പൊളിറ്റിക്സ്
സംസ്ഥാന കമ്മിറ്റിയിലേക്ക് ആരെല്ലാം ? സി.പി.എമ്മിൽ ചർച്ച സജീവമായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 5 ജില്ലാ സെക്രട്ടറിമാരും സംസ്ഥാന കമ്മിറ്റി അംഗത്വം ഉറപ്പാക്കി. പരിഗണനാ ലിസ്റ്റിൽ മന്ത്രിമാരും ജില്ലാ സെക്രട്ടറിമാരും യുവജന സംഘടനാ നേതാക്കളും. ക്ഷണിതാക്കളായ ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരാംഗങ്ങളാകും
സർക്കാരിന്റെ 'മുന്നേറ്റം' ധൂർത്തടിയിൽ മാത്രം. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം പുസ്തകമാക്കിയ വകയിൽ പൊട്ടിയത് 3.82 കോടി ! പാഴ് ചെലവിന് ചുക്കാൻപിടിച്ചത് മുഖ്യമന്ത്രിയുടെ സ്വന്തം പി.ആർ വകുപ്പും. പുസ്തകത്തിലുള്ളത് കേന്ദ്ര നയങ്ങൾക്കെതിരായ വിമർശനവും ഇടത് മുന്നണിയുടെ മതനിരപേക്ഷ നിലപാടുകളെകുറിച്ചുളള പ്രകീർത്തനങ്ങളും. ഈ ധൂർത്ത് ആരും കാണാതെ പോകില്ല !
പിണറായി 3.0 ലോഡഡ് എന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടാൽ തുടർഭരണം കിട്ടില്ല. ജനങ്ങൾക്കൊപ്പം ചേർന്നു നിന്ന് പ്രവർത്തിക്കണം. അമിതമായ ആത്മവിശ്വാസമല്ല, പ്രവർത്തനത്തിലെ മികവാണ് വേണ്ടത്. മൂന്നാം പിണറായി സർക്കാരെന്ന അട്ടഹാസങ്ങൾക്കിടെ എൽ.ഡി.എഫിന് മൂന്നാമൂഴത്തിനുള്ള സാദ്ധ്യത എന്ന് തുറന്നുപറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തുടർഭരണം കിട്ടുമെങ്കിൽ അത് ഒന്നും രണ്ടും പിണറായി സർക്കാരുകൾ സൃഷ്ടിച്ച് വികസനത്തിന്റെ പേരിൽ. പുതിയ കേരളത്തിനായുള്ള പിണറായിയുടെ നവകേരള രേഖ പാർട്ടിക്ക് തുടർഭരണം നേടിക്കൊടുക്കുമോ ?
സി.പി.എമ്മിൽ നിന്നും 75 കഴിഞ്ഞവർ 'ഔട്ട്' ആകുന്നതോടെ സംസ്ഥാന നേതൃനിരയിലേക്ക് എത്തുക മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ. മന്ത്രിമാരായ ആർ.ബിന്ദുവിനും വീണാ ജോർജിനും സാധ്യതകളേറെ. ഡിവൈഎഫ്ഐ നേതാക്കളും യുവ എംഎൽഎമാരും ഇത്തവണ പരിഗണിക്കപ്പെടും. മാധ്യമ പ്രവർത്തനം മതിയാക്കി സിപിഎമ്മിൽ ചേർന്ന എം.വി നികേഷ് കുമാറിനും സാധ്യത. പി.ജയരാജൻ ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയേറ്റിന് പുറത്ത്