പൊളിറ്റിക്സ്
എൻ.സി.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനം ഉറപ്പിച്ച് തോമസ്. കെ. തോമസ്. പദവിയിലെത്തുന്നത് 14 ജില്ലാ അധ്യക്ഷന്മാരുടേയും പിന്തുണയോടെ. ശശീന്ദ്രനും ഒപ്പമുളളവരും നിലപാട് ആവർത്തിച്ചതോടെ അധ്യക്ഷസ്ഥാനം കൈവിട്ടുപോയില്ല. സി.പി.എമ്മിന്റെ പിന്തുണ കൂടിയായപ്പോൾ പി.സി.ചാക്കോ പത്തി മടക്കി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമുണ്ടെങ്കിലും ചാക്കോയ്ക്ക് ഇനി 'ക്ഷീണ' കാലം !
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ശശി തരൂര്‍ ആവശ്യപ്പെട്ടത് കേരളത്തില്‍ സജീവമാകാനുള്ള ആഗ്രഹവും മുഖ്യമന്ത്രി സ്ഥാനവും. സിപിഎമ്മിനെ പുകഴ്ത്തിയിട്ട് ചെന്ന് തരൂര്‍ മുഖ്യമന്ത്രി സ്ഥാനം ചോദിച്ച സമയവും സാഹചര്യവും തെറ്റായത്. തരൂര്‍ വീണ്ടും തുറന്നടിച്ചത് തന്റെ ആവശ്യങ്ങള്‍ രാഹുല്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കണ്ടപ്പോള്‍
എൻ.സി.പിയുടെ നിയന്ത്രണം പിടിക്കാൻ പടയൊരുക്കം തുടങ്ങി പാർട്ടിയിലെ പ്രബല വിഭാഗങ്ങൾ. തോമസ്.കെ.തോമസിനെ അധ്യക്ഷനാക്കാൻ എ.കെ.ശശീന്ദ്രൻ വിഭാഗം കരുനീക്കം ആരംഭിച്ചു. പി.എം.സുരേഷ് ബാബുവിനെ കൊണ്ടുവരാൻ പി.സി.ചാക്കോയും കളി തുടങ്ങി. ഇരുവിഭാഗവും അധ്യക്ഷനെ പ്രഖ്യാപിച്ചാൽ പാർട്ടിയിൽ പിളർപ്പ് ഉറപ്പ്. ചാക്കോയുടെ മൗനം ദുരൂഹം !
ബ്രൂവറി അനുമതിയിലെ നിലപാട് മാറ്റത്തിന്റെ ജാള്യത മറയ്ക്കാൻ സർക്കാരിനെ വിമർശിച്ച് കൈയ്യടി നേടാനുള്ള പരിപാടിയുമായി സിപിഐ രംഗത്ത്. സിപിഐയുടെ നാല് മന്ത്രിമാർ ആംഗങ്ങളായ മന്ത്രിസഭ കൈക്കൊണ്ട പി.എസ്.സി ചെയർമാൻെറയും അംഗങ്ങളുടെയും ശമ്പള പരിഷ്കരണത്തെ വിമർശിച്ചാണ് പുതിയ നീക്കം. ബ്രൂവറി അനുമതിയിലും അരങ്ങേറിയത് ഇതേ നാടകം. മാധ്യമശ്രദ്ധക്കായി പെടാപ്പാട് പെടുന്ന സിപിഐയുടെ ഭാവി ആശങ്കയിൽ !
ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സി.പി.ഐയിൽ വൻ പൊട്ടിത്തെറി. സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം ബിനോയ് വിശ്വം അട്ടിമറിച്ചെന്ന് ആക്ഷേപം. സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും സമ്മർദ്ദത്തിന് പാർട്ടി സെക്രട്ടറി വഴങ്ങി കൊടുത്തെന്നും വിമർശനം. പാർട്ടി നിലപാട് ബലികഴിച്ചത് ആസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ വച്ചും !
ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിന് മുതിരാതെ സർക്കാർ. സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചതോടെ യുജിസി കരടിന് എതിരായ കൺവെൻഷന്റെ പേര് സർക്കാർ മാറ്റി. ഗവർണർ കളത്തിലിറങ്ങിയത് സർക്കുലറിനെതിരെ വൈസ് ചാൻസലർമാർ നൽകിയ പരാതിയുടെ ബലത്തിൽ. ഗവർണറുടെ ആദ്യ പ്രഹരത്തിൽ പകച്ച് പിണറായി സർക്കാർ
ബ്രൂവറി വിവാദം കത്തിനിൽക്കുന്നതിനിടെ നിർണായക എൽഡിഎഫ് യോഗം ബുധനാഴ്ച. മദ്യനിർമാണശാലയുടെ അനുമതി പിൻവലിക്കണമെന്ന സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും ആവശ്യം ചർച്ചയാകും. വിവാദങ്ങളെ ഭയന്ന് 600 കോടിയുടെ പദ്ധതി ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാടിൽ സർക്കാരും സിപിഎമ്മും. ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോയാൽ സി.പി.എമ്മിന് രാഷ്ട്രീയ തിരിച്ചടി ഉറപ്പ് !