അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കണം, ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിൽക്കുകയും വേണം. ചാനലുകളിലെ അവതാരക അവതാരങ്ങൾ ഇപ്പോൾ ഉറഞ്ഞുതുള്ളുന്നത് ഇക്കൂട്ടത്തിൽ അതുകൂടി അങ്ങ് ഇല്ലാതാക്കാം എന്ന ചിന്തയിലാണ്. അതിനായി വിവരക്കേടുകൾ എഴുന്നള്ളിക്കാൻ കുറെ ചർച്ചാ തൊഴിലാളികളും - പ്രതികരണത്തിൽ തിരുമേനി
മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍ എന്നതാണ് കേരളത്തിലെ സ്ഥിതി. 6 വരി പാത കേരളത്തിലെവിടെ ? 4 വരി പോലും കഷ്ടി. പിന്നെയുള്ള രണ്ടു വരിയില്കൂടിയാണ് ഡാന്‍സ് കളിച്ചു വണ്ടിയോടിക്കുന്ന 'ഡ്രൈവര്മോന്മാരുടെ' വിളയാട്ടം ! കോടതി പറഞ്ഞിട്ടും റോഡിലെ കുഴിയെങ്കിലും അടച്ചോ ? അതിനു സമയമില്ല, എന്നിട്ടാണ് കെ-റെയില്‍. 9 പേരുടെ രക്തവും ജീവനും വീണപ്പോള്‍ വാഹന പരിശോധനയും പിരിവും കൊഴുത്തു ! കുഴിയില്ലാത്ത റോഡുകള്‍ കേരളത്തില്‍ മതമില്ലാത്ത ജീവിതം പോലെയാണ്. പരിഹാരം വേണ്ടേ ? - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍