പൊളിറ്റിക്സ്
രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതോടെ കൂത്തുപറമ്പ് വെടിവെയ്പ്പ് മറന്ന് എം.വി ജയരാജൻ. വെടിവെയ്പ്പിൽ രവാഡയുടെ സാന്നിധ്യം ഓർമിപ്പിച്ച് പി ജയരാജനും. സിപിഎമ്മിൽ ഭിന്നസ്വരങ്ങൾ ഉയർന്നതോടെ ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട എം.വി ജയരാജന് വ്യാപക വിമർശനം. വെടിവെയ്പിന് കാരണക്കാരായ എം.വി രാഘവനേയും ഉദ്യോഗസ്ഥരെയും ഇപ്പോൾ ന്യായീകരിക്കേണ്ട ഗതികേടിൽ സിപിഎം
മത-സാമുദായിക സംഘടനകളോടുളള കോൺഗ്രസിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്. മത-സമുദായിക സംഘടനകളോട് വിധേയത്വം ആവശ്യമില്ല. നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിലും പരോക്ഷ വിമർശനം. നെഹ്റുവിന്റെ ആശയങ്ങളിൽ നേതാക്കൾ വെള്ളം ചേർക്കുന്നുവെന്നും കുറ്റപ്പെടുത്തൽ. യുവാക്കളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും ആരോപണം
പി.വി അൻവർ യു.ഡി.എഫിലേക്ക് ? രാഷ്ട്രീയകാര്യസമിതിയിൽ വീണ്ടും ആവശ്യം ഉന്നയിച്ച് കെ സുധാകരൻ
സിപിഎം - ആർ.എസ്.എസ് ബന്ധം വിളിച്ചുപറഞ്ഞ എം.വി ഗോവിന്ദന് സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. പ്രസ്താവന രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്നും ജനങ്ങൾക്കിടയിൽ സംശയങ്ങളുണ്ടാക്കിയെന്നും വിമർശനം. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യങ്ങളും സാമുദായിക ധ്രൂവീകരണവും. അൻവറിനെ മത്സരിപ്പിച്ചത് യു.ഡി.എഫിന്റെ തന്ത്രം. ഇടതുപക്ഷത്തുളളവർ പോലും അൻവറിനെ വിശ്വസിച്ചുവെന്നും സിപിഎം വിലയിരുത്തൽ
രാജ്യം നഷ്ടപ്പെട്ട് സ്വരാജ്. സിപിഎമ്മിൽ അമർഷം പുകയുന്നു. ചേരി തിരിഞ്ഞ് നേതാക്കൾ. സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം സംബന്ധിച്ച എംവി ഗോവിന്ദന്റെ പ്രസ്താവന വിനയായെന്ന് പിണറായിപക്ഷം. മലപ്പുറം വിരുദ്ധ പരാമർശം ഉയർത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി തുണച്ചത് അപകടമായെന്ന് ഗോവിന്ദൻ പക്ഷവും. മുസ്ലീം സംഘടനകൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശവും വിനയായി