പൊളിറ്റിക്സ്
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഇക്കുറി ആരൊക്കെ ? 3 ടേം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനും സാധ്യത. ഇരുവർക്കും സംസ്ഥാന തല പ്രവർത്തന പരിചയമില്ലെന്നത് പ്രതികൂലഘടകമായേക്കും. മന്ത്രി എം.ബി.രാജേഷിന്റെ സാധ്യത ഉറപ്പായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എൻ.മോഹനനും പരിഗണനയിൽ
അനന്തു കൃഷ്ണനില്‍ നിന്നും താനോ സ്റ്റാഫോ പണം വാങ്ങിയിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഒരു പാവപ്പെട്ട കുടുംബത്തിനു വീടു നിര്‍മിച്ചു നല്കാന് സഹായം ആവശ്യപ്പെട്ടിരുന്നു. അതിനായി ബന്ധപ്പെട്ടവര്‍ക്ക് 7 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളെന്ന നിലയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അതിനെ തട്ടിപ്പെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എം.പി
ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാരിനെ വെട്ടിലാക്കുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ തന്നെ, ക്ഷേമപെൻഷൻ 2500 രൂപയായി ഉയർത്തുമോ? ഗാർഹിക ജോലികൾ ചെയ്യുന്ന വീട്ടമ്മമാർക്ക് മാസംതോറും ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടുമോ? സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമോ? പ്രകടന പത്രിക പ്രഖ്യാപിച്ച സമയത്തെ സാമ്പത്തിക സാഹചര്യമല്ല നിലവിലെന്ന നിലപാടിലുറച്ച് ധനമന്ത്രിയും, എന്ത് സംഭവിക്കും!
സംസ്ഥാന ബജറ്റ് മറ്റന്നാൾ, ഖജനാവിൽ ഒരു ചുക്കുമില്ലെങ്കിലും ജനപ്രിയമാക്കാൻ നീക്കം, ക്ഷേമപെൻഷൻ ഉയർത്തിയാൽ വീണ്ടും സെസിലൂടെ അധികഭാരം ജനങ്ങൾക്ക് നൽകും. അധിക വിഭവസമാഹരണത്തിന് കൂടുതൽ വഴി തേടും, പതിവുപോലെ മദ്യത്തിനും ഇന്ധനത്തിനും അധിക നികുതിതന്നെ പരിഹാരം. വയനാടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും
എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്കെതിരെ ആർ.ജെ.ഡി എതിർപ്പ് പരസ്യമാക്കിയതോടെ എൽഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. ബ്രൂവറി പദ്ധതിയിൽ വിയോജിപ്പുള്ള സിപിഐ പോലും മൗനം പാലിക്കുമ്പോൾ തുറന്ന പോരിന് ഒരുങ്ങുന്ന ആർ.ജെ.ഡി നിലപാടിൽ സിപിഎമ്മിനും അങ്കലാപ്പ്. മന്ത്രിയില്ലാത്തതിനാൽ മന്ത്രിസഭാ തീരുമാനത്തെ പിന്തുണക്കേണ്ട ബാധ്യതയില്ലെന്ന് തുറന്നടിച്ച് ആർ.ജെ.ഡി. ബ്രൂവറി വിവാദത്തിൽ വീഴുമോ സർക്കാർ ?