സിങ്ങും ലൈലയും, ഇവരെ പ്രലോഭിപ്പിക്കാനെത്തിയ മുഹമ്മദ് ഷാഫി വേറൊരുവശത്ത്, അല്പം പണം മോഹിച്ച് ഷാഫിയോടൊപ്പം ഇറങ്ങിത്തിരിച്ച റോസ്ലിനും പത്മവും മറുവശത്ത്; അതിക്രൂരമായ ഒരു ദുരന്ത നാടകം ഈ ആളുകളിലൂടെ രൂപമെടുക്കുകയായിരുന്നു ! വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളെല്ലാം മുന്നില്‍ നില്ക്കുന്ന കേരളത്തിലാണ് പ്രാകൃതമായ ഇത്തരം ആഭിചാരക്രിയകള്‍ നടക്കുന്നതെന്നതാണ് അത്ഭുതം- മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍ എന്നതാണ് കേരളത്തിലെ സ്ഥിതി. 6 വരി പാത കേരളത്തിലെവിടെ ? 4 വരി പോലും കഷ്ടി. പിന്നെയുള്ള രണ്ടു വരിയില്കൂടിയാണ് ഡാന്‍സ് കളിച്ചു വണ്ടിയോടിക്കുന്ന 'ഡ്രൈവര്മോന്മാരുടെ' വിളയാട്ടം ! കോടതി പറഞ്ഞിട്ടും റോഡിലെ കുഴിയെങ്കിലും അടച്ചോ ? അതിനു സമയമില്ല, എന്നിട്ടാണ് കെ-റെയില്‍. 9 പേരുടെ രക്തവും ജീവനും വീണപ്പോള്‍ വാഹന പരിശോധനയും പിരിവും കൊഴുത്തു ! കുഴിയില്ലാത്ത റോഡുകള്‍ കേരളത്തില്‍ മതമില്ലാത്ത ജീവിതം പോലെയാണ്. പരിഹാരം വേണ്ടേ ? - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് 'താലിഡോമൈഡ്' മരുന്ന് വിതച്ച ദുരന്തം മരുന്നിന്റെയും അലോപ്പതി ചികിത്സയുടെയും ചരിത്രത്തില്‍ വലിയൊരു ഏടുതന്നെയാണ്; താലിഡോമൈഡ് മൂലം നിരവധി കുട്ടികള്‍ക്ക് അംഗവൈകല്യം സംഭവിച്ചു, ഒരുപാടു പേര് മരിച്ചു! പിന്നീട് ലോകമെങ്ങും മരുന്നു നിര്‍മ്മാണത്തിനും വിതരണത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; എങ്കിലും ഹരിയാനയിലെ 'മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സി'ന്റെ ചുമമരുന്ന് കഴിച്ച ഗാംബിയയിലെ 66 കുരുന്നുകള്‍ മരണപ്പെട്ടെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ടവരില്‍ നഞ്ചമ്മ ഉള്‍പ്പെടെ നിരവധി ആദിവാസികള്‍; വിശപ്പാണ്, ഭൂമിയാണ് അവരുടെ പ്രശ്നം; തട്ടിയെടുക്കപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ അവര്‍ക്കറിയില്ല; മുറുക്കരുതെന്ന് നാം അവരോട് പറയും, വിശപ്പകറ്റാന്‍ മുറുക്കി ചവച്ച് ഇറക്കുന്ന നീരിനുള്ള മാന്ത്രിക വിദ്യ അവര്‍ക്കല്ലേ അറിയൂ! നവജാത ശിശുവിന്റെ ഇന്ത്യന്‍ ശരാശരി ഭാരം രണ്ടര കിലോ, അട്ടപ്പാടി ശിശുവിന്റേത് ഒരു കിലോ; അവര്‍ക്കു ഗര്‍ഭകാല ശുശ്രൂഷ അറിയില്ല; അവരെയാണ് നാം ചട്ടങ്ങള്‍ പഠിപ്പിക്കുന്നത്-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ശശി തരൂരിനെ കെ.പി.സി.സിയും തള്ളിക്കളഞ്ഞിരിക്കുന്നു; ഏതു നീക്കത്തിലൂടെയാണെങ്കിലും തരൂരിനെ അധ്യക്ഷനാക്കരുതെന്നാണ് ഹൈക്കമാന്റിനോടു ചേര്‍ന്നു നില്ക്കുന്ന നേതാക്കളുടെയൊക്കെയും തീരുമാനം; നല്ലൊരു ഗ്രന്ധകര്‍ത്താവായ തരൂര്‍ നരേന്ദ്ര മോദിയുടെ വിമര്‍ശകനും സംഘപരിവാറിനെതിരെ ഉറച്ച നിലപാടുകള്‍ ഉള്ള നേതാവുമാണ്; ഒരു വിശ്വപൗരന് തന്നെയാണദ്ദേഹം! ഇതൊക്കെയാണ് ഹൈക്കമാന്റിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ അലട്ടുന്നതും; തരൂര്‍ അധ്യക്ഷനായാല്‍ തങ്ങളുടെ സ്ഥാനം എവിടെപ്പോകുമെന്നാണ് ചിലരുടെ ആശങ്ക-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സംവിധായകരുടെയും നടന്മാരുടെയും പേരും പെരുമയും വാനോളം ഉയര്‍ത്തിയവരാണ് നരകിച്ച് മരിച്ച അറ്റ്ലസ് രാമചന്ദ്രനും മരിക്കാതെ നരകിക്കുന്ന പികെആര്‍ പിള്ളയും. സൂപ്പര്‍ താരം മുതല്‍ രാമചന്ദ്രന്റെ അടുക്കളയില്‍ കയറി നിരങ്ങി. എന്നിട്ട് കാശും വാങ്ങി മാറിനിന്ന് പൊട്ടനെന്ന് വിളിച്ചു കളിയാക്കി. 26 കുതിരകള്‍ സ്വന്തമായുണ്ടായിരുന്ന പിള്ളയെ പച്ചയ്ക്ക് കബളിപ്പിക്കുകയായിരുന്നു ഈ സിനിമാക്കാര്. ഇരുവരെയും സിനിമാക്കാര് കൊല്ലാക്കൊല ചെയ്തു - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വി.എസ് പിളര്‍ത്താന്‍ തീരുമാനിച്ചു ! എന്‍.എന്‍ കൃഷ്ണദാസ് പുതിയ പാര്‍ട്ടിക്ക് ഭരണഘടന എഴുതി. 4 ജില്ലാ കമ്മിറ്റികളും 6 എംപി മാരും വിഎസിനൊപ്പം. പിണറായി സ്തബ്ധനായി. കേന്ദ്ര നേതൃത്വം തരിച്ചിരുന്നുപോയി. കോടിയേരി രാത്രി കണ്ടോന്മെന്റ് ഹൌസിലെത്തി വി എസുമായി സംസാരിച്ചതോടെ തിരക്കഥ മാറി. അതെ, സിപിഎമ്മിൽ കോടിയേരിയുടെ റോൾ അത്ര വലുതായിരുന്നു. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന കോടിയേരി മരണത്തെയും എങ്ങനെയാണ് സ്വീകരിച്ചിരിക്കുക - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ