പൊളിറ്റിക്സ്
മുനമ്പം മുതലെടുക്കാനും രാഷ്ട്രീയ-വര്ഗീയ വത്കരിക്കാനുമുള്ളവരുടെ ഊഴം അവസാനിച്ചു. ഒടുവില് പ്രശ്നപരിഹാരത്തിന് ജോസ് കെ മാണിയുടെ ഇടപെടല് ആവശ്യപ്പെട്ട് സമര സമിതി. വഖഫ് ബില്ലില് സെക്ഷന് 97 ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഇടപെടലിനായി ജോസ് കെ മാണിയുടെ രാഷ്ട്രീയ നീക്കം. കേന്ദ്രമന്ത്രിവരെ നേരിട്ടെത്തിയ മുനമ്പത്ത് ജോസ് കെ മാണി ഗോളടിക്കുമോ ?
താക്കീത് നൽകിയിട്ടും മന്ത്രി സജി ചെറിയാന്റെ ആവർത്തിച്ചുള്ള 'നാക്കുപിഴകൾ' സർക്കാരിന് തലവേദന. കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രതിഷേധത്തെ നിസ്സാരവത്കരിച്ചതും സ്വകാര്യ ആശുപത്രിയെ പ്രകീർത്തിച്ചതും വലിയ കോട്ടംതട്ടി. മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടുന്ന ശൈലി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് പാഴായി ! പാർട്ടി സെക്രട്ടറി പറയുന്നത് ഒന്ന്, മന്ത്രിമാർ പറയുന്നത് മറ്റൊന്ന്. ഇങ്ങനെ തുടർന്നാൽ വീഴുമോ ആ കടിഞ്ഞാൺ ?
ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി ഓടുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഓടിക്കില്ലെന്ന വാശിയിൽ സിപിഎമ്മും. നോട്ടീസ് നൽകിയിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്ക് ടി.പി രാമകൃഷ്ണന്റെ പരസ്യമായ പരിഹാസവും ! സി.പി.എം നേതൃത്വത്തിന്റെ മന്ത്രിയോടുള്ള അമർഷം ബാധിക്കുക സാധാരണക്കാരെ മാത്രം. യൂണിയനുകൾ ജനങ്ങൾക്കും മേലെയെന്ന് വ്യക്തം. നിലപാടുകൾ ഇങ്ങനെയെങ്കിൽ 'സിസ്റ്റം' എങ്ങനെ തകരാതിരിക്കും ?
മന്ത്രി വീണാ ജോർജിനെതിരെ സ്വന്തം ജില്ലയിൽ നിന്നും പടയൊരുക്കം. എം.വി ഗോവിന്ദന്റെ ന്യായീകരണങ്ങൾ പ്രാദേശിക നേതാക്കൾക്കുപോലും ദഹിച്ചില്ല. മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ പോലും വീണ ജോർജ് അർഹയല്ലെന്ന് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വിമർശനം. മന്ത്രിക്കെതിരായ പരിഹാസ പോസ്റ്റുകൾ വ്യാപകമായതോടെ താക്കീതുമായി ജില്ലാ നേതൃത്വം. സ്വന്തം തട്ടകത്തിലെ തിരിച്ചടി അപായ സൂചനയോ ?
ആരോഗ്യമേഖല തകർത്തുവെന്നാരോപിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസിന്റെ വ്യാപക പ്രതിഷേധം. ദുർബലമായ ന്യായീകരണങ്ങൾ നിരത്തിയ സിപിഎമ്മിന്റെ പതിവ് പ്രതിരോധശൈലി ഇക്കുറി ഏശിയില്ല. വീണ ജോർജ് രാജിവെക്കേണ്ടതില്ലെന്ന എം.വി ഗോവിന്ദന്റെ നിലപാടിനെ പിന്തുണച്ച് മറ്റ് മന്ത്രിമാരും. 'നമ്പർ വൺ' ആരോഗ്യമേഖലയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഎം ആരോപണം
സർക്കാരിന്റെ പതനത്തിനുള്ള വഴിയൊരുക്കി ആരോഗ്യവകുപ്പ് ! ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണുണ്ടായ മരണവും അതീവ ഗൗരവതരം. പിണറായി സർക്കാരിനെ തുടർ ഭരണത്തിലേക്ക് നയിച്ച ആരോഗ്യവകുപ്പ് തന്നെ ഇക്കുറി വിനാശത്തിനും കാരണമാകും. മന്ത്രി വീണ ജോർജിന് വകുപ്പിൽ റോളില്ല, ഭരണം പ്രൈവറ്റ് സെക്രട്ടറിയെന്ന് ആക്ഷേപം
കേരളാ സർവകലാശാല രജിസ്ട്രാറിന്റെ സസ്പെൻഷനോടെ സർക്കാർ - ഗവർണർ പോരാട്ടം പുതിയ തലത്തിലേക്ക്. വൈസ് ചാൻസലറുടെ നടപടിക്ക് മറുപണി കൊടുക്കാനുള്ള ആലോചനയിൽ മന്ത്രിമാരും മുഖ്യമന്ത്രിയും. സസ്പെൻഷനെതിരെ അനിൽ കുമാർ നിയമനടപടിക്ക് പോയാൽ സർക്കാർ വിസിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്. രാജ് ഭവന്റെ നീക്കത്തെ വെല്ലുവിളിയായി സർക്കാർ സ്വീകരിച്ചാൽ പോരാട്ടം കടുക്കും
കാരണവര് കൊലക്കേസിലെ ഷെറിനെ ഏതു വിധേനയും പുറത്തിറക്കാന് അരയും തലയും മുറുക്കി സര്ക്കാര്. ജയില് മോചന ശുപാര്ശ വീണ്ടും ഗവര്ണര്ക്ക് നല്കി. ഇനി ശുപാര്ശ ഗവര്ണര്ക്ക് തള്ളാനാവില്ല. ഷെറിന്റെ മോചന ശുപാര്ശ അംഗീകരിച്ചില്ലെങ്കില് ഗവര്ണര്ക്കെതിരേ സര്ക്കാര് കേസിനുപോയേക്കും. ഗവര്ണര് - സര്ക്കാര് പോരില് പുതിയൊരു തലം തുടങ്ങുന്നു