Recommended
സിപിഎം പോളിറ്റ് ബ്യൂറോയിലെ 2 ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായ നേതാക്കളിൽ കെ.കെ ശൈലജയും. പിബിയിലെ വനിതാ നേതാക്കൾ കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും സീനിയറും ശൈലജ തന്നെ. പിണറായിയുടെ അനിഷ്ടം പ്രകടമായാൽ ശൈലജയുടെ സാധ്യത മങ്ങും. മഹാരാഷ്ട്രയിൽ നിന്നുളള മറിയം ധാവ്ളക്കും തമിഴ്നാട്ടിൽ നിന്നുളള യു.വാസുകിക്കും സാധ്യതകളേറെ. സംസ്ഥാന നേതൃത്വം ശൈലജയെ വാഴ്ത്തുമോ തള്ളുമോ ?
മോഹൻലാൽ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് കഴിച്ചതിലെ വിവാദത്തിൽ കടുത്ത നിലപാടുമായി ബി.ജെ.പി. ഒരു സുഹൃത്തിൻ്റെ രോഗശമനത്തിനായി പ്രാർത്ഥിക്കുന്നതിനെ വിവാദമാക്കുന്നത് മോശമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. മമ്മൂട്ടി ഒരിക്കലും വഴിപാട് നടത്തണമെന്ന് ആവശ്യപ്പെടില്ല. കാരണം, മമ്മൂട്ടിയും അടിയുറച്ച ഇസ്ലാം മതവിശ്വാസിയാണ്. അതിനാൽ തൗബ ചെയ്യേണ്ടതില്ലെന്നും ബിജെപി
സി.പി.എം 24ാം പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്ന് ആരൊക്കെ ? കേന്ദ്ര കമ്മിറ്റിയിലെ മൂന്ന് ഒഴിവുകളിൽ മന്ത്രി മുഹമ്മദ് റിയാസും പി.കെ.ബിജുവും സ്ഥാനം ഉറപ്പിച്ചു. മന്ത്രി എം.ബി.രാജേഷ്, ഡോ.ടി.എൻ.സീമ, ജെ.മേഴ്സിക്കുട്ടിയമ്മ, പി.കെ.സൈനബ എന്നിവരും പരിഗണനയിൽ. മന്ത്രി സജി ചെറിയാനെയും പരിഗണിക്കണമെന്ന് ആവശ്യം. ഒറ്റ ഒഴിവിൽ ആർക്ക് വീഴും നറുക്ക് ?
തൊഴിലാളികളെ മറന്ന തൊഴിലാളി പ്രസ്ഥാനം ! ആശാ വർക്കർമാരുടെ സമരത്തെ പുച്ഛിക്കുന്ന സിപിഎം നേതാക്കൾ പാർട്ടി വിരുദ്ധരെന്ന് പരക്കെ വിമർശനം. സമരക്കാരെ അംഗീകരിക്കണമെങ്കിൽ യൂണിയന്റെ പിൻബലം വേണമെന്ന സിപിഎം നിലപാടിനോട് സിപിഐക്കു പോലും പരിഹാസം. അധികാരത്തിലെത്തുമ്പോൾ ചോരുന്ന വർഗബോധം ഇനി സിപിഎമ്മിനെ തുണയ്ക്കില്ല
ലഹരിമാഫിയയ്ക്കെതിരായ ഓപ്പറേഷനിൽ പിടിയിലാവുന്നത് പരൽമീനുകൾ മാത്രം. വൻ സ്രാവുകൾ സ്വതന്ത്രമായി നീന്തിത്തുടിക്കുന്നു. കേരളത്തിൽ നടക്കുന്നത് കോടാനുകോടികളുടെ ലഹരിവ്യാപാരം. മാഫിയ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും യുവാക്കളെയും. ഒരുവർഷത്തിനിടെ പിടികൂടിയ എം.ഡി.എം.എയുടെ അളവിൽ 1300% വർദ്ധന. ലഹരിയൊഴുക്ക് നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിന്റെ ഭാവി അപകടത്തിലാവും
ഡയറ്റ് പ്ലാന്‍ നോക്കി ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മമ്മൂട്ടിയെ ബാധിച്ച ആരോഗ്യ പ്രശ്നങ്ങള്‍. നമുക്ക് ചുറ്റുമുള്ള വിഭവങ്ങളൊക്കെ നമ്മുടെ ശരീരത്തിനാവശ്യം തന്നെയാണ്. സിനിമയ്ക്കൊ സൗന്ദര്യത്തിനോ ഒക്കെവേണ്ടി അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ ശരീരം പിണങ്ങും. വ്രതങ്ങളും നോമ്പുമെല്ലാം ദൈവത്തിനു വേണ്ടിയല്ല, എല്ലാം സ്വന്തം വയറിനെ പ്രാപ്തമാക്കാനാണ്- ദാസനും വിജയനും
സി.പി.എമ്മിൽ നിന്നും 75 കഴിഞ്ഞവർ 'ഔട്ട്' ആകുന്നതോടെ സംസ്ഥാന നേതൃനിരയിലേക്ക് എത്തുക മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ. മന്ത്രിമാരായ ആർ.ബിന്ദുവിനും വീണാ ജോർജിനും സാധ്യതകളേറെ. ഡിവൈഎഫ്ഐ നേതാക്കളും യുവ എംഎൽഎമാരും ഇത്തവണ പരിഗണിക്കപ്പെടും. മാധ്യമ പ്രവർത്തനം മതിയാക്കി സിപിഎമ്മിൽ ചേർന്ന എം.വി നികേഷ് കുമാറിനും സാധ്യത. പി.ജയരാജൻ ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയേറ്റിന് പുറത്ത്