പൊളിറ്റിക്സ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കും. പിണറായിസത്തിന് അറുതി വരുത്താൻ എംഎൽഎ സ്ഥാനം രാജി വെച്ച അൻവറിന്റെ ശത്രു പക്ഷത്ത് ഇപ്പോൾ യുഡിഎഫും. രണ്ടു കൂട്ടരേയും ഒരുപോലെ എതിർക്കേണ്ട അവസ്ഥയിൽ അൻവർ. തൃണമൂൽ കോൺഗ്രസ് കൂടെയില്ലാതെ യുഡിഎഫ് എങ്ങനെ ജയിക്കുമെന്നാണ് അൻവറിൻ്റെ വെല്ലുവിളി. ഇരു മുന്നണികളിലും ഇടം കിട്ടാത്ത അൻവറിൻ്റെ രാഷ്ട്രീയ ഭാവി ഇനി ചോദ്യ ചിഹ്നം
എത്ര തപ്പിയിട്ടും സിപിഎമ്മിന് സ്വതന്ത്രനെ കിട്ടിയില്ല. കോൺഗ്രസുകാരെ ചാക്കിട്ട് പിടിക്കാനുള്ള അറ്റകൈ പ്രയോഗവും വിഫലമായതോടെ നിലമ്പൂരിൽ എം സ്വരാജിനെ ഉറപ്പിച്ചു. താത്പര്യമില്ലെങ്കിലും സ്വരാജ് മത്സരത്തിനിറങ്ങുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ. സിപിഎം പാർട്ടി ചിഹ്നത്തിൽ 2006 ന് ശേഷം ഒരാൾ മത്സരിക്കുന്നത് ഇതാദ്യം. മണ്ഡലം നിലനിർത്താൻ സർവ തന്ത്രങ്ങളും പയറ്റാൻ സിപിഎം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷെറോണ റോയ് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ഷെറോണയെ പരിഗണിക്കുന്നത് സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്ത്. ക്രൈസ്തവ സമുദായത്തിന് നിർണായക വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ ഷെറോണ റോയ് എത്തിയാൽ മത്സരം കടുക്കുമെന്ന് കോൺഗ്രസിനും ആശങ്ക. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം എൽഡിഎഫിൽ കൂടിയാലോചിച്ച ശേഷം
സർക്കാരിനെതിരേ ആദ്യ വെടിപൊട്ടിച്ച് ഗവർണർ. കേരള സർവകലാശാലയിലെ സി.പി.എം നേതാവിനെ വഴിവിട്ട് അസോസിയേറ്റ് പ്രൊഫസ്സറാക്കാനുള്ള ശുപാർശ റദ്ദാക്കി. നേതാവിന്റെ പ്രൊമോഷന് സർക്കാർ ശ്രമിച്ചത് അടുത്ത പി.വി.സിയാക്കാൻ ലക്ഷ്യമിട്ട്. യുജിസി വിരുദ്ധ ശുപാർശ അംഗീകരിക്കില്ലെന്ന് ഗവർണർ. വളഞ്ഞ വഴിയിൽ പ്രൊമോഷന് ശ്രമിച്ചത് കരാർ ജോലി കൂടി പരിഗണിച്ച്. സർക്കാർ-ഗവർണർ മധുവിധുക്കാലം കഴിയുന്നോ
നിങ്ങൾ എത്ര കോലിട്ടിളക്കിയാലും ഇവിടുന്ന് ഒന്നും കിട്ടില്ല മാപ്രകളേ ! ആയിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിച്ചാലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്ന് തുറന്നടിച്ച് വി.എസ് ജോയി. അൻവറിന്റെ പിന്തുണയുടെ ആവശ്യമില്ലെന്നും പ്രതികരണത്തിൽ വ്യക്തം. ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമെന്നും ജോയി
നിലമ്പൂരിലെ ജനകീയൻ വി എസ് ജോയി. അദ്ദേഹം തഴയപ്പെട്ടത് ഗോഡ് ഫാദർമാരില്ലാത്തതിനാലെന്ന് പിവി അൻവർ. ആരാടൻ ഷൗക്കത്തിനെ തള്ളിയ അൻവറിന്റെ നിലപാട് വിലയിരുത്തി കോൺഗ്രസ്. മുന്നണി മര്യാദയും അച്ചടക്കവും പാലിക്കാത്ത അൻവറിനെ ചേർത്തുനിർത്തുന്നത് ആത്മഹത്യാപരമെന്നും കോൺഗ്രസ് നേതാക്കൾ. അൻവറിന്റെ നിലപാട് രണ്ട് ദിവസത്തിനകം
'ഇത് പാർട്ടി വേറെ'. അൻവറിന്റെ ബ്ലാക്ക് മെയിലിംഗ് തന്ത്രം പാളി. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസെടുത്ത ധീരമായ തീരുമാനം. അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടന്ന് കർശനമായി വാദിച്ചത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മണ്ഡലത്തിലെ രാഷ്ട്രീയ പിൻഗാമിയെ തീരുമാനിക്കേണ്ടത് അൻവറല്ലെന്നും കോൺഗ്രസിൽ പൊതുവികാരം. ഉറച്ച നിലപാടും കരുത്തുറ്റ തീരുമാനവുമായി മുഖം മിനുക്കി കോൺഗ്രസ്
കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ മണ്ഡലം തിരിച്ചുപിടിക്കാൻ വീണ്ടും ആര്യാടൻ ഷൗക്കത്ത് അംഗത്തിനിറങ്ങുമ്പോൾ പ്രതീക്ഷകളേറെ. നിലമ്പൂരിനെ ആപാദചൂഡം അറിയാം എന്നത് ഷൗക്കത്തിന്റെ പ്ലസ്പോയിന്റ്. ഷൗക്കത്തിന്റെ ആദ്യ രാഷ്ട്രീയ രംഗപ്രവേശനം സിപിഎം സിറ്റിങ്ങ് സീറ്റിൽ അട്ടിമറി വിജയം നേടിക്കൊണ്ട്. നിലമ്പൂർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിലും ഷൗക്കത്തിന്റെ മികവാർന്ന പ്രവർത്തനം