Editorial
കോണ്‍ഗ്രസിലെ വില്ക്കാചരക്കുകള്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ജി- 23. പാര്‍ട്ടിക്ക് 'ആക്ടിംങ്ങ്' അല്ല ആക്ടീവ് പ്രസിഡന്റ് വേണമെന്നാണവര്‍ ആവശ്യപ്പെട്ടത്. പിന്നെ ഗുലാം നബി പൊട്ടിച്ച ബോംബില്‍ മലയാളി ബൈജുവാണ് താരം. ആരു പൊങ്ങി വന്നാലും അവനെ വലിച്ചു നിലത്തിടുന്ന മലയാളിയുടെ പൊതുസ്വഭാവം രാഹുലിന്റെ സെക്യൂരിറ്റിയായ കെബി ബൈജു നിലനിര്‍ത്തുന്നുമുണ്ട്. അതില്‍ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും പോലും ബൈജു കരുണ കാട്ടില്ല. അമ്മയും മകനും മകളും മനസിലാക്കാനുണ്ട് ചിലത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു വിട്ടുമാറി ഗ്രൂപ്പ് - 23 എന്നൊരു സംഘം രൂപീകരിച്ചിട്ടും ഹൈക്കമാന്റ് അനങ്ങാത്തതിലാണ് ഗുലാം നബി ആസാദിന്റെ വേദന; ഗുലാം നബി ആസാദിന്റെ രാജി ഒരു തുടക്കം മാത്രം, പക്ഷെ ഇതൊന്നും രാഹുല്‍ ഗാന്ധിയെ ബാധിക്കുന്ന ലക്ഷണമൊന്നുമില്ല ! കോണ്‍ഗ്രസ് എങ്ങോട്ട് ? ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി അധികകാലമില്ല, ഒരു തോല്‍വികൂടി ഏറ്റുവാങ്ങാനുള്ള ശേഷി കോണ്ഗ്രസിനില്ലതാനും; പക്ഷെ ഇതൊന്നും രാഹുല്‍ ഗാന്ധിക്കു പ്രശ്നമല്ല, ചുറ്റുമുള്ള പിണിയാളുകള്‍ക്കും- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വ്യവസായം തുടങ്ങിയ പ്രവാസി ആത്മഹത്യ ചെയ്തു. കണ്ണൂരില്‍ തന്നെ കണ്ടിക്കലെ വ്യവസായ പാര്‍ക്കില്‍ ചെറുകിട സംരംഭം തുടങ്ങിയ ദമ്പതികള്‍ നാടുവിട്ടു. കേരളത്തിന്റെ സംരംഭക സൗഹൃദത്തിനും കണ്ണൂര്‍ മോഡല്‍ ! ബലേ ഭേഷ് ! ഒരു ലക്ഷം സംരംഭകര്‍ ഓടിയെത്തുന്നത് സ്വപ്നം കാണാം നമുക്ക് ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
പുനത്തിലും സിവിക് ചന്ദ്രനുമൊക്കെ എന്ത് ഭാവിച്ചായിരുന്നു ? പുനത്തിലിന് അന്ന് പ്രായപൂര്‍ത്തിയാകാത്ത കാമുകിമാര്‍ ? വര്‍ഷങ്ങള്‍ക്കു മുമ്പ് വീണു കാലൊടിഞ്ഞ് ഊന്നുവടിയുടെ സഹായത്താല്‍ നടക്കുന്ന സിവിക്കിന് ഇരുപതുകാരിയുടെ കാമുകവേഷം ! ഇപ്പോള്‍ ബുദ്ധിജീവി വര്‍ഗം രണ്ടായി പിളര്‍ന്നു പോരടിക്കുകയാണ് സിവിക്കിനെതിരെ. അശ്ലീലമാണ് അവിടെ ആടി കളിക്കുന്നത്. ആ വിഷപ്പുക ഒന്നടങ്ങണമെങ്കില്‍ സിവിക് തീരുമാനിക്കട്ടെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
അഴിമതി പമ്പകടത്തും. ലോകായുക്തയ്ക്ക് 'ഒര്‍ജിനല്‍' ജീവന് തിരിച്ചുകിട്ടി, ഇനി മന്ത്രിമാര്‍ക്കെതിരെ വിധിയുണ്ടായാല്‍ മുഖ്യമന്ത്രി രക്ഷിക്കും. മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ നിയമസഭ രക്ഷിക്കും. അതാണ് 'ബുദ്ധി' ? അഴിമതിയെ അറബിക്കടലില്‍ തള്ളും... ഉറപ്പ് ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു ഉണക്ക തോട്ടിയുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ. അതും മുനയൊടിഞ്ഞ തോട്ടി. സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ അന്വേഷിച്ചാൽ റോഡിലെ കുഴികളിലൂടെ പോയ അടി ഇരന്നു വാങ്ങിയ പോലെയാകും സർക്കാർ ! ഈ 'പിപ്പിടി' യൊന്നും ഗവർണറുടെ അടുത്തും ചിലവാകില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതാകും ഇരു കൂട്ടർക്കും ഉചിതം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മുസ്ലിം സ്ത്രീകളില്‍ മല്‍സരശേഷി വര്‍ദ്ധിക്കുന്നില്ല; അതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടേണ്ടവര്‍ ഇപ്പോഴും ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാല്‍ പെണ്ണു പിഴച്ചുപൊകുമെന്നു പറയുകയാണ്; എന്തു കഷ്ടമാണിത് ? മിക്സഡ് സ്കൂളുകളിലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പിഴച്ചു പോകുന്നത് എന്നു തെളിയിക്കുന്നതിനുള്ള എന്തു സ്റ്റാറ്റിസ്റ്റിക്സാണുള്ളത് ? പെണ്‍കുട്ടികളെ അടച്ചിട്ടേ വളര്‍ത്തൂ എന്നുവന്നാല്‍ അവര്‍ എങ്ങിനെ പുറത്തുള്ള ആക്രമണകാരികളായ പുരുഷന്മാരോടു പൊരുതി നില്ക്കും ? നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ഭൂമിമലയാളത്തില് ഇത്രയധികം സാക്ഷികളെ കൂറുമാറ്റിച്ച പ്രതി ദിലീപല്ലാതെ വേറെയില്ല. പ്രതിയുടെ വക്കീലന്മാരെ പ്രതിയാക്കിയ വേറെ പോലീസും ലോകത്തുണ്ടാവില്ല. ബാലചന്ദ്രകുമാറിനെപ്പോലൊരു സുഹൃത്ത് ചരിത്രത്തിലുണ്ടാവുമോ ? ഇനി എന്തൊക്കെ കാണണം. പ്രേഷകര്ക്കൊരു പുകച്ചിലാണ്, അമ്മയെപ്പോലെ. എവിടാണു ശരിയെന്നൊരു പിടിയുമില്ല. ഇതുപോലെ പണം വാരിയെറിഞ്ഞു കളിക്കാന്‍ ദിലീപും സര്‍ക്കാരും ഇരുപക്ഷവും വേണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു കുരുവിനാക്കുന്നേല്‍ കുറുവച്ചനെങ്കിലും വേണം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ഗവര്‍ണറുമായി സൗഹൃദത്തില്‍ പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്; സംസ്ഥാന സര്‍ക്കാരിനോട് എതിര്‍ത്തു നില്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം നിരന്തരം സമ്മര്‍ദം ചെലുത്തിയിട്ടും, ഗവര്‍ണര്‍ അതിന് എപ്പോഴും തയ്യാറായിരുന്നില്ല; ഇപ്പോഴിതാ അതേ ഗവര്‍ണര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു നിയമനത്തിന്റെ പേരില്‍ അപ്രതീക്ഷിതമായൊരു പോര്‍മുഖം തുറന്നിരിക്കുന്നു! സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ഒട്ടും ഭൂഷണമല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്