തിരുവനന്തപുരം
കേരളത്തിൽ കോളിളക്കമുണ്ടാക്കിയ കേസുകളിൽ പ്രതികളെ അഴിക്കുള്ളിലാക്കിയ മിടുമിടുക്കി. കേരളാ പോലീസിലെ വനിതാ ഷെർലക് ഡി.ശിൽപ്പ ഇനി സിബിഐയിൽ. കഷായക്കൊലയിൽ ഗ്രീഷ്മയെയും കൂടത്തായിയിൽ ജോളിയെയും കാസർകോട്ട് മന്ത്രവാദിനിയെയും അഴിക്കുള്ളിലാക്കി. ഗ്രീഷ്മയ്ക്ക് വധശിക്ഷ കിട്ടാനുള്ള തെളിവുകൾ സമാഹരിച്ചത് ശിൽപ്പ. കോടതിയും അഭിനന്ദിച്ച ആ അന്വേഷണ മികവ് ഇനി സിബിഐയിൽ. നേരറിയാൻ ശിൽപ്പ ഇനി സിബിഐയ്ക്കൊപ്പം
കടം വാങ്ങിക്കൂട്ടി വളരുന്ന കേരളം. ഇക്കൊല്ലം തീരുമ്പോഴേക്കും ആകെ കടം 6 ലക്ഷം കോടിയാവും. നിയമപരമല്ലാത്ത ഒരു കടവും കേരളത്തിന് ഇല്ലെന്ന് സിപിഎം. അമേരിക്കയിലെ ജിഡിപിയുടെ 110 ശതമാനമാണ് അവിടെ കടം. മോഡി അധികാരമേറ്റപ്പോള്‍ 55 ലക്ഷം കോടിയായിരുന്ന കടം 188 ലക്ഷം കോടിയായി. കടക്കാരില്ലങ്കില് പിന്നെ ബാങ്കും ബാങ്ക് ജീവനക്കാരും എന്തിന് ? കേരളത്തിന്റെ കടക്കെണിയെ സിപിഎം ന്യായീകരിക്കുന്നത് ഇങ്ങനെ
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'കലപില' അവധിക്കാല ക്യാമ്പിനു തുടക്കം
വിഷു, ഈസ്റ്റര്‍, വേനല്‍ അവധി ദിനങ്ങളില്‍ ടിക്കറ്റ്. ഇതാ പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക