Recommended
മരണത്തെകുറിച്ച് എം.ടി പലപ്പോഴായി എഴുതിയിട്ടുണ്ട്. അത് കഥയിലും തിരക്കഥയിലും എല്ലാം., ഏതുനിമിഷവും മരണം വന്നുചേരാം എന്നായിരുന്നു ചിന്ത. സംസ്കാരത്തേക്കുറിച്ചുള്ള അന്ത്യാഭിലാഷങ്ങളും പറഞ്ഞുവച്ചു. ജീവിതത്തിന്റെ അനാഥത്വം ഉപേക്ഷിച്ച്, ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ ഒരു മനുഷ്യന്റെ രക്ഷപ്പെടലായാണ് പലപ്പോഴും എംടി മരണത്തെ എഴുതിയത്
മോദിയെ ക്ഷണിച്ചത് സി.ബി.സി.ഐ യോഗ തീരുമാനപ്രകാരം. മുമ്പ് മാർ ക്ലീമീസ് അദ്ധ്യക്ഷനായപ്പോൾ ക്ഷണം സ്വീകരിച്ചെങ്കിലും പങ്കെടുത്തില്ല. ക്ഷണിച്ചത് നിലവിലെ അദ്ധ്യക്ഷൻ ആൻഡ്രൂസ് താഴത്ത്. മണിപ്പൂരിൽ പോകാത്ത പ്രധാനമന്ത്രിയെ ക്രിസ്മസ് വിരുന്നിന് വിളിച്ചതിൽ ചില സഭാ അദ്ധ്യക്ഷൻമാർക്ക് അതൃപ്തി. മതപരിവർത്തന നിരോധന നിയമം പാസാക്കി സഭകളെ പീഡിപ്പിക്കുന്നതിലും അമർഷം
ഐ.എ.എസിനു പിന്നാലെ ഐ.പി.എസിലും തമ്മിലടി. കരിപ്പൂർ സ്വർണക്കടത്തിൽ ഇന്റലിജൻസ് മേധാവി പി. വിജയന് ബന്ധമുണ്ടെന്ന് കള്ളമൊഴി നൽകി എം.ആർ അജിത്കുമാർ. അന്വേഷിച്ച് കേസെടുക്കണമെന്ന വിജയന്റെ പരാതി പൂഴ്ത്തി സർക്കാർ. അജിത്തിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങി വിജയൻ. അജിത്തിനെതിരേ വിജയൻ കേസിനു പോവുക ക്രിമിനൽ ഗൂഢാലോചനാ കുറ്റം ആരോപിച്ച്
കൊമ്പ് കുലുക്കി കേരള കോൺഗ്രസ് എം. വനനിയമ ഭേദഗതിക്കെതിരെ കേരള കോൺഗ്രസ് എം രംഗത്തിറങ്ങി. മുഖ്യമന്ത്രിയെ കണ്ട് നിലപാടറിയിച്ച് ജോസ് കെ.മാണി. ആക്ഷേപം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. നിയമഭേദഗതിയിൽ മന്ത്രിക്ക് ധാരണയില്ലെന്നും ആക്ഷേപം. മന്ത്രിമാറ്റത്തിന് പിന്നാലെ ശശീന്ദ്രന് കുരുക്കായി ഭേദഗതി ബില്ലും
സിപിഎമ്മിൽ തലമുറമാറ്റം: വയനാട്ടിൽ ചരിത്രം തിരുത്തി സിപിഎം സമ്മേളനം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് എംവി ഗോവിന്ദന്റെ വരെ പിന്തുണയുള്ള പി. ഗഗാറിനെ പിന്തള്ളി. 36കാരനായ റഫീഖ് എൻഡിഎഫ് മർദ്ദനമേറ്റയാൾ. വിദ്യാർത്ഥി സമരത്തിൽ 36 ദിവസം ജയിൽവാസം. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ സെക്രട്ടറിയായി കെ റഫീഖെത്തുമ്പോള്
കോൺഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ കൊഴുക്കുന്നു. സമുദായ നേതാക്കളുടെ നടപടി ന്യായീകരിച്ച് സുധാകരനും ചെന്നിത്തലയും. സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനം തള്ളി കെ.പി.സി.സി അദ്ധ്യക്ഷൻ. സി.പി.എം തന്ത്രമെന്ന് കെ.സി വേണുഗോപാൽ. വിമർശനങ്ങൾ സ്വാഗതം ചെയ്ത് സതീശനും
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം. മാധ്യമ പ്രവർത്തകരെ അവഹേളിച്ചതും നീല ട്രോളി വിവാദത്തിലെ പരാമർശവും തിരിച്ചടിയായി. കൃഷ്ണദാസിന്റെ മോശം പരാമർശങ്ങളും വിമർശനങ്ങളും കാരണം മൂവായിരത്തോളം വോട്ടുകൾ നഷ്ടമായെന്നും വിലയിരുത്തൽ. സരിന്റെ തോൽവിയുടെ ഉത്തരവാദിത്വവും കൃഷ്ണദാസിന്റെ തലയിലിട്ടു !