Recommended
മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. പോയിന്റ് നിലയിൽ വൻ ഇടിവ് ഉണ്ടായെങ്കിലും രണ്ടാം സ്ഥാനത്ത് റിപോർട്ടർ ടിവി തന്നെ. പതിവുപോലെ ട്വന്റി ഫോർ ന്യൂസ് മൂന്നാമത്. ഒരു വർഷത്തോളമായി മനോരമ ന്യൂസിന് പിന്നിലായിരുന്ന മാതൃഭൂമി ന്യൂസ് ആട്ടിമറിയിലൂടെ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഒരേ റൂട്ടിലോടുന്ന ബസായ മനോരമ അഞ്ചാമതും !
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ തുടങ്ങും. പുനരധിവാസം ഇനി വൈകില്ലെന്ന് സർക്കാർ. വരുന്നത് സ്കൂൾ, അംഗൻവാടി, കളിക്കളം, ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ അടക്കമുള്ള നഗരസദൃശ്യമായ ടൗൺഷിപ്പുകൾ. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കാൻ മുഖ്യമന്ത്രി. 2221കോടി കേന്ദ്രസഹായം കാത്തിരിക്കാതെ സംസ്ഥാനം പുനരധിവാസം തുടങ്ങുന്നു
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി. രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായും റിസർവ് ബാങ്ക് ഗവർണറായും പ്രവർത്തിച്ച മൻമോഹൻ സിംഗ് ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാൾ. മൻമോഹൻ സിംഗ് വിടവാങ്ങുമ്പോൾ