പൊളിറ്റിക്സ്
രാഷ്ട്രീയപാർട്ടി രൂപീകരണത്തോടെ കാസയുടെ തനിനിറം പുറത്തേയ്ക്ക്. കാസ വീണ്ടും സംഘപരിവാര്‍ ഉൽപ്പന്നമെന്ന് തെളിയിക്കുന്നു. മാര്‍ ജോസഫ് പാമ്പ്ലാനി കാസക്കെതിരെ ആഞ്ഞടിച്ചത് ബിജെപി വത്കരണം മുന്‍കൂട്ടി കണ്ടുതന്നെ. മണിപ്പൂർ കലാപത്തിലും ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളിലും പ്രതികരിക്കാത്ത കാസയുടെ ക്രൈസ്തവ സ്നേഹം ഇരട്ടത്താപ്പെന്ന് തെളിയുമ്പോള്‍
തൃണമൂൽ കോൺഗ്രസിന് പൂർണ പിൻതുണ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റി
മന്ത്രിസ്ഥാനം മോഹിച്ച തോമസ്.കെ.തോമസിന് ലഭിച്ചത് എൻ.സി.പി സംസ്ഥാന അധ്യക്ഷ പദവി. പാർട്ടിയിലെ മന്ത്രിമാറ്റം അടഞ്ഞ അധ്യായമാണെന്ന് അധ്യക്ഷന്റെ ആദ്യ പ്രതികരണം. പാർട്ടിയെ ഐക്യത്തോടെ നയിക്കുന്നതിനൊപ്പം സി.പി.എം കണ്ണുവെച്ചിരിക്കുന്ന കുട്ടനാട് സീറ്റ് സംരക്ഷിക്കുകയാണ് തോമസ് കെ.തോമസിന് മുന്നിലുളള ദുഷ്കരമായ ദൗത്യം. മുഖ്യമന്ത്രിയുടെ സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിൽ തോമസ്
ഡൽഹിയിൽ നിന്നും കോൺഗ്രസിലെ പൊട്ടിത്തെറി വാർത്തകൾ പ്രതീക്ഷിച്ചവർക്ക് നിരാശ. ഹൈക്കമാൻഡുമായുളള കേരളത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചയിൽ നിന്ന് പുറത്ത് വരുന്നത് ഐക്യകാഹളം. നിർണായക യോഗത്തിൽ ചർച്ചയായത് നേതൃമാറ്റമല്ല, ഭരണ മാറ്റം. പാർട്ടിക്കെതിരെ വായിൽതോന്നിയത് വിളിച്ചുപറയുന്ന നേതാക്കൾക്ക് കർശന താക്കീത്. ഏത് ഉന്നത നേതാവായാലും നടപടി ഉറപ്പെന്ന് മുന്നറിയിപ്പ്
സിപിഐയെ വെട്ടിലാക്കി മുൻ എംഎൽഎ പി.രാജുവിൻെറ മരണവും കുടുംബത്തിന്റെ വെളിപ്പെടുത്തലും. തിരുത്തൽ ശക്തിയെന്ന് സ്വയം വാഴ്ത്തുന്ന സിപിഐയിൽ നിന്നും രാജുവിന് നീതി ലഭിച്ചില്ലെന്ന തുറന്നുപറച്ചിൽ വഴിവച്ചത് വൻ വിവാദങ്ങൾക്ക്. കെ.ഇ ഇസ്മയിലിന്റെ ഫെയിസ്ബുക്ക് കുറിപ്പുകൂടിയായപ്പോൾ പ്രശ്നം കുഴഞ്ഞുമറിഞ്ഞു. രണ്ട് തവണ എംഎൽഎയായിരുന്ന നേതാവിനെ പന്ത് തട്ടിയ സിപിഐക്ക് ഇത് കാലം കാത്തുവച്ച പണി !
കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിൻെറ ടീമിലും ചാരന്മാരോ ? പുതിയ കെപിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നൽകിയ കനഗോലുവിൻെറ ടീമില്‍ നിന്നും വാര്‍ത്തകള്‍ ചോരുന്നുവെന്നും ഇടത് കേന്ദ്രങ്ങളുമായി ഇവര്‍ക്കുള്ള അഭേദ്യ ബന്ധവും ചൂണ്ടിക്കാട്ടി ചാരനെ കൈയ്യോടെ 'പൊക്കി' നേതാക്കള്‍. പ്രസിഡന്റ് പാനല്‍ ചോര്‍ത്തിയതും മുന്‍ മാധ്യമപ്രവര്‍ത്തകനായ 'ചാരന്'
പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഇളവ് പ്രഖ്യാപിച്ചത് പിണറായിയെ മുൻനിർത്തി മൂന്നാംതവണയും അധികാരം പിടിക്കാനാവുമെന്ന കണക്കുകൂട്ടലിൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ പിണറായി തന്നെ നയിക്കുമെന്ന് ഉറപ്പായി. ആനുകൂല്യം പിണറായിക്ക് മാത്രം, 75 കഴിഞ്ഞ ബാക്കി നേതാക്കളെല്ലാം 'ഔട്ട്' !