Recommended
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഇക്കുറി ആരൊക്കെ ? 3 ടേം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനും സാധ്യത. ഇരുവർക്കും സംസ്ഥാന തല പ്രവർത്തന പരിചയമില്ലെന്നത് പ്രതികൂലഘടകമായേക്കും. മന്ത്രി എം.ബി.രാജേഷിന്റെ സാധ്യത ഉറപ്പായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി.എൻ.മോഹനനും പരിഗണനയിൽ
എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്കെതിരെ ആർ.ജെ.ഡി എതിർപ്പ് പരസ്യമാക്കിയതോടെ എൽഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. ബ്രൂവറി പദ്ധതിയിൽ വിയോജിപ്പുള്ള സിപിഐ പോലും മൗനം പാലിക്കുമ്പോൾ തുറന്ന പോരിന് ഒരുങ്ങുന്ന ആർ.ജെ.ഡി നിലപാടിൽ സിപിഎമ്മിനും അങ്കലാപ്പ്. മന്ത്രിയില്ലാത്തതിനാൽ മന്ത്രിസഭാ തീരുമാനത്തെ പിന്തുണക്കേണ്ട ബാധ്യതയില്ലെന്ന് തുറന്നടിച്ച് ആർ.ജെ.ഡി. ബ്രൂവറി വിവാദത്തിൽ വീഴുമോ സർക്കാർ ?
ലീഗ് - സമസ്ത സമവായ നീക്കം വീണ്ടും പൊളിഞ്ഞു. അനുരഞ്ജന നീക്കങ്ങളെ തകിടം മറിച്ചത് സാദിഖലി തങ്ങളെ കാണാനെത്തിയവർ പരസ്യ ഖേദ പ്രകടനം നടത്താൻ തയ്യാറാവാതായതോടെ. പ്രശ്നം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ സമസ്ത നേതാക്കൾ മര്യാദ പുലർത്തിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ടറിയിച്ച് സാദിഖലി തങ്ങൾ. ലീഗിൻെറ ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിൽ സമസ്തയിലെ ലീഗ് വിരുദ്ധർ
സമാധിയോ കൊലപാതകമോ ? ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാൻ അനുവദിക്കാത്തതിന് പിന്നിൽ അടിമുടി ദുരൂഹത. മരണം ഒളിച്ചുവെച്ചതിൽ നാട്ടുകാർക്കും പ്രതിഷേധം. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്. പൊളിക്കൽ നടപടി വേഗത്തിലാക്കാൻ പോലീസും. ഇത് വിശ്വാസമോ അന്ധവിശ്വാസമോ ?
ജയേട്ടന്റെ ഗാനങ്ങളിൽ അച്ഛന്റെ താരാട്ടുപാട്ട് പോലെ സ്നേഹം തുളുമ്പിയിരുന്നു. പ്രണയഗാനങ്ങളിൽ ആ ശബ്ദ ഗരിമ പൂത്തുലയും. "ഇന്ദുമുഖീ ഇന്ന് രാവിൽ എന്തു ചെയ്വൂ നീ" എന്ന് ചോദിച്ച യുവകാമുകൻ തലമുറകൾ പിന്നിട്ടപ്പോൾ "ഏകാന്തസന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ല" എന്നുപാടി പരിഭവിച്ചു. അന്നും ഇന്നും എന്നും ഭാവഗായകൻ ജനഹൃദയങ്ങളിൽ അനശ്വരൻ - എഡിറ്റോറിയൽ
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയിൽ അഴിമതിയുടെ പൊടിപൂരമോ ? വിദ്യാർഥികൾക്കും അധ്യാപകർക്കും വിധികർത്താക്കൾക്കും താമസ സൗകര്യമൊരുക്കുന്നതിൽ 91.87ലക്ഷത്തിന്റെ ക്രമക്കേട്. സംഘാടക സമിതി അറിയാതെ കള്ളക്കളി നടത്തിയത് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപണം. കലോത്സവത്തിന്റെ മറവിലെ തട്ടിപ്പുകൾ മറനീക്കുന്നു