Advertisment

നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യൻ പ്രതിനിധിക്ക് സ്കോട്ട്ലൻഡ് ഗുരുദ്വാരയിൽ പ്രവേശനം നിഷേധിച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജൂണിൽ നടന്ന നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചിരുന്നു.

New Update
indian envoy

 ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവം. ഒരു കൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് പ്രവർത്തകരാണ് ദൊരൈസ്വാമിയെ തടഞ്ഞത്.

Advertisment

ആൽബർട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാരയിലെ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി ഒരു കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കിയ സിഖ് പ്രവർത്തകരാണ് ദൊരൈസ്വാമിയെ തടഞ്ഞത്. സംഭവത്തിന്റെ വിശദാംശങ്ങൾ നൽകി ഖാലിസ്ഥാൻ സിഖ് അനുകൂല പ്രവർത്തകൻ പറഞ്ഞു. 

"ഈ സംഭവത്തിൽ ഗുരുദ്വാര കമ്മിറ്റിക്ക് സന്തോഷമുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പ്രവേശനമില്ല."- അദ്ദേഹം വ്യക്തമാക്കി.  "ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം മുതലുള്ള സമീപകാല സംഘർഷങ്ങൾ ബ്രിട്ടീഷ് സിഖുകാരെയും ലക്ഷ്യം വയ്ക്കുന്നതിലേക്ക് നയിച്ചു. അവതാർ സിംഗ് ഖണ്ഡ, ജഗ്താർ സിംഗ് ജോഹൽ എന്നിവരോടും ഇത് ചെയ്യും."- അദ്ദേഹം പറഞ്ഞു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജൂണിൽ നടന്ന നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചിരുന്നു. സെപ്റ്റംബർ 18-ന് പറഞ്ഞ ഈ  ആരോപണ തുടർന്നാണ് ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള തർക്കം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം അസംബന്ധവും പ്രകോപനപരവുമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ഈ ആരോപണത്തിന്റെ പേരിൽ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ ഒട്ടാവ പുറത്താക്കി. ഇതേതുടർന്ന് ഒരു മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.

കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ കനേഡിയൻ മണ്ണിൽ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ, വിസ സ്പോൺസർ ചെയ്തുകൊണ്ട് വടക്കേ അമേരിക്കൻ രാജ്യത്തേക്ക് സിഖ് യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണെന്ന് വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

latest news scotland
Advertisment