ദാസനും വിജയനും
ഒരു കച്ചവടക്കാരൻ എങ്ങനെയായിരിക്കണം എന്നും എങ്ങനെ ആകരുതെന്നും അറിയാൻ അറ്റ്ലസ് രാമചന്ദ്രനെ കണ്ടുപഠിച്ചാൽ മതി. കച്ചവടത്തിൽ നേരും നെറിയും ഉണ്ടായിരുന്നതിനാലാണ് പലരും ഉപദേശിച്ചിട്ടും ദുബായിൽ നിന്നും മുങ്ങാതിരുന്നതും ഒടുവിൽ ജയിലിലായതും. ജയിലിൽ സഹതടവുകാർക്ക് ലഭിച്ച അന്വേഷണം പോലും സിനിമയിലും കച്ചവടത്തിലും രാജാവായി വാണ രാമേട്ടനുണ്ടായില്ല. ഒപ്പം അസുഖങ്ങളും. ചില ഈഗോകളും പിടിവാശിയും ഇല്ലായിരുന്നെങ്കിൽ അറ്റ്ലസ് വിതച്ചത് കൊയ്യുമായിരുന്നു - ദാസനും വിജയനും
സിപിഎമ്മിന് പുറംസമൂഹവുമായുള്ള പാലമായിരുന്നു കോടിയേരി. വിവാദങ്ങൾക്കെല്ലാം ആദ്യ മറുപടി ഒരു പുഞ്ചിരി ! പിണറായി സർക്കാരിന്റെ രണ്ടാം വരവിനും പിന്നെ കേരളം സിപിഎമ്മിന് ബംഗാളും തൃപുരയും പോലെ ആകാതിരുന്നതിനും യഥാർത്ഥ 'കാരണഭൂതൻ'. ഈ സഖാവിനെയാണ് പുതിയ സഖാക്കൾ മാതൃകയാക്കുന്നത്, ആക്കേണ്ടതും - ദാസനും വിജയനും
സ്പോൺസർ ചെയ്യാൻ അംബാനിമാരില്ലാതെ, കോടികൾ ഒഴുക്കിയുള്ള സംഘാടനമില്ലാതെ, സഹായിക്കാൻ ഭരണമോ ഭരണകൂടങ്ങളോ ഇല്ലാതെ, നടന്നു നീങ്ങുന്ന രാഹുലിനൊപ്പം ജനം ആർത്തിരമ്പുന്നു; രാജ്യത്ത് ഏറ്റവുമധികം ആൾക്കൂട്ടം കണ്ട യാത്രയെന്ന റെക്കോർഡിലേയ്ക്ക് കുതിക്കാനൊരുങ്ങി ഭാരത് ജോഡോ ! ' രാഹുലാ നീ തനിച്ചല്ല .. മിത്രനെപ്പോലെ നീ .... ഈ വസുന്ധര ' എന്ന അനിൽ പനച്ചൂരാന്റെ വാക്കുകൾ കേരളം ഏറ്റെടുക്കുകയാണോ ? ഇത് പുതിയൊരു രാഹുൽ ഗാന്ധിയുടെ ഉദയം കൂടിയായി മാറുകയാണോ ? - ദാസനും വിജയനും
ഭാരത് ജോഡോ യാത്ര എന്നാൽ മുന്നേറ്റം എന്നായി മാറി. പറഞ്ഞിട്ടെന്ത് കാര്യം ? രാഹുൽ ഗാന്ധി ഇടുന്ന ടി ഷർട്ടും ജെട്ടിയും മുതൽ കഴിക്കുന്ന പഴംപൊരിക്കും പരിപ്പുവടക്കും വരെ കുറ്റം പറയുന്ന ഒരു കൂട്ടം മണ്ടശിരോമണികളുണ്ട്. ചെറുപ്പക്കാരുടെ ഹരമായി മാറേണ്ടിയിരുന്ന ഈ ഭാരത് ജോഡോയെ കൂടുതൽ വൈറലാക്കേണ്ടിയിരുന്ന പാർട്ടിയും ജാഥക്കാരും ജാഡക്കാരും ഏറെ പിന്നിലാണ്. എന്തായാലും ബുദ്ധി ചിന്തൻ ശിബിരമായാലും പ്രശാന്ത് കിഷോർ ആയാലും ഒരു കാര്യം ഉറപ്പ് . രാഹുലിനെ ജനങ്ങൾക്ക് ഒട്ടേറെ ഇഷ്ടമാണ് - ദാസനും വിജയനും എഴുതുന്നു
സമീപകാലത്തായി ലോകത്തുണ്ടായിട്ടുള്ള എല്ലാ രണ്ടാം സര്‍ക്കാരുകളും പരാജയമായിരുന്നു. കേരളത്തില്‍ രണ്ടാം സര്‍ക്കാരിന് പരവതാനി വിരിച്ചത് കോവിഡും കിറ്റും മണ്ഡല പുനര്നിര്ണയവുമായിരുന്നു. ഇന്നിപ്പോള്‍ ഭരണത്തിന്റെ ഗതിമാറി. മയക്കുമരുന്ന് മാഫിയ ഭരിക്കുന്ന പാര്‍ട്ടികളില്‍ കയറികൂടുകയാണ്. ലഹരിക്കടിമയായി പിടിക്കപ്പെടുന്നവന്റെ പ്രൊഫൈല്‍ നിറയെ പാര്‍ട്ടി പതാകയുടെയും ഭരിക്കുന്നവരുടെയും ചിത്രങ്ങളാണ്. പിന്നെ മണ്ണും ചുണ്ണാമ്പും തിരിച്ചറിയാത്ത ചില മന്ത്രിമാരും - ദാസനും വിജയനും
സോണിയാഗാന്ധിയുടെ ആദ്യ പിഴവ് യുപിഎ ഭരണത്തിന്റെ എട്ടാം വര്‍ഷം മന്മോഹന് സിംഗിനെ രാഷ്ടപതിയാക്കി മാറ്റി രാഷ്ട്രീയാചാര്യനായ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാതെ പോയതാണ്. അടുത്തത് ശശി തരൂരിനേപ്പോലുള്ള വമ്പന്‍ സാധ്യതകള്‍ ഇപ്പോഴും പാര്‍ട്ടിയിലുള്ളപ്പോഴും അതുപയോഗിക്കുന്നതിലുണ്ടായ വീഴ്ചയും. രാഹുലിന് മുമ്പില്‍ സാധ്യതകളും അവസരങ്ങളുമുണ്ട്. പക്ഷേ അതിലേയ്ക്ക് എത്തണമെങ്കില്‍ ലക്ഷ്യവും മാര്‍ഗവും വേറിട്ടതാകണം - ദാസനും വിജയനും എഴുതുന്നു
കേരളം രക്ഷപ്പെട്ടത് നമ്മുടെ മക്കളുടെ പഠിപ്പും അതിലൂടെ ലഭിച്ച ഉന്നത ഉദ്യോഗങ്ങളിലൂടെയുമാണ്. അതില്ലാതാക്കാനാണ് മയക്കുമരുന്ന് ലോബി ഇപ്പോൾ കേരളത്തിൽ വിലസുന്നത്. മൂന്നാറിലെയും വയനാട്ടിലെയും പൊള്ളാച്ചിയിലെയുമൊക്കെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പിക്നിക്കുകളും സ്റ്റേ ബേക്കുകളും ലേഡീസ് ഒൺലി ട്രിപ്പുകളും, പാർട്ടികളും ഒക്കെ സംശയാസ്പദം തന്നെ. ഈ മാഫിയയെ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളം നമുക്ക് നഷ്ടപ്പെട്ടേക്കാം, നമ്മുടെ യുവതയെ എന്നെന്നേക്കുമായി നഷ്ടപ്പെടും - ദാസനും വിജയനും എഴുതുന്നു
' കിട്ടിയോ ' തേങ്ങലുകൾക്ക് അമ്പതാം പിറന്നാൾ ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്ത പേരിൽ കുറെ പേരെ കിട്ടി, ഷാജഹാന്റെ കൊലയിലും ചിലരെ കിട്ടി. മാർക്കിട്ട് കയറി റാങ്ക് നേടിയിട്ടും ജോലി കിട്ടിയില്ല. ആസാദ് കശ്മീരിന്റെ കാര്യത്തിൽ ഒരെത്തും പിടിയുമില്ല, അത്യുഗ്ര ശബ്ദത്തിന്റെ ഉടമയെയും കിട്ടിയില്ല, സഹകരണ ബാങ്കുകൾ തകർത്തവരെയും കിട്ടിയില്ല. ഇനി കിട്ടുമോ .. ആവോ ? - ദാസനും വിജയനും എഴുതുന്നു