Recommended
ഷെറിന് ഇനി നാട്ടിൽ വിലസി നടക്കാം. കാരണവർ വധക്കേസ് പ്രതിയെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ അംഗീകരിച്ച് ഗവർണർ. മന്ത്രിസഭാ ശുപാർശ അംഗീകരിക്കാതിരിക്കാനാവില്ലെന്ന് ഗവർണർ. ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുന്നതോടെ ഷെറിന് നാളെത്തന്നെ പുറത്തിറങ്ങാം. 14വർഷം തടവിലായിരുന്ന ഷെറിനെ മോചിപ്പിക്കുന്നത് 25വർഷമായ തടവുകാരെ മറികടന്ന്. മോചനത്തിന് പിന്നിൽ ഒരു മന്ത്രിയെന്നും ആരോപണം.
എം.സ്വരാജിന് പണികൊടുത്ത് സ്വന്തം പുസ്തകം. സ്വരാജിൻെറ പുസ്തങ്ങളിലും പ്രസംഗങ്ങളിലും പ്രതികരണങ്ങളിലുമുള്ള മണ്ടത്തരങ്ങൾ കുത്തിപ്പൊക്കി ആഘോഷമാക്കി സോഷ്യൽമീഡിയ. പരന്ന വായനക്കാരന് സമൂഹമാധ്യമങ്ങൾ നൽകിയ പുതിയ പേര് 'പൂമരൻ' ! എഴുത്തുകാരനെ വരെ മാറ്റിപ്പറഞ്ഞതും പുസ്തകത്തിലെ തെറ്റും കൂടിയായപ്പോൾ സ്വരാജ് 'എയറിൽ'
വി.എസ്.അച്യുതാനന്ദൻ ചികിത്സയിലിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ തമ്പടിച്ച് ന്യൂസ് ചാനൽ സംഘങ്ങൾ. ലൈവ് സംപ്രേഷണത്തിനായി മാധ്യമ പ്രമുഖന്മാർ കാത്തുകെട്ടി കിടപ്പുതുടങ്ങിയിട്ട് ദിവസങ്ങൾ ഏറെ. വഴിനീളെ ചാനൽ സ്റ്റിക്കറൊട്ടിച്ച കാറുകളും വാനുകളും മാത്രം. 'സ്വലേ' സിനിമ വരെ തോറ്റുപോകുന്ന രംഗങ്ങൾ. ആശുപത്രി വരാന്തയിലും റോറ്റിംഗ് യുദ്ധം കൊഴുക്കുന്നു !
സിപിഎം - ആർ.എസ്.എസ് ബന്ധം വിളിച്ചുപറഞ്ഞ എം.വി ഗോവിന്ദന് സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. പ്രസ്താവന രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്നും ജനങ്ങൾക്കിടയിൽ സംശയങ്ങളുണ്ടാക്കിയെന്നും വിമർശനം. തോൽവിക്ക് കാരണം സംഘടനാ ദൗർബല്യങ്ങളും സാമുദായിക ധ്രൂവീകരണവും. അൻവറിനെ മത്സരിപ്പിച്ചത് യു.ഡി.എഫിന്റെ തന്ത്രം. ഇടതുപക്ഷത്തുളളവർ പോലും അൻവറിനെ വിശ്വസിച്ചുവെന്നും സിപിഎം വിലയിരുത്തൽ
അജിത്കുമാറിനെ പോലീസ് മേധാവിയാക്കാൻ അവസാന നിമിഷം വരെ കിണഞ്ഞുശ്രമിച്ച് സർക്കാർ. നീക്കം പരാജയപ്പെടുത്തിയത് യുപിഎസ്സി ചെയർമാൻ. 30വർഷം സർവീസുള്ള ഡിജിപിമാരെയേ പരിഗണിക്കൂ എന്ന് നിലപാടെടുത്തു. യോഗ്യരായ മൂന്നു പേരുള്ളതിനാൽ മനോജ് എബ്രഹാമിനെയും പരിഗണിച്ചില്ല. കേന്ദ്രപട്ടികയിലുള്ളത് സർക്കാരിന്റെ ഇഷ്ടക്കാരല്ല. മനസില്ലാമനസോടെ നിതിൻ അഗർവാളിനെ പോലീസ് മേധാവിയാക്കിയേക്കും
രാജ്യം നഷ്ടപ്പെട്ട് സ്വരാജ്. സിപിഎമ്മിൽ അമർഷം പുകയുന്നു. ചേരി തിരിഞ്ഞ് നേതാക്കൾ. സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം സംബന്ധിച്ച എംവി ഗോവിന്ദന്റെ പ്രസ്താവന വിനയായെന്ന് പിണറായിപക്ഷം. മലപ്പുറം വിരുദ്ധ പരാമർശം ഉയർത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി തുണച്ചത് അപകടമായെന്ന് ഗോവിന്ദൻ പക്ഷവും. മുസ്ലീം സംഘടനകൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശവും വിനയായി
നിലമ്പൂരിലെ ജനവിധിക്ക് ശേഷം അടിമുടി അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റിയേക്കും. നേതൃമാറ്റം തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ഡി.സി.സികളും നിർജീവമെന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ. സമഗ്ര അഴിച്ചുപണിയെ എതിർത്ത് പ്രധാന നേതാക്കൾ. ശശി തരൂരിനോടുള്ള സമീപനത്തിനും തീരുമാനമായേക്കും
രാജ്ഭവനിൽ കണ്ട ഭാരതാംബ വിവാദം കെട്ടിച്ചമച്ചതോ ? സർക്കാരും ഗവർണറും തമ്മിലുള്ള അന്തർധാര എന്ന് സംശയം. ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ഗൗരവമായി കാണുമെന്ന് പറഞ്ഞ ഗവർണർ ഇപ്പോൾ അനങ്ങുന്നില്ല. ഭാരതാംബയുടെ ചിത്രം ഉണ്ടെന്ന് അറിഞ്ഞിട്ടും ശിവൻകുട്ടി പോയത് സംശയം സജീവമാക്കുന്നു. നിലമ്പൂർ വോട്ടെടുപ്പ് ദിവസം ആർഎസ്എസ് ബന്ധം വഴിതിരിച്ച് വിടാനോ ഭാരതാംബ വിവാദം ?