ബന്ധു നിയമനപട്ടികയിൽ ചെന്നിത്തലയുടെ മകനും ഉമ്മൻ ചാണ്ടിയുടെ അളിയനും സിപിഎമ്മിലെ ജി സുധാകരന്റെ ഭാര്യയുമൊക്കെയുണ്ട് . അതിൽ ചെന്നിത്തലയുടെ മകനും സുധാകരന്റെ ഭാര്യയ്ക്കും അർഹതപ്പെട്ടതാണ് കിട്ടിയത്. ഉമ്മൻ ചാണ്ടിയുടെ അളിയന്റെ നിയമനം അങ്ങനെയായിരുന്നുമില്ല. ബന്ധു നിയമനമെന്നു വച്ചാല്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്കെന്തു നിയമനം ലഭിച്ചാലുമെന്നു തെറ്റിധരിക്കുന്നവരുണ്ട്. ഇനി കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അന്വേഷിച്ചതിന്റെ യഥാർത്ഥ ഫലം പറയാം. എന്നിട്ടാകാം തല്ലുമാല - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
എഎന്‍ ഷംസീര്‍ സിപിഎമ്മിലെ എം.വി. രാഘവനാണ്. തന്റെ രാഷ്ട്രീയത്തിനു മുകളില്‍ ആരുമില്ലെന്ന ചിന്താഗതിക്കാരനായ സീസണ്‍ഡ് പൊളിറ്റീഷ്യൻ. പിണറായിക്ക് റിയാസ് എങ്ങിനെയാണോ അതുപോലെതന്നെയാണ് കൊടിയേരിക്ക് ഷംസീര്‍. ശിഷ്യനുവേണ്ടി ആ പേര് പറഞ്ഞ ശേഷമാണ് കോടിയേരി എയര്‍ ആംബുലന്‍സില്‍ കയറിയത്. ആ ഷംസീറിന് ഒറ്റ ദിവസം കൊണ്ടാണ് പക്വനാകാന് വിധിയുണ്ടായിരിക്കുന്നത്. രാജേഷിനെ അന്നേ മന്ത്രിയാക്കേണ്ടതായിരുന്നു. ആ തെറ്റ് ഇപ്പോൾ പാർട്ടി തിരുത്തി- നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
രാജീവ് ഗാന്ധി ബയോ ടെക്നോളജിയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് മാത്രമല്ലല്ലോ ഉള്ളത്. വിഎസിന്റെ മകള്‍ ഡോ. ആശ, കടകംപള്ളി സുരേന്ദ്രന്റെ മകന്, രാജ്മോഹന്‍ ഉണ്ണിത്താന്റെ ഭാര്യ, ശരത്ചന്ദ്ര പ്രസാദിന്റെ ഭാര്യ... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. സുരേന്ദ്രന്റെ മകന്റെ നിയമനം ദേശീയ തലത്തില്‍ ടെസ്റ്റും അഭിമുഖവും ലാബ് ടെസ്റ്റും കഴിഞ്ഞാണ്. മറ്റുള്ളവരുടേത് അങ്ങനെയല്ല. അപ്പോള്‍ ഏതൊക്കെ നിയമനങ്ങളാണ് അന്വേഷിക്കേണ്ടത് - തിരുമേനി എഴുതുന്നു
വാക്സിനെടുത്തവര്‍ പേപ്പട്ടി കടിയേറ്റ് മരിച്ച കേസുകളുടെ എണ്ണപ്പെരുപ്പം നിസാരമല്ല. 2016 ല്‍ 2 പേർ 17 ല്‍ 3 പേർ. 2021 ല്‍ മാത്രം 16 മരണം. വാക്സിനേഷന് കുറ്റമറ്റതെങ്കില്‍ എങ്ങിനെ 16 മരണമുണ്ടായി ? വാക്സിനെടുത്തവരുടെ വിധി ഇതാണെങ്കില്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത് ? പാരസെറ്റമോള്‍ വില്പന വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ കമ്മീഷന് 1000 കോടിയെന്നത് സുപ്രീംകോടതിയിൽ വന്ന കണക്കാണ്. ഇവിടെയും അപാകതകളുണ്ട്. ആരാണുത്തരം നല്‍കുക ? ആരാണ് ഉത്തരവാദിത്വമേല്‍ക്കുക ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ തനിക്ക് ഭൂരിപക്ഷമുള്ള നിയമസഭ അന്തിമ തീര്‍പ്പു കല്പിക്കും. മകനെ കോടതി ശിക്ഷിക്കുമ്പോള്‍ അന്തിമ തീര്‍പ്പിനുള്ള അധികാരം അവന്റെ പിതാവിനു നല്കുംപോലെ ! എന്തൊരസംബന്ധ നാടകമാണിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിമാരേയും ലോക്പാൽ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ച സിപിഎമ്മാണിപ്പോള്‍ ലോകായുക്തയുടെ ചങ്കും കരളും എടുത്തിരിക്കുന്നത്. ഒറ്റയടിക്ക് അഴിമതിക്കുള്ള എന്ഒസിയാണിത്. യെച്ചൂരിയും കാരാട്ടും കൈയ്യടിക്കട്ടെ ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
മോഹന്‍ ലാലിനു സംഭവിച്ചത് ശരിക്കും ഒരു സാങ്കേതിക പിഴവാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ ആനക്കൊമ്പുകള്ളനും ആനവേട്ടക്കാരനുമൊക്കെയാക്കി. ഒരു താരത്തെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാന്‍ മലയാളി കഴിഞ്ഞേ ആരുമുള്ളു. കള്ളപ്പണക്കാര്‍ക്ക് കിട്ടുന്ന കനിവുപോലും ലാലിനില്ല. അധികാരത്തിന്റെ ഈഗോയ്ക്കു മുമ്പില്‍ എറിഞ്ഞുകൊടുക്കേണ്ടതാണോ മോഹന്‍ ലാല്‍ എന്ന പ്രതിഭയെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍