പൊളിറ്റിക്സ്
കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനു ജി സുധാകരനെതിരെ സൈബറിടത്തിൽ വാളെടുത്ത് സഖാക്കൾ. കോൺഗ്രസ് പ്രവർത്തകർ രക്തസാക്ഷിയാക്കിയ സഹോദരനെ സുധാകരൻ മറന്നെന്ന് വിമർശനം. എന്നാൽ സുധാകരനെ അധിക്ഷേപിക്കുന്നവർ സെയ്താലി എന്ന എസ്.എഫ്.ഐ പ്രവർത്തകനെ മനപ്പൂർവ്വം മറന്നോ? സെയ്താലിയുടെ കൊലപാതകിയായ മുൻ എബിവിപിക്കാരനു പാർട്ടി സീറ്റിൽ ജയിപ്പിച്ച് നിയമസഭയിലയച്ചതു ഒർമ്മയില്ലെ?
കേരളത്തില്‍ സിപിഎം- ബിജെപി രാഷ്ട്രീയ അജണ്ടയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച ഡല്‍ഹിയോഗത്തില്‍ തീന്മേശയ്ക്ക് ചുറ്റുമിരുന്ന് കെസി വേണുഗോപാല്‍ അടക്കമുള്ള കേരള എംപിമാര്‍. യോഗത്തോട് 'നോ' പറഞ്ഞ് നിലപാടെടുത്തത് കെ സുധാകരന് മാത്രം. രാഷ്ട്രീയ അജണ്ട മനസിലാക്കാതെ യുഡിഎഫ് എംപിമാര്‍ ഗവർണറും മുഖ്യമന്ത്രിയും ഒരുക്കിയ കെണിയിൽ വീണതിനെതിരെ വ്യാപക വിമര്‍ശനം
വെട്ടിപ്പോയത് ഇങ്ങനെ. നേതൃസമിതികളിൽ അവസരം ലഭിക്കാത്തവർ വെട്ടിപ്പോയതിന്റെ കാരണങ്ങൾ പലത്. പിന്നിൽ തിരഞ്ഞെടുപ്പ് തോൽവി, ഒതുക്കൽ, വളർത്തൽ മുതൽ സംഘടനാ പ്രശ്നങ്ങൾ വരെ. അമർഷം ഉള്ളിലൊതുക്കി നേതാക്കൾ. സി.പി.എമ്മിനെ ഉലച്ച് പ്രശ്നങ്ങൾ. 'ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്റെ ഒരു സഖാവാണെന്ന്' കുറിക്കാൻ ഇനിയെത്രപേർ
മോഷണംപോയ സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് പിറ്റേദിവസം വാർത്താ ചാനലിൽ ! വിവരങ്ങൾ ജനങ്ങൾ അറിഞ്ഞതോടെ പാർട്ടിക്ക് ക്ഷീണം. റിപ്പോർട്ട് തട്ടിയെടുത്തതാണോയെന്ന സംശയത്തിൽ നേതാക്കൾ. എല്ലാ പഴുതും അടച്ചിട്ടും വാർത്ത ചോർന്നതെങ്ങനെയെന്ന് പിടികിട്ടാതെ സിപിഎം നേതൃത്വം. അന്വേഷണം ഉടൻ പ്രഖ്യാപിച്ചേക്കും
ലഹരിക്കെതിരെ സർക്കാർ നടപടി വാക്കിലൊതുങ്ങവേ, കളത്തിലിറങ്ങി ഗവർണർ. സർക്കാരിനെ അറിയിക്കാതെ വൈസ്ചാൻസലർമാരുടെ യോഗം വിളിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് കേന്ദ്രഫണ്ട് എത്തിക്കാമെന്ന് ഉറപ്പ്. ക്യാമ്പസുകളിൽ ലഹരിയുപയോഗം കണ്ടെത്താൻ പോലീസിനെ വിളിക്കാനും അനുമതി. എം.പിമാരുടെ യോഗം വിളിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ യോഗം അടുത്തയാഴ്ച. ലഹരിയോട് സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച് ഗവർണർ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യം. ഗോവിന്ദന് മുന്നിലെ പ്രധാന വെല്ലുവിളി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. വിഭാഗീയതയില്ലെങ്കിലും പ്രാദേശികമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയെന്ന സംഘടനാ വെല്ലുവിളിയും കടുപ്പം തന്നെ