കൊല്ലം
വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. നേതാക്കളും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നു. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാർട്ടി നിർദേശം പാലിക്കപ്പെടുന്നില്ല. സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം. മന്ത്രിയെന്ന നിലയിൽ റിയാസിന് പ്രശംസ. സജിക്ക് വിമർശനം
പഴയ വിശ്വസ്തന് പിവി അന്‍വര്‍ തുറന്നുവിട്ട പുകമറ ജാഗ്രതയാക്കി പിണറായി തേര് തെളിച്ച സിപിഎം സമ്മേളനം അവസാന ലാപ്പിലേയ്ക്ക്. അടിമുടി നേരിട്ട് നയിച്ച് സമ്മേളനത്തിന്റെ ചുക്കാന്‍ കൈപ്പിടിയിലൊതുക്കി. ഏരിയ, ജില്ലാ കമ്മിറ്റികളിലേറെയും സര്‍വ്വാധിപത്യം. അടുത്ത തെരഞ്ഞെടുപ്പിലും പിണറായിക്കാലം ! ശക്തനായി മുഹമ്മദ് റിയാസും !