പല പരാജയങ്ങളും കൂടിച്ചേര്‍ന്നുണ്ടായ പടുകുഴിയില്പ്പെട്ടുപോയിരിക്കുന്നു കോണ്‍ഗ്രസ് ! അധികാരക്കസേര ഒഴിയില്ലെന്ന് വാശിപിടിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കണം. കസേരയിട്ടിരിക്കാന്‍ പാര്‍ട്ടി കാണില്ലെന്നും നേതാക്കളോര്‍ക്കണം. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ആത്മീയ പരിവേഷം തന്നെയാണ് തങ്ങള്‍മാരുടെ മുഖമുദ്ര ! കേരളത്തിലെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലെ പ്രധാന പാര്‍ട്ടികളിലൊന്നായ മുസ്ലിം ലീഗിന്റെ തലപ്പത്തെത്തിയിരിക്കുന്ന സാദിഖലി തങ്ങള്‍ക്ക് സ്വന്തം കഴിവും മികവും സംയമനവും തെളിയിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. അധികാരത്തിന്റെ ശീതളഛായയില്ലാതെ പൊരിവെയിലത്തു നില്ക്കുന്ന പാര്‍ട്ടിയും അണികളും തന്നെയാണു പ്രശ്നം ! മുന്‍ഗാമികളുടെ പാത അതേപടി പിന്തുടരുകയേ വേണ്ടൂ ഈ സ്ഥാനത്തു വിജയം കൈവരിക്കാന്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പാര്‍ട്ടിക്ക് ഇനി തന്റെ മേല്‍നോട്ടം ആവശ്യമില്ലെന്ന സന്ദേശം പിണറായി പാര്‍ട്ടിക്കു നല്കിയിരിക്കുന്നു. സംഘടനയുടെ നടത്തിപ്പു ചുമതല ഇനി പൂര്‍ണമായും കോടിയേരിയുടെ കൈകളില്‍. ഒപ്പം സിപിഎമ്മിന്റെയും മുന്നണിയുടെയും രാഷ്ട്രീയം നിയന്ത്രിക്കുക എന്ന ചുമതലയും കോടിയേരിക്കുതന്നെ. മൂര്‍ച്ചയേറിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കു പകരം കാല് നൂറ്റാണ്ടു കാലത്തേക്കുള്ള വികസന ചര്‍ച്ചയ്ക്ക് മുന്‍ഗണന നല്കി. സിപിഎം സമ്മേളനത്തിന് തിരശീല വീണപ്പോൾ - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
ചരിത്രത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലെ പല ഏകാധിപതികളെയും കാണാനാവും ! ലോകമെമ്പാടും വെട്ടിപ്പിടിച്ചു സ്വന്തം കാല്‍കീഴിലാക്കാന്‍ ശ്രമിച്ചവര്‍. പക്ഷെ അവര്‍ക്കൊക്കെയും ലോകം കനത്ത പ്രഹരം നല്കുന്ന കഥകളാണ് ചരിത്രം നമ്മോടു പറയുന്നത്. ലോക രാജ്യങ്ങളുടെ ഉപരോധം റഷ്യയുടെ യുക്രൈന് ആക്രമണത്തേക്കാള്‍ മാരകമാവുമോ ? അപ്പോള്‍ പുട്ടിന്റെ ഭാവിയെന്താകും ? ഒറ്റപ്പെടുന്ന പുട്ടിന് ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
നാറ്റോ വന്‍ ശക്തികളുടെ സൈനിക കൂട്ടായ്മയാണ് ! പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. യുക്രെയിന് നാറ്റോ എന്ന സൈനിക സഖ്യത്തില്‍ ചേര്‍ന്നാല്‍ റഷ്യയ്ക്കതു ഭീഷണിയാവുമെന്നതാണ് പുട്ടിന്റെ പേടി ! ഐക്യരാഷ്ട്രസഭയ്ക്കും ഒന്നും ചെയ്യാനാവുന്നില്ല. റഷ്യ ആക്രമിക്കുന്നു; ലോകം നോക്കിനില്ക്കുന്നു ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സര്‍ക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മന്ത്രിമാരുടെ സ്റ്റാഫില്‍ രാഷ്ട്രീയക്കാരെ നിയമിക്കാമെങ്കില്‍ തനിക്കു രാജ്ഭവനിലും അതാവാമെന്നാണ് ഗവര്‍ണറുടെ നിലപാട്; അങ്ങനെയെങ്കില്‍ രാജ്ഭവനില്‍ കൂടുതല്‍ രാഷ്ട്രീയ നിയമനം നടക്കും! നിയമസഭയിലേയ്ക്ക് ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പി രാജ്ഭവനിലൂടെ അധികാര കേന്ദ്രത്തിലെത്താന്‍ ശ്രമിക്കുകയാണോ ? മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വി.ഡി സതീശനാണു പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല മറന്നുപോകുന്നതെന്തേ ? പ്രതിപക്ഷത്തിന്റെ നേതാവെന്ന നിലയ്ക്ക് തന്റെ ചുമതലകള്‍ വി.ഡി സതീശന് പ്രഗത്ഭമായിത്തന്നെ നിര്‍വഹിക്കുന്നുമുണ്ട്; പ്രതിപക്ഷ നേതാവിന്റെ ചുമതലകളില്‍ മുന്‍ പ്രതിപക്ഷ നേതാവ് കൈയിടുന്നതും ഒരു സമാന്തര രാഷ്ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുന്നതും ഒട്ടും ഭംഗിയല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്നിത്യാദി മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളെല്ലാം മുമ്പിലെത്തി നില്‍ക്കുന്നുവെന്ന കാര്യം യോഗിക്കറിയാന് വയ്യാത്തതല്ല; ഉത്തര്‍പ്രദേശിലെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത് ആ സംസ്ഥാനത്തെ കേരളത്തെപ്പോലെയാക്കാനാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല, ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രീ; കേരളം എത്രയോ ഉയരങ്ങളിലെത്തിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/qPQxYL7saPlMIgJ59BzO.jpg)
/sathyam/media/post_banners/62ySwDpqBY3uNwI2gALC.jpg)
/sathyam/media/post_banners/f1ZYw9P1nzGx0pHTfAd2.jpg)
/sathyam/media/post_banners/nzUHBgfLNrMLVURkQjiK.jpg)
/sathyam/media/post_banners/Fmi57yvtr4AYFYt7bZzx.jpg)
/sathyam/media/post_banners/af1OJ4zbO1jcjfhQ7h07.jpg)
/sathyam/media/post_banners/ZPoYye4y4bBas2PLgENW.jpg)
/sathyam/media/post_banners/nlOUdS8vyp8qPkklyiEL.jpg)
/sathyam/media/post_banners/W1X5Vc8wonaho5UD7bwf.jpg)
/sathyam/media/post_banners/9kxc9Rk9TgbAGBit92LS.jpg)