Social Media
തന്നെ കള്ളക്കടത്തുകാര്‍ കൊന്നുകളയുമെന്ന് ഗണ്മാന് സംശയിക്കുന്നത് അദ്ദേഹത്തിന് പല രഹസ്യങ്ങളും അറിയാമെന്നതിന്റെ സൂചനയാണ്; അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആര് നിയമിച്ചു, ആര്‍ക്ക് വേണ്ടി നിയമിച്ചു എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്; അറ്റാഷെയ്ക്ക് സംസ്ഥാന പൊലീസില്‍ നിന്ന് ഗണ്‍മാനെ നിയമിച്ചതില്‍ ഡിജിപിയുടെ പങ്കും അന്വേഷിക്കണമെന്ന് ബല്‍റാം
വെളുപ്പിനേ വന്ന്, മെഷീനും റാക്കും വാങ്ങി മാസ്‌ക്കും കയ്യുറയുമിട്ട്, ബസിലേക്ക് കയറി തുടങ്ങുന്ന ആദ്യ ട്രിപ്പ് മുതൽ അങ്കം തുടങ്ങുകയാണ്…; എവിടേക്കാണ് എന്ന് ചോദിക്കുമ്പോൾ തന്നെ ഇട്ടിരിക്കുന്ന മാസ്ക് വലിച്ച് താഴേക്ക് താഴ്ത്തി ഉത്തരം പറയുന്ന ആദ്യ കൂട്ടർ…; പിന്നെ ഒരു കൂട്ടരുണ്ട്, താടിയിലൂടെയാണ് കൊറോണ പകരുന്നതെന്ന് കരുതിയാണോ എന്തോ അങ്ങനൊരു ആഭരണമായാണ് മാസ്ക് ഇട്ട് കയറുക; കയറ്റി ഇടാൻ പറഞ്ഞാല്, ഉള്ള ദേഷ്യം മുഴുവൻ മുഖത്തേയ്ക്ക് ആവാഹിച്ച് ഒരു നോട്ടമുണ്ട്; എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തിൽ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കെ പറയാനുള്ളൂ!
ആഴ്ച്ച തോറും ഏകദേശം 20 ലക്ഷം വരിക്കാരായ വായനക്കാർ; ഓരോ വരിക്കാരനിൽ നിന്നും ശരാശരി മൂന്നു വായനക്കാർ ; അങ്ങനെ 60 ലക്ഷം വായനക്കാർ ഒരാഴ്ച്ച മാത്രം! ; ഇത് മനോരമ, മംഗളം വാരികകളുടെ മാത്രം കണക്കെടുത്തതാണ്; എന്നിട്ട് മംഗളം പത്രത്തിലും മനോരമ പത്രത്തിലും സിംഗിൾ കോളം ചരമവാർത്ത മാത്രം! ; സുധാകര്‍ മംഗളോദയത്തിന്റെ മരണത്തില്‍ വൈറലാകുന്ന കുറിപ്പ്