Current Politics
കേരള കോണ്‍ഗ്രസ് - എമ്മിന്റെ മുന്നണിമാറ്റ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കം. ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ പോയിട്ടില്ലാത്ത ജോസ് കെ മാണി, രാഹുല്‍ ഗാന്ധിയേയും കെസി വേണുഗോപാലിനെയും കണ്ടെന്ന വാര്‍ത്തകള്‍ പടച്ചുവിട്ടത് കോണ്‍ഗ്രസിലെ പഴയ മാണി ഗ്രൂപ്പ് വിരോധികള്‍. ജോസ് കെ മാണിയേയും പിണറായിയേയും തമ്മില്‍ തെറ്റിക്കുന്നതും അജണ്ടയില്‍. മാണി വിഭാഗത്തെ 'വെടക്കാക്കി തനിക്കാക്കാനുള്ള' നീക്കം വീണ്ടും പൊളിയുമ്പോള്‍
പണിമുടക്കിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ നിയമപ്രകാരം ഭാരവാഹികളെയും പ്രതികളാക്കാം. പണിമുടക്കിന്റെ പേരില്‍ കെഎസ്ആര്‍ടി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുന്നത് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും വരെ മര്‍ദനം
വലിയ വികസന പരിപാടികളിലേക്ക് പോകാതെ ക്ഷേമപദ്ധതികളിൽ ശ്രദ്ധയൂന്നാന്‍ സിപിഎമ്മിന് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ നിര്‍ദേശം. ഓണശേഷം ക്ഷേമ പെൻഷൻ 150 രൂപയെങ്കിലും വർദ്ധിപ്പിച്ച് 1750 രൂപയാക്കിയേക്കും. സൗജന്യ ഓണക്കിറ്റും സ്പെഷ്യൽ അരി വിതരണത്തിനും നീക്കം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസ പദ്ധതി - തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിലേയ്ക്ക് കടന്ന് എല്‍ഡി എഫ്
ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണമെന്നാണോയെന്നു മന്ത്രി വി.എന്‍ വാസവന്. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകും. വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നു ആരും പറഞ്ഞില്ലെല്ലോ, ആരോഗ്യ മന്ത്രി വന്നു തള്ളിയിട്ടതോ ഉരുട്ടിയിട്ടതോ ഒന്നുമല്ലെല്ലോ എന്നും മന്ത്രി