ദാസനും വിജയനും
കൊഴിഞ്ഞ വര്‍ഷം മണ്മറഞ്ഞവരും അപ്രത്യക്ഷരായവരുമുണ്ട്. കേരള രാഷ്ട്രീയത്തിൽ 'പി.സി ബ്രദേഴ്സ്' പാഴ്വസ്തുക്കളായപ്പോള് സിനിമയില്‍ ഹേമബാധയേറ്റ മുകേഷും സിദ്ധിഖും ജയസൂര്യയും ഇടവേളയും ദുഃഖപുത്രന്മാരായി. അതിനിടയില്‍ നിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട ലാലേട്ടൻ അത്ഭുത താരവുമായി. കൂടത്തായി ജോളിയെ തോല്‍പ്പിച്ച് ദിവ്യയും - ദാസനും വിജയനും
ശനിയുടെ ഉഗ്രശക്തി വര്‍ഷിച്ച വര്‍ഷമാണ് കടന്നുപോയത്. കുനുഷ്ട് ബുദ്ധിക്കാര് ഗോദയില്‍ നിറഞ്ഞാടിയ വര്‍ഷത്തിലെ ഏറ്റവും ഉഗ്ര വിഷം 'പൂരം കലക്കലല്ല 'കാഫിര്‍' പ്രയോഗം തന്നെ. പോലീസുകാര്‍ അവരുടെ സ്ഥാനക്കയറ്റത്തിനായി സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്നത് കണ്ടേണ്ടി വന്നതും ഈ ഗതികെട്ട കാലത്ത് തന്നെ. ദുരന്തങ്ങളില്‍ പോലും വര്‍ഗീയത കണ്ട പിശാചുക്കള്‍ കളംനിറഞ്ഞ വര്‍ഷം - ദാസനും വിജയനും
ഇനിയൊരു തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെങ്കില്‍ അമിത് ഷായോ പിണറായി വിജയനോ തീരുമാനിച്ചാലും നടക്കില്ല, അത്രയ്ക്ക് ജനം മാറി. ഇനി മാറേണ്ടത് കോണ്‍ഗ്രസാണ്. വിജയിക്കാനുള്ള പണി നോക്കാതെ മുഖ്യമന്ത്രി കുപ്പായം തുന്നിക്കാന്‍ നടക്കുന്ന നേതാക്കളെ ചാണകത്തില്‍ ചൂലു മുക്കി അടിക്കണം. മാറണം നേതൃത്വം.. വരണം കോണ്‍ഗ്രസ് - ദാസനും വിജയനും
പഠിപ്പിലൊന്നും ഒരു കാര്യമില്ല, ലോകപരിചയത്തിലാണ് കാര്യമെന്ന് പണ്ട് സീതിഹാജി നിയമസഭയിൽ പറഞ്ഞത് അക്ഷരം പ്രതി ശരിയായത് പാലക്കാടാണ്. ഡോ. സരിന്റെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രതിഫലിപ്പിക്കുന്നതായില്ല. തെരെഞ്ഞെടുപ്പേതായാലെന്താ സ്ഥാനാര്‍ഥി കൃഷ്ണകുമാറല്ലേ... എന്ന നിലയിലുള്ള പാലക്കാട്ടെ ബാലചന്ദ്രമേനോൻ കളികളും ജനം തള്ളി. വിജയിച്ചത് ചെറുപ്പക്കാരാണ് - ദാസനും വിജയനും
അന്നൊരു 52 വെട്ടും മാഷാ അള്ളായും ! ഇടയ്ക്ക് വേറെ ചിലത് ലക്ഷ്യം വച്ച് ചില ഫസല്മാരെ മായ്ച്ചു കളഞ്ഞപ്പോള്‍ പെട്ടത് കരായിമാര്‍. വടകരയിലൊരു 'കാഫിര്‍' ഇറക്കി നാറി നാമാവിശേഷമായി. പാലക്കാട്ടെത്തിയപ്പോള്‍ മുസ്ലീം വോട്ടുകള്‍ ലാക്കാക്കി 'സന്ദീപ് പരസ്യങ്ങള്‍'. അതും കക്ഷത്തിലിരുന്ന് പൊട്ടി ! നാല് വോട്ടിനായി എത്ര അപകടകരമായ കളികള്‍ ? - ദാസനും വിജയനും
ഡോക്ടര്‍മാര്‍ മുതല്‍ ഭാര്യമാര്‍ വരെ വിവാദമായ പ്രചാരണകോലാഹലങ്ങള്‍. പാലക്കാട് മുതല്‍ ഷാര്‍ജയില്‍ വരെ വാര്‍ത്താ സമ്മേളനങ്ങള്‍. സ്ഥാനാര്‍ഥികളുടെ ഭാര്യമാരും വിമര്‍ശനം കേട്ടപ്പോള്‍ ഭാര്യയില്ലാത്ത സ്ഥാനാര്‍ഥിക്ക് ദീര്‍ഘനിശ്വാസം. പാലക്കാടന്‍ പോരിന്റെ പൊരുളൊന്ന് വേറെ. കനകം മൂലം കാമിനി മൂലം - ദാസനും വിജയനും
മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്‍ക്കിടയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്ക്കാന് ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില്‍ നാടിനാപത്ത് - ദാസനും വിജയനും
കണ്ണന്താനത്തിനും സെൻകുമാറിനും ജേക്കബ് തോമസിനുമൊക്കെ പിന്നാലെ മറ്റൊരു ഗോപാലകൃഷ്ണനും 'കാക്കി ട്രൌസറുമിട്ട്' വാട്സാപ്പ് ഗ്രൂപ്പുമുണ്ടാക്കി വര്‍ഗീയ കാര്‍ഡിറക്കി നയം വ്യക്തമാക്കുന്നു. ആദ്യ പേരുകാരൊക്കെ വിരമിക്കല്‍ വരെ കാത്തിരുന്നെങ്കിലും ടിയാന് അതിനും മുന്‍പേ കയറുംപൊട്ടിച്ച് കളത്തിലിറങ്ങി. ഇനി അദ്ദേഹത്തിന്റെ പദവികളിൽ നിന്നും ജനം എന്ത് പ്രതീക്ഷിക്കണം ? - ദാസനും വിജയനും
തൊടുന്നതെല്ലാം തിരിഞ്ഞു സ്വന്തം ചന്തിക്ക് തന്നെ കുത്തുന്ന വല്ലാത്തൊരു ഗതികേട് ! ഏതെങ്കിലും പ്രശ്നത്തില്‍ ഇടപെട്ട് പാർട്ടി പ്രതിരോധത്തിലാകുമ്പോള്‍ സമൂഹത്തെ കൺഫ്യൂഷനിലേക്ക് തള്ളിവിടുന്ന പ്രവണത തിരിഞ്ഞുകുത്തുന്നു. കാഫിറിൽ സോഷ്യല്‍/പോഷക എഴുത്തുകാരും ടീച്ചറമ്മവരെയും കുടുങ്ങിയപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. അപ്പോഴതാ അവിടെയും പെടുന്നു - ദാസനും വിജയനും