പൊളിറ്റിക്സ്
മദ്യനയ അഴിമതി കേസ്: കെജ്രിവാളിനെതിരെ സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു
കേരളത്തിലെ കോൺഗ്രസിലെ മോശം പ്രവണതകളിൽ ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ ദീപാദാസ് മുൻഷി. കേരളത്തിലെ പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്തണം. ഗ്രൂപ്പിസത്തിലേക്ക് നയിക്കാവുന്ന തരത്തിലുളള , തെറ്റായ പ്രവണതകൾ സംസ്ഥാനത്തെ പാർട്ടിയിൽ ശക്തിപ്പെടുന്നതായും ദീപാദാസ് മുൻഷി. വിമർശനം അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ കത്തിൽ. കത്തിൻെറ പൂർണരൂപം
വാർത്ത ചോർച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. അന്വേഷണ ചുമതല കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്. വയനാട് ക്യാംപ് എക്സിക്യൂട്ടിവിലെ വിവരങ്ങൾ ചോർന്നതും അച്ചടക്ക സമിതി അന്വേഷിക്കും. യോഗങ്ങളിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ എത്രയും വേഗം കണ്ടെത്താനും നിർദ്ദേശം
സംസ്ഥാന കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ എഐസിസിയുടെ ഇടപെടല്‍; കെപിസിസിയില്‍ 'അസ്വസ്ഥമായ പ്രവണത' ഉടലെടുക്കുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി; പാര്‍ട്ടിയിലെ രഹസ്യം ചോര്ത്തുന്നവരെ കണ്ടെത്താന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; എഐസിസി നിലപാട് വ്യക്തമാക്കിയത് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തില്‍
തന്നെ രോഗിയാക്കിയത് പാർട്ടിയാണെന്ന് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താൻ, അതിൻെറ പ്രതികാരമാണ് നേരിട്ടത്. അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രകൃതി ശിക്ഷ നൽകുന്നുണ്ടെന്നും അതിൽ സന്തോഷിക്കുന്നുണ്ടെന്നും തുറന്നടിച്ച് സി.കെ.പി പത്മനാഭൻ. മുതിര്‍ന്ന നേതാവിന്റെ തുറന്നുപറച്ചിൽ പാർട്ടിയുടെ തരംതാഴ്ത്തൽ നേരിട്ട് 12 കൊല്ലത്തിന് ശേഷം
സംസാരിക്കാന്‍ അനുവദിച്ചില്ല; നിതി ആയോഗ് യോഗത്തില്‍ നിന്നും മമത ഇറങ്ങിപ്പോയി