Recommended
വയനാട്ടിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയത് ദുരന്തബാധിതരുടെ ഹൃദയങ്ങൾ കീഴടക്കി. ദുരിതാശ്വാസ ക്യാമ്പിലെത്തി അതിജീവിതരെ ചേർത്ത് പിടിച്ച മോദി തിരികെ പോയത് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കിക്കൊണ്ട്. ദുരന്തബാധിതരോട് കാട്ടിയ മനുഷ്യത്വപരമായ സമീപനം സഹായം നൽകുന്നതിൽ കൂടി കാണിച്ചാൽ കേന്ദ്രസർക്കാരിന് തലയയുർത്തി തന്നെ നിൽക്കാം
ഒരുകാലത്ത് കേരളത്തിൽ ചർച്ചാവിഷയമായിരുന്ന ലളിതകുമാരി കേസ് വീണ്ടും സജീവമാവുന്നു. മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ലളിതകുമാരി കേസിലെ ഉത്തരവ് പ്രകാരം പ്രാഥമിക അന്വേഷണം വേണ്ടിവരും. അന്വേഷിക്കണമെന്ന് ഹൈക്കോടതിക്ക് ശുപാർശ നൽകി അമിക്കസ് ക്യൂരി അഡ്വ. അഖിൽ വിജയ്. മാസപ്പടിക്കേസിൽ വരാനിരിക്കുന്നത് നിർണായക വഴിത്തിരിവുകൾ
വഖഫ് നിയമ ഭേദഗതി നാളെ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ സംസ്ഥാന സർക്കാരിൻെറ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ്. കേന്ദ്ര നീക്കം തടയാൻ സർക്കാരിൻെറ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഭേദഗതി ഏകപക്ഷീയമെന്ന് വിമർശനം. വഖഫ് നിയമ ഭേദഗതിയിൽ ഉറച്ച് കേന്ദ്രസർക്കാർ
പ്രധാനമന്ത്രി വയനാട് സന്ദർശിക്കും. സന്ദർശന തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി വയനാട്ടിൽ എത്തിയേക്കും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും എസ്.പി.ജി ഉദ്യോഗസ്ഥർ നാളെ സംസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശന തീരുമാനം വിമർശനം ശക്തമാകുന്നതിനിടെ
കോട്ടയം നഗരസഭയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നു ജീവനക്കാരൻ തിരിമറി നടത്തിയത് മൂന്നു കോടി രൂപ ! ഓരോ മാസവും അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത് നാലു ലക്ഷം രൂപ വരെ. സ്ഥലം മാറി പോയ ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പിൽ ഞെട്ടി കോട്ടയം നഗരസഭ. ക്രമരഹിതമായ ഇടപാടുകളിൽ നഗരസഭ അധികൃതർക്കും പങ്കുണ്ടെന്നു പ്രതിപക്ഷം
സ്കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കും; ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാത്തിന്റെ 1629 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് സര്‍ക്കാര്‍ ഗ്യാരണ്ടി; ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറായി ഡോ. പി.ടി ബാബുരാജിനെ നിയമിച്ചു - ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ